scorecardresearch

'ചെന്നൈയിൽ പുകമഞ്ഞ് ഉണ്ടായിരുന്നോ'? ഹാരി ബ്രൂക്കിന് പരിഹാസം

ആദ്യ ട്വന്റി20 നടന്ന ഈഡൻ ഗാർഡൻസിൽ പുകമഞ്ഞിനെ തുടർന്ന് ബോൾ ശരിക്കും കാണാൻ സാധിച്ചിരുന്നില്ലെന്നും ഇത് കാരണമാണ് വരുണിന് മുൻപിൽ വീണതെന്നുമാണ് ഹാരി ബ്രൂക്ക് പറഞ്ഞത്.

ആദ്യ ട്വന്റി20 നടന്ന ഈഡൻ ഗാർഡൻസിൽ പുകമഞ്ഞിനെ തുടർന്ന് ബോൾ ശരിക്കും കാണാൻ സാധിച്ചിരുന്നില്ലെന്നും ഇത് കാരണമാണ് വരുണിന് മുൻപിൽ വീണതെന്നുമാണ് ഹാരി ബ്രൂക്ക് പറഞ്ഞത്.

author-image
Sports Desk
New Update
harry brook, varun chankravarthy

ഹാരി ബ്രൂക്ക്, വരുൺ ചക്രവർത്തി, സൂര്യകുമാർ യാദവ്: (ഇൻസ്റ്റഗ്രാം)

ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20ക്ക് മുൻപായി വിചിത്രമായ വിശദീകരണവുമായാണ് ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക് എത്തിയത്. കൊൽക്കത്ത ട്വന്റി20യിൽ വരുൺ ചക്രവർത്തിയെ നേരിടാൻ സാധിക്കാതിരുന്നത് ഈഡൻ ഗാർഡൻസിലെ പുകമഞ്ഞിനെ തുടർന്നായിരുന്നു എന്നാണ് ഹാരി ബ്രൂക്ക് വാദിച്ചത്. എന്നാൽ ചെന്നൈ ട്വന്റി20യിലും വരുണിന് മുൻപിൽ ഹാരി ബ്രൂക്ക് വീണു. ഇതോടെ ചെന്നൈയിലും പുകമഞ്ഞ് ഉണ്ടായിരുന്നോ എന്നാണ് ഹാരി ബ്രൂക്കിന് നേരെ ഉയരുന്ന ചോദ്യം. 

Advertisment

'കഴിഞ്ഞ ദിവസം ഈഡൻ ഗാർഡൻസിൽ പുകമഞ്ഞുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പന്ത് കാണാൻ പ്രയാസമായിരുന്നു. ചെന്നൈയിൽ അന്തരീക്ഷം നല്ലതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ വ്യക്തമായി പന്ത് കാണാനാവും എന്ന് കരുതുന്നു, ചെന്നൈ ട്വന്റി20ക്ക് മുൻപായി ഇങ്ങനെയായിരുന്നു ഹാരി ബ്രൂക്കിന്റെ വാക്കുകൾ. 

'നല്ല വാർത്തയാണ് ഹാരി ബ്രൂക്ക്, ചെന്നൈയിൽ പുകമഞ്ഞില്ല', ഇങ്ങനെയായിരുന്നു ചെന്നൈ ട്വന്റി20യിലും വരുണിന് മുൻപിൽ ഹാരി ബ്രൂക്ക് വീണതിന് പിന്നാലെ ഇന്ത്യൻ മുൻ താരം രവി ശാസ്ത്രിയുടെ വാക്കുകൾ. ഇംഗ്ലണ്ട് ഇന്നിങ്സിന്റെ ഏഴാം ഓവറിൽ ബ്രൂക്കിനെ വരുൺ ചക്രവർത്തി മടക്കി. 'നല്ല വെളിച്ചമുണ്ട്, മൂടൽ മഞ്ഞില്ല',എന്നായിരുന്നു സുനിൽ ഗാവസ്കറുടെ വാക്കുകൾ. 

എട്ട് പന്തിൽ നിന്ന് 13 റൺസ് മാത്രം എടുത്താണ് ഹാരി ബ്രൂക്ക് മടങ്ങിയത്. ഹാരി ബ്രൂക്കിനെ വരുൺ ക്ലീൻ ബൌൾഡാക്കുകയായിരുന്നു. ഈഡൻ ഗാർഡൻസിൽ ഹാരി ബ്രൂക്ക് 17 റൺസ് എടുത്ത് നിൽക്കെയായിരുന്നു വരുൺ ഇംഗ്ലണ്ട് താരത്തെ ക്ലീൻ ബൌൾഡാക്കിയത്. 

Advertisment

ചെന്നൈയിൽ ഇംഗ്ലണ്ട് മുൻപിൽ വെച്ച 166 റൺസ് 8 വിക്കറ്റ് നഷ്ടത്തിൽ നാല് പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. തിലക് വർമയുടെ അർധ ശതകമാണ് ഇന്ത്യയെ തുണച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും മറുവശത്ത് തിലക് പിടിച്ചു നിന്നു. 55 പന്തിൽ നിന്ന് 72 റൺസോടെയാണ് തിലക് പുറത്താവാതെ നിന്നത്. നാല് ഫോറും അഞ്ച് സിക്സും തിലകിന്റെ ബാറ്റിൽ നിന്ന് വന്നു. 

Read More

Indian Cricket Team sunil gavaskar Indian Cricket Players Ravi Sasthri indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: