scorecardresearch

ഇരട്ട റോളിൽ സഞ്ജു; കട്ട സപ്പോർട്ടുമായി സൂര്യ; ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; എവിടെ കാണാം?

2025ലെ ആദ്യ ആന്താരാഷ്ട മത്സരത്തിനിറങ്ങുന്ന സഞ്ജുവിന്, അവസാന മത്സരങ്ങളിലെ ഫോം തുടരനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

2025ലെ ആദ്യ ആന്താരാഷ്ട മത്സരത്തിനിറങ്ങുന്ന സഞ്ജുവിന്, അവസാന മത്സരങ്ങളിലെ ഫോം തുടരനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ

author-image
Sports Desk
New Update
Sanju Samson, Surya Kumar

ചിത്രം: എക്സ്/ബിസിസിഐ

ഇന്ത്യ - ഇംഗ്ലണ്ട് ടി20 പരമ്പരയ്ക്ക് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്ന് തുടക്കമാകും. സൂര്യകുമാർ യാദവിന്റെ നായകത്വത്തിലാണ് ജോസ് ബട്ട്‌ലർ നയിക്കുന്ന ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടുക. വൈകീട്ട് 7 മണി മുതലാണ് മത്സരം.

Advertisment

അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും ഉൾപ്പെടുന്ന പരമ്പര, ചാമ്പ്യൻസ് ട്രോഫിക്കു മുൻപ് ഇരു ടീമുകൾക്കും പോരായ്മകൾ കണ്ടെത്താനും പരിഹരിക്കാനുമുള്ള അവസരുകൂടിയാണ്. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തി ശക്തരായ ടീമിനെയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ആദ്യ ടി20യില്‍ ഇന്ത്യയുടെ കീപ്പര്‍ സഞ്ജു തന്നെ ആയിരിക്കുമെന്ന് സൂര്യകുമാര്‍ മത്സരത്തിന് മുമ്പായി അറിയിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഓപ്പണിങ്ങും കീപ്പിങ്ങും ഉൾപ്പെടെ ഇരട്ട റോളാണ് സഞ്ജുവിന്. 2025ലെ ആദ്യ ആന്താരാഷ്ട മത്സരത്തിനിറങ്ങുന്ന താരത്തിന്, അവസാന മത്സരങ്ങളിലെ ഫോം തുടരനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇന്ത്യ, സ്ക്വാഡ്
സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അക്‌സർ പട്ടേൽ, അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, അർഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുൺ ചക്കരവർത്തി, രവി ബിഷ്‌ണോയ്, വാഷിംഗ്ടൺ സുന്ദറും ധ്രുവ് ജുറൽ.

ഇംഗ്ലണ്ട്, പ്ലേയിംഗ് ഇലവന്‍ 
ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്‌ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജാമി ഓവര്‍ട്ടണ്‍, ഗസ് അറ്റ്കിന്‍സണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പര എവിടെ കാണാം?
ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലൂടെ തത്സമയം കാണാം. ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിൽ മത്സരത്തിന്റെ തത്സമയം സ്ട്രീമിംഗ് ലഭ്യമാകും.

Read More

England Cricket Team India Cricket Team Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: