/indian-express-malayalam/media/media_files/g7mPW056siPs99Kl2voE.jpg)
സഞ്ജു സാംസൺ, ഋഷഭ് പന്ത്(ഫയൽ ഫോട്ടോ)
ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ സഞ്ജു സാംസണിനെ മറികടന്ന് ഋഷഭ് പന്തിനെ ഉൾപ്പെടുത്തിയതിനെ ചൊല്ലിയുള്ള അലയൊലികൾ ഇതുവരെ അവസാനിച്ചിട്ടില്ല. എന്തുകൊണ്ട് സഞ്ജുവിനെ മറികടക്ക് പന്ത് സ്ക്വാഡിലെത്തി എന്നതിന്റെ കാരണത്തിലേക്ക് ചൂണ്ടുകയാണ് ഇന്ത്യൻ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്.
ഒന്നുകിൽ സഞ്ജു, അല്ലെങ്കിൽ പന്ത്. രണ്ട് പേരും നല്ല ബാറ്റേഴ്സാണ്. എന്നാൽ സെലക്ടർമാർ പന്തിനെ തിരഞ്ഞെടുത്തത് ഒരു കാരണത്തിന്റെ അടിസ്ഥാനത്തിലാവും. പന്ത് ഇടംകയ്യൻ ബാറ്ററാണ് എന്ന കാരണം കൊണ്ട്. ബാറ്റിങ് ഓർഡറിൽ കോംപിനേഷനിൽ മാറ്റം കൊണ്ടുവരാൻ പന്തിന് സാധിക്കും എന്ന് സെലക്ടർമാർ വിലയിരുത്തി, ദിനേശ് കാർത്തിക് പറയുന്നു.
എന്നാൽ സഞ്ജു സ്ക്വാഡിൽ ഇടം നേടുന്നതിന്റെ അടുത്തെത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ സഞ്ജു കളിക്കാതിരുന്നതും ഒരു ഘടകമായിട്ടുണ്ട് എന്നാണ് താൻ മനസിലാക്കുന്നത് എന്നും ദിനേശ് കാർത്തിക് പറഞ്ഞു.
കഴിഞ്ഞ ആറ് ട്വന്റി20 ഇന്നിങ്സുകളിൽ മൂന്ന് സെഞ്ചുറി നേടി മിന്നും ഫോമിലാണ് സഞ്ജു. അതുകൊണ്ട് തന്നെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിലേക്ക് സഞ്ജുവിനെ ഉൾപ്പെടുത്തണം എന്ന ആവശ്യം ശക്തമായിരുന്നു. സഞ്ജുവിനെ ചാംപ്യൻസ് ട്രോഫി സ്ക്വാഡിൽ ഉൾപ്പെടുത്തണം എന്ന നിലപാടാണ് പരിശീലകൻ ഗംഭീർ സ്വീകരിച്ചത് എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ക്യാപ്റ്റൻ രോഹിത് ശർമയും സെലക്ഷൻ കമ്മറ്റി തലവൻ അജിത് അഗാർക്കറും പന്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചു. എന്നാൽ വാഹനാപകടത്തിന് ശേഷം തിരിച്ചെത്തിയ പന്ത് രണ്ട് ഏകദിനം മാത്രമാണ് ഇന്ത്യക്കായി കളിച്ചിട്ടുള്ളത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.