/indian-express-malayalam/media/media_files/2025/01/19/S439TCtBfcBChD5BPOo1.jpg)
ഇന്ത്യൻ വനിതാ അണ്ടർ 19 ടീം: (ഇൻസ്റ്റഗ്രാം)
വനിതാ അണ്ടർ 19 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ വനിതകൾക്ക് മുൻപിൽ തകർന്നടിഞ്ഞ് വെസ്റ്റ് ഇൻഡീസ്. 44 റൺസിനാണ് വെസ്റ്റ് ഇൻഡീസ് വനിതകൾ ഓൾഔട്ടായത്. ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 26 പന്തുകൾ മാത്രമെടുത്ത് ഇന്ത്യൻ ടീം വിജയ ലക്ഷ്യം മറികടന്നു.
ഇന്ത്യൻ ഇടംകയ്യൻ സ്പിന്നർ പരുണിക സിസോദിയ ഏഴ് റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും ആയുഷി ശുക്ല ആറ് റണസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തി. ലോകകപ്പിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മലയാളി താരം പേസർ ജോഷിത ആറ് റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും വീഴ്ത്തിയതോടെയാണ് 50ൽ താഴെ സ്കോറിൽ വിൻഡിസ് വനിതകൾ ഒതുങ്ങിയത്. 13.2 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഓൾ ഔട്ടായി.
29 പന്തിൽ നിന്ന് 15 റൺസ് എടുത്ത വിൻഡിസ് കെനികയാണ് വിൻഡിസിന്റെ ടോപ് സ്കോറർ. 45 റൺസ് വിജയ ലക്ഷ്യം 4.2 ഓവറിൽ ഇന്ത്യ മറികടന്നു. ഇന്ത്യൻ ഇന്നിങ്സിന്റെ രണ്ടാമത്തെ പന്തിൽ ഇന്ത്യൻ ഓപ്പണർ തൃഷ ജി പുറത്തായിരുന്നു.
View this post on InstagramA post shared by Team india (@indiancricketteam)
ഇന്ത്യണ വിക്കറ്റ് കീപ്പർ ബാറ്റർ ജി കമാലിനി 16 റൺസോടെയും സനിക ചൽകെ 18 റൺസോടെയും പുറത്താവാതെ നിന്നു. ഗ്രൂപ്പ് എയിലെ അടുത്ത മത്സരത്തിൽ ഇന്ത്യ ആതിഥേയരായ മലേഷ്യയെ നേരിടും. ചൊവ്വാഴ്ചയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് എയിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ മറ്റൊരു എതിരാളി.
മലയാളി താരം ജോഷിതയെ വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കിയിരുന്നു. അടിസ്ഥാന വിലയായ പത്ത് ലക്ഷം രൂപയ്ക്കാണ് ജോഷിതയെ ബെംഗളൂരു ടീമിലെത്തിച്ചത്.വയനാട് കൽപ്പറ്റ സ്വദേശിയാണ് ജോഷിത. കൃഷ്ണഗിരി ക്രിക്കറ്റ് അക്കാദമിയിൽ നിന്നുള്ള താരോദയവുമാണ് ജോഷിത.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us