scorecardresearch

സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ

കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സഞ്ജു സാംസണിന്റെ പിതാവ്. മറ്റ് സംസ്ഥാന അസോസിയേഷനുകൾ സഞ്ജുവിനായി മുൻപോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നു

കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സഞ്ജു സാംസണിന്റെ പിതാവ്. മറ്റ് സംസ്ഥാന അസോസിയേഷനുകൾ സഞ്ജുവിനായി മുൻപോട്ട് വരണം എന്ന് അദ്ദേഹം ആവശ്യപ്പെടുന്നു

author-image
Sports Desk
New Update
sanju samson father

സഞ്ജു സാംസൺ, സാംസൺ വിശ്വനാഥൻ: (ഫെയ്സ്ബുക്ക്)

കേരള ക്രിക്കറ്റ് അസോസിയേഷന് എതിരെ വീണ്ടും ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിന്റെ പിതാവ്. സഞ്ജുവിനെതിരെ കെസിഎ ഗൂഡാലോചന നടത്തുന്നതായി സഞ്ജുവിന്റെ പിതവ് സാംസൺ വിശ്വനാഥൻ ആരോപിച്ചു. 

Advertisment

'ആറ് മാസം മുൻപേ എനിക്കറിയാമായിരുന്നു സഞ്ജുവിന് എതിരെ അവർ എന്തൊക്കെയോ ഗൂഡാലോന നടത്തുന്നുണ്ടെന്ന്. ഞങ്ങൾക്ക് അവരുമായി പോരടിക്കാൻ സാധിക്കില്ല. അവരെ വെല്ലുവിളിക്കാൻ നമുക്കാവില്ല. എന്റെ സഞ്ജു സുരക്ഷിതനല്ല', ഇന്ത്യൻ​ താരത്തിന്റെ പിതാവ് പറയുന്നു. 

അവർ എല്ലാ കുറ്റവും സഞ്ജവിന്റെ മേൽ ചുമത്തും. എല്ലാവരും അവർ പറയുന്നത് വിശ്വസിക്കുകയും ചെയ്യും. കേരളത്തിന് വേണ്ടി കളിക്കുന്നത് സഞ്ജു അവസാനിപ്പിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. മറ്റേതെങ്കിലും സംസ്ഥാന അസോസിയേഷനുകൾ സഞ്ജുവിന് അവസരം കൊടുക്കാൻ തയ്യാറാണ് എങ്കിൽ മുൻപോട്ട് വരണം. ഞങ്ങൾക്ക് വേണ്ടി കളിക്കൂ സഞ്ജു എന്ന് പറഞ്ഞ് സഞ്ജുവിനെ ക്ഷണിക്കണം. ഞാൻ എല്ലാവരോടും ആവശ്യപ്പെടുകയാണ്, സാംസൺ വിശ്വനാഥൻ പറഞ്ഞു. 

'സഞ്ജു ഒരു വ്യക്തി മാത്രമാണ്. എന്നാൽ കെസിഎ ഒരു വലിയ ശക്തമായ അസോസിയേഷനാണ്. എന്റെ മകന് എതിരെ അവർ ഗൂഡാലോചനയുമായി വരുമെന്ന് ഞാൻ ഭയപ്പെടുന്നു. എന്തുകൊണ്ടാണ് അവർ ഞങ്ങളെ വേട്ടയാടുന്നത് എന്ന് അറിയില്ല. ഞങ്ങൾ അവരോടാരോടും ഒരു തെറ്റും ചെയ്തിട്ടില്ല'.

Advertisment

സഞ്ജു അവന്റെ ജീവിതത്തിൽ ക്രിക്കറ്റ് അല്ലാതെ മറ്റൊന്നും ആസ്വദിച്ചിട്ടില്ല. ക്രിക്കറ്റ് ഗ്രൌണ്ടും പരിശീലനവും അല്ലാതെ മറ്റൊന്നിലും സഞ്ജു ശ്രദ്ധ കൊടുത്തിട്ടില്ല. 30 വർഷത്തെ തന്റെ ജീവിതം ക്രിക്കറ്റിന് വേണ്ടിയാണ് സഞ്ജു സമർപ്പിച്ചത്. എന്നാൽ ഇപ്പോൾ സഞ്ജു ഒറ്റപ്പെട്ടിരിക്കുന്നു. ഞങ്ങൾക്ക് മതിയായി. കെസിഎയ്ക്ക് പുറത്തേക്ക് സഞ്ജുവിനെ കൊണ്ടുവരാനാണ് ഞങ്ങൾ ഇപ്പോൾ ആഗ്രഹിക്കുന്നത്, സഞ്ജുവിന്റെ പിതാവ് പറയുന്നു. 

അതിനിടെ ഇംഗ്ലണ്ടിന് എതിരെ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജുവിന് സ്കോർ ഉയർത്താൻ സാധിച്ചില്ലെങ്കിലും പവർപ്ലേയിൽ ഇന്ത്യക്കായി മിന്നും തുടക്കം നൽകാനായി. 133 റൺസ് ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്കായി രണ്ടാം ഓവറിൽ ഇംഗ്ലണ്ടിന്റെ അറ്റ്കിൻസണിന് എതിരെ 22 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്. 

26 റൺസ് എടുത്ത് സഞ്ജു മടങ്ങിയെങ്കിലും അഭിഷേക് ശർമയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തിൽ ഇന്ത്യ ഏഴ് വിക്കറ്റ് ജയത്തിലേക്ക് എത്തി. ജനുവരി 25ന് ചെന്നൈയിലാണ് പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20 മത്സരം. 

Read More

Indian Cricket Team Kerala Cricket Association Indian Cricket Players Kerala Cricket Team Sanju Samson indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: