scorecardresearch

ജയം തുടരാന്‍ ഇന്ത്യ, തിരിച്ചുവരവിന് ഒരുങ്ങി ഇംഗ്ലണ്ട്; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടി20 എവിടെ കാണാം?

ആദ്യ ടി20യില്‍ ഏറ്റ തോല്‍വിക്ക് ശേഷം ടീമില്‍ മാറ്റങ്ങള്‍ വരുത്തി തിരിച്ചുവരാന്‍ ഒരുങ്ങി ഇംഗ്ലണ്ട്

ആദ്യ ടി20യില്‍ ഏറ്റ തോല്‍വിക്ക് ശേഷം ടീമില്‍ മാറ്റങ്ങള്‍ വരുത്തി തിരിച്ചുവരാന്‍ ഒരുങ്ങി ഇംഗ്ലണ്ട്

author-image
Sports Desk
New Update
sports

ആദ്യ ടി20യില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്

ആദ്യ ടി20യില്‍ നേടിയ അനായാസ ജയം തുടരാന്‍ ഇന്ത്യയും പാഠങ്ങള്‍ പഠിച്ച് തിരിച്ച് വരാന്‍ ഒരുങ്ങുന്ന ഇംഗ്ലണ്ടും ഇന്ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടി20 മത്സരത്തില്‍ കൊമ്പ് കോര്‍ക്കുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡെന്‍സില്‍ നടന്ന ആദ്യ ടി20യില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഇന്ത്യ നേടിയത്.

Advertisment

എന്നാല്‍ ആദ്യ മത്സരത്തിലെ വിജയ ശിൽപി ആയിരുന്ന ഓപ്പണര്‍ അഭിഷേക് ശര്‍മ്മ പരുക്ക് മൂലം കളിക്കുന്ന കാര്യം സംശയത്തിലായത് ഇന്ത്യക്ക് തിരിച്ചടിയാവും. പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരുക്ക് കാരണം താരം മുടന്തിക്കൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. നെറ്റ്‌സില്‍ ബാറ്റ് ചെയ്യാനും അഭിഷേക് ഇറങ്ങിയില്ല. ആദ്യ ടി20യില്‍ അഭിഷേക് നേടിയ 79 റണ്‍സിന്റെ ഉജ്ജ്വല ഇന്നിങ്‌സാണ് ഇന്ത്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്.

12 പേരുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

ആദ്യ ടി20യില്‍ ഏറ്റ തോല്‍വിക്ക് ശേഷം ടീമില്‍ മാറ്റങ്ങള്‍ വരുത്തി തിരിച്ചുവരാന്‍ ഒരുങ്ങി ഇംഗ്ലണ്ട്. ആദ്യ കളിയില്‍ ബോള്‍ കൊണ്ട് നിരാശപ്പെടുത്തിയ ഫാസ്റ്റ് ബോളര്‍ ഗസ് അറ്റ്കിന്‍സണ് പകരം മറ്റൊരു ഫാസ്റ്റ് ബോളറായ ബ്രൈഡണ്‍ കാര്‍സ് ഇംഗ്ലണ്ടിനായി കളത്തിലിറങ്ങും. ആദ്യ ടി20യില്‍ രണ്ട് ഓവര്‍ എറിഞ്ഞ അറ്റ്കിന്‍സണ്‍ വിക്കറ്റ് ഒന്നും നേടാതെ 38 റണ്‍സ് വഴങ്ങിയിരുന്നു.

അതേസമയം, അസുഖം മൂലം പരിശീലനത്തിന് ഇറങ്ങാതിരുന്ന ഓള്‍ റൗണ്ടര്‍ ജേക്കബ് ബെത്തലിന് ബാക്കപ്പായി വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്തിനെ 12ാംനായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടോസിന് മുമ്പ് താരത്തിന്റെ അസുഖം ഭേദമായില്ലെങ്കില്‍ സ്മിത്താവും ടീമില്‍ ഉണ്ടാവുക.

Advertisment

ഇന്ത്യ ടീം

സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, അക്ഷര്‍ പട്ടേല്‍, അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍.

ഇംഗ്ലണ്ട് ടീം

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്ട്ലര്‍ (ക്യാപ്റ്റന്‍), ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റണ്‍, ജേക്കബ് ബെഥേല്‍, ജെയ്മി ഓവര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, ജെയ്മി സ്മിത്.

ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടി20 മത്സരം എവിടെ കാണാം?

ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്‌വര്‍ക്കിലൂടെ തത്സമയം കാണാം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ മത്സരത്തിന്റെ തത്സമയം സ്ട്രീമിംഗ് ലഭ്യമാകും.

Read More

t20 series

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: