/indian-express-malayalam/media/media_files/2025/01/23/5IFZ9uSv98nygQMYaq8W.jpg)
വെങ്കടേഷ് അയ്യർ: (എക്സ്)
ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയെല്ലാം രഞ്ജി ട്രോഫിയിലേക്ക് വന്ന് നിൽക്കുന്ന സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആരാധകരുടെ നെഞ്ചിടിപ്പ് കൂടുന്നു. 23.75 കോടി രൂപയ്ക്ക് സ്വന്തമാക്കിയ സ്റ്റാർ ഓൾറൌണ്ടർ വെങ്കടേഷ് അയ്യർ പരുക്കിന്റെ പിടിയിലേക്ക് വീണതാണ് കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ആശങ്കപ്പെടുത്തുന്നത്.
കേരളത്തിന് എതിരായ മധ്യപ്രദേശിന്റെ മത്സരത്തിന് ഇടയിൽ ബാറ്റ് ചെയ്യുമ്പോഴാണ് വെങ്കടേഷിന്റെ കണങ്കാലിന് പരുക്കേറ്റത്. തിരുവനന്തപുരം സെന്റ് സേവ്യേഴ്സ് ഗ്രൌണ്ടിൽ നടന്ന മത്സരത്തിൽ തന്റെ ടീം 49-4 എന്ന നിലയിൽ നിൽക്കുമ്പോഴാണ് വെങ്കടേഷ് ക്രീസിലേക്ക് എത്തിയത്.
എന്നാൽ മൂന്ന് പന്തുകൾ നേരിട്ടപ്പോഴേക്കും വെങ്കടേഷിന്റെ കണങ്കാലിന് പരുക്കേറ്റു. ടീം ഫിസിയോ ഗ്രൌണ്ടിലെത്തി വെങ്കടേശ്വറിനെ പരിശോധിച്ചെങ്കിലും താരത്തിന് ബാറ്റിങ് തുടരാനാവാതെ ക്രീസ് വിടേണ്ടി വന്നു. എന്നാൽ പിന്നാലെ ക്രീസിലേക്ക് തിരിച്ചെത്തിയ വെങ്കടേഷ് 80 പന്തിൽ നിന്ന് 42 റൺസ് എടുത്തു.
ഐപിഎൽ താര ലേലത്തിന് മുൻപ് കൊൽക്കത്ത റിലീസ് ചെയ്ത താരങ്ങളിൽ വെങ്കടേശ്വർ അയ്യരും ഉണ്ടായിരന്നു. എന്നാൽ ലേലത്തിൽ വമ്പൻ തുക മുടക്കി വെങ്കടേശ്വർ അയ്യറിനെ കൊൽക്കത്ത തിരികെ പിടിച്ചു. കൊൽക്കത്തയ്ക്ക് ഏറെ നിർണായകമാണ് വെങ്കടേശ്വറിന്റെ പ്രകടനം. കഴിഞ്ഞ സീസണിൽ 15 കളിയിൽ നിന്ന് 370 റൺസ് ആണ് വെങ്കടേഷ് സ്കോർ ചെയ്തത്. ബാറ്റിങ് ശരാശരി 46.25. സ്ട്രൈക്ക്റേറ്റ് 158.ഈ വരുന്ന സീസണിൽ കൊൽക്കത്തയെ വെങ്കടേശ്വർ അയ്യർ നയിച്ചേക്കുമെന്ന വിലയിരുത്തലുകൾ ശക്തമാണ്.
27 ഫസ്റ്റ് ക്ലാസ് മത്സരങ്ങളാണ് വെങ്കടേഷ് ഇതുവരെ കളിച്ചത്. നേടിയത് 36 എന്ന ബാറ്റിങ് ശരാശരിയിൽ 1578 റൺസ്. 67.99 ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അയ്യരുടെ സ്ട്രൈക്ക്റേറ്റ്. രണ്ട് സെഞ്ചുറിയും 11 അർധ ശതകവും താരത്തിന്റെ അക്കൌണ്ടിലുണ്ട്. 174 ആണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വെങ്കടേഷ് അയ്യരുടെ ഉയർന്ന സ്കോർ. ബോളിങ്ങിലേക്ക് വരുമ്പോൾ 15 വിക്കറ്റാണ് വീഴ്ത്തിയത്. മികച്ച ബോളിങ് പ്രകടനം 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് പിഴുതത്.
Read More
- സഞ്ജു സുരക്ഷിതനല്ല, കെസിഎ ഗൂഡാലോചന നടത്തുന്നു:സാംസൺ വിശ്വനാഥൻ
- india vs England: ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം; ഈഡൻ ഗാർഡൻസിൽ താരമായി അഭിഷേക്
- ബുമ്ര തന്നെ മികച്ച ബോളര്‍; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി
- ഗില്ലും ബുമ്രയും ആന്റീ ഡോപ്പിങ് ടെസ്റ്റ് ലിസ്റ്റില്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us