/indian-express-malayalam/media/media_files/2025/01/25/Z22hv0o3Blo4AQ6djxip.jpg)
ശിവം ദുബെ: (ഇൻസ്റ്റഗ്രാം)
ഓള്‍ റൗണ്ടര്‍ ശിവം ദുബയെ ഇപ്പോള്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടി20 ടീമില്‍ ഉള്‍പ്പെടുത്തി. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്ന ദുബെ രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടി20ക്ക് മുമ്പായി ആണ് ടീമിനൊപ്പം ചേരുക. മീഡിയം പേസര്‍ ഓള്‍ റൗണ്ടറായ നിതീഷ് കുമാര്‍ റെഡ്ഡിക്ക് ഉണ്ടായ പരിക്ക് ഇതുവരെ ഭേദമാവത്തത് കൊണ്ടാണ് ദുബയെ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്‌പ്രെസ് റിപ്പോർട്ട് ചെയ്യുന്നത്.
ദുബെ നിലവില്‍ ജമ്മു കശ്മീരിനെതിരെ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തില്‍ മുംബൈ ടീമിന്റെ കൂടെയാണ്. എന്നാല്‍ രണ്ട് ഇന്നിങ്‌സുകളിലും താരം പൂജ്യത്തിന് ഔട്ടായിരുന്നു. കളിയില്‍ മുംബൈ ജമ്മുവിനോട് അപ്രതീക്ഷിത തോല്‍വിയും വഴങ്ങി.
ആദ്യം ടീം പ്രഖ്യാപിച്ചപ്പോള്‍ ദുബെക്ക് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല. ദുബെക്ക് പകരം ഓള്‍ റൗണ്ടര്‍മാരായ നിതീഷ് റെഡ്ഡി, ഹാര്‍ദിക്ക് പാണ്ഡ്യ എന്നിവരെയാണ് സെലക്ടര്‍മാര്‍ ടീമിലെടുത്തത്. ഇപ്പോള്‍ ടീമില്‍ ഇടം ലഭിച്ച ദൂബെക്ക് ഇന്ത്യന്‍ ടീമിലെ തന്റെ സ്ഥാനം തിരിച്ച് പിടിക്കാന്‍ പറ്റിയ ഒരവസരം ആണിത്.
SHIVAM DUBE TO INDIAN TEAM 📢
— Johns. (@CricCrazyJohns) January 25, 2025
- Dube is set to Join the Indian T20I team at Rajkot for the England series. [@pdevendra from Express Sports] pic.twitter.com/bERV7nZJuI
രഞ്ജി ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങള്‍ പരിക്ക് കാരണം നഷ്ടമായ ദുബെ പരിക്ക് മാറി എത്തിയിരിക്കുകയാണ്. ഇതിന് ശേഷമാണ് താരം മുംബൈ ടീമിനൊപ്പം സയദ് മുഷ്താഖ് അലി കിരീടം സ്വന്തമാക്കിയത്.
ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20 ജയിച്ച ഇന്ത്യ ഇന്ന് ചെന്നൈയില്‍ രണ്ടാം ടി20ക്കായി തയ്യാറെടുക്കുകയാണ്. ജനുവരി 28ന് രാജ്‌കോട്ടില്‍ മൂന്നാം ടി20 നടക്കുമ്പോള്‍, 31ന് പൂനെയിലാണ് നാലാം മത്സരം നടക്കുന്നത്. അഞ്ചാമത്തെയും അവസാനത്തെയും ടി20 ഫെബ്രുവരി 2ന് മുംബൈയില്‍ വെച്ചാണ് നടക്കുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.