/indian-express-malayalam/media/media_files/2025/01/23/PdwTxZTMhIcztPHugQdU.jpg)
കേരള ക്രിക്കറ്റ് ടീം : (ഫോട്ടോ: കേരള ക്രിക്കറ്റ് അസോസിയേഷൻ)
മധ്യപ്രദേശിനെതിരെ നടക്കുന്ന ആറാം റൗണ്ട് രഞ്ജി മത്സരത്തില്‍ കേരളം മികച്ച നിലയില്‍. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാം ഇന്നിങ്സില്‍ മധ്യപ്രദേശിനെ 160 റണ്ണസിന് ഓള് ഔട്ടാക്കി. കേരളത്തിനായി ഫാസ്റ്റ് ബോളര്‍ എം ഡി നിധീഷ് അഞ്ച് വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 54 റണ്‍ നേടിയിട്ടുണ്ട്.
കളിയുടെ തുടക്കം മുതല്‍ ബോള്‍ കൊണ്ട് മധ്യ പ്രദേശ് ബാറ്റര്‍മാരെ പ്രയാസപ്പെടുത്തിയ കേരളത്തിന്റെ ബോളര്‍മാര്‍ അഞ്ചാം ഓവറില്‍ തന്നെ ഓപ്പണര്‍ ഹര്‍ഷ് ഗവാലിയുടെ വിക്കറ്റ് പിഴുതു. എം ഡി നിധീഷ് എറിഞ്ഞ ഔട്ട് സ്വിങിങ് പന്തിന് ബാറ്റ് വെച്ച് കീപ്പര്‍ അസ്സറുദീനിന്റെ കൈകളില്‍ എത്തുമ്പോള്‍ മധ്യപ്രദേശിന് ആകെ 15 റണ്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നലെ വന്ന രജത് പട്ടിഡാറിന്റെ വിക്കറ്റുകൂടി നിധീഷ് ആ ഓവറില്‍ എടുത്തു. രണ്ട് ബോളില്‍ പൂജ്യം റണ്‍ എടുത്താണ് പട്ടിഡാര്‍ ഔട്ടായത്.
പിന്നീട് ഹിമാന്‍ഷു മന്ത്രിയുടെയും ക്യാപ്റ്റന്‍ ശുഭം ശര്‍മ്മയുടെയും സരന്‍ഷ് ജെയ്നിന്റെയും വിക്കറ്റുകള്‍ എടുത്ത് നിധീഷ് തന്റെ അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. കേരളത്തിനായി എന്‍ പി ബേസില്‍, ആദിത്യ സര്‍വാതെ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്തിയപ്പോള്‍ ഓഫ് സ്പിന്നര്‍ ജലജ് സക്സേന ഒരു വിക്കറ്റും നേടി.
മധ്യ പ്രദേശിനായി ക്യാപ്റ്റന്‍ 54 റണ്‍സുമായി അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ കെകെആര്‍ താരം വെന്കടേഷ് അയ്യര്‍ 42 റണ്ണും നേടി. നേരത്തെ റണ്‍ ഓടുന്നതിനിടെ കാല്പാദത്തിനേറ്റ പരിക്ക് മൂലം താരം തിരികെ ഡ്രസ്സിങ് റൂമിലേക്ക് പോയിരുന്നു. എന്നാല്‍ ആറാം വിക്കറ്റ് വീണതിന് ശേഷം അയ്യര്‍ പരിക്ക് മാറാതെ തന്നെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുകയായിരുന്നു. താരത്തിന്റെ പരിക്ക് മധ്യ പ്രദേശിനും കെകെആറിനും ആശങ്ക ഉയര്ത്തുനതാണ്.
മികച്ച ബോളിങ് പ്രകടനത്തിന് ശേഷം ബാറ്റുകൊണ്ടും കേരളം മത്സരത്തില്‍ ആധിപത്യം തുടര്‍ന്നു. ഓപ്പണര്‍മാരായ അക്ഷയ് ചന്ദ്രനും രോഹന് കുന്നുമ്മലും ഇന്നത്തെ കളി അവസാനിക്കുമ്പോള്‍ ഔട്ടാവാതെ 54 റണ്ണിന്റെ കൂട്ടുകെട്ട് ഉഴര്‍ത്തി. അക്ഷയ് 54 പന്തില്‍ രണ്ട് ഫോര്‍ അടിച്ച് 22 റണ്‍ നേടിയപ്പോള്‍ രോഹന് 54 പന്തില്‍ മൂന്ന് ഫോര്‍ അടിച്ച് 25 റണ്‍ ആണ് നേടിയത്. കേരളത്തിനേ ഒന്നാം ഇന്നിങ്സ് ലീഡ് നേടാന്‍ ഇനി 107 റണ്‍ കൂടെ നേടിയാല്‍ മതി.
നിലവില്‍ അഞ്ച് കളികളില്‍ നിന്ന് രണ്ട് വിജയവുമായി 18 പോയിന്റുള്ള കേരളം ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്താണ്. അഞ്ച് കളിയില്‍ നിന്ന് 10 പോയിന്റുള്ള മധ്യപ്രദേശ് ആറാം സ്ഥാനത്താണ്. 20 പോയിന്റുമായി ഹരിയാനയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.