/indian-express-malayalam/media/media_files/2025/01/26/JatOYr1bnD0tg0y2MHm1.jpg)
സ്വരേവ്, സിന്നർ: (ഫോട്ടോ കടപ്പാട് : ഇൻസ്റ്റഗ്രാം)
നിലവിലെ ചാംപ്യൻ സിന്നർ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നിലനിർത്തുമോ? അതോ അലക്സാണ്ടർ സ്വരേവ് തന്റെ ആദ്യ ഗ്രാൻഡ്സ്ലാം കിരീടത്തിലേക്ക് എത്തുമോ? ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ വിഭാഗം ജേതാവിനെ ഇന്നറിയാം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.
രണ്ട് ഫൈനലുകളിൽ കാലിടറി വീണതിന്റെ നിരാശയിലാണ് സ്വരേവ് ഓസ്ട്രേലിയൻ ഓപ്പൺ കലാശപ്പോരിലേക്ക് എത്തുന്നത്. സിന്നറാവട്ടെ 20 മത്സരങ്ങളിൽ തോൽവി തൊടാതെയുള്ള പോരാട്ടത്തിലാണ്. എടിപി റാങ്കിങ്ങിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ നിൽക്കുന്ന താരങ്ങൾ കിരീട പോരിനിറങ്ങുമ്പോൾ മത്സരം കടുപ്പമേറിയതാവും എന്നുറപ്പ്.
ആറ് വട്ടം സ്വരേവും സിന്നറും നേർക്കുനേർ വന്നപ്പോൾ നാല് വട്ടവും ജയം പിടിച്ചത് സ്വരേവ് ആണ്. സിന്നർ ജയിച്ചത് രണ്ട് തവണയും. മികച്ച ഫോമിലാണ് നിലവിൽ രണ്ട് പേരും. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തി നിൽക്കുമ്പോൾ ടൂർണമെന്റിൽ ഇരുവരും വീണത് രണ്ട് സെറ്റുകളിൽ മാത്രം.
ആദ്യ മൂന്ന് റൌണ്ടും ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് സ്വരേവ് കടന്നെത്തിയത്. നാലാം റൌണ്ടിൽ ഹംബർട്ടിന് എതിരേയും ക്വാർട്ടർ ഫൈനലിൽ ടോമി പോളിന് എതിരേയുമാണ് സ്വരേവ് ഓരോ സെറ്റ് വീതം നഷ്ടപ്പെടുത്തിയത്. 10 വട്ടം ഓസ്ട്രേലിയൻ ചാംപ്യനായ ജോക്കോവിച്ചിനെയാണ് സെമിയിൽ സ്വരേവിന് നേരിടേണ്ടി വന്നത്. സെർബിയൻ താരത്തിനെതിരെ അതിശയിപ്പിക്കുന്ന പ്രകടനത്തോടെയാണ് സ്വരേവ് ഫസ്റ്റ് സെറ്റ് സ്വന്തമാക്കിയത്. ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് ജോക്കോവിച്ച് പിൻമാറിയപ്പോൾ ഫൈനലിലേക്ക് സ്വരേവിന് വാതിൽ തുറന്നു.
സെമി ഫൈനലിൽ അമേരിക്കയുടെ ബെൻ ഷെൽട്ടനെയാണ് സിന്നർ തോൽപ്പിച്ചത്. ഷെൽട്ടനെതിരായ പോരിൽ 7-6, 6-2, 6-2 എന്ന സ്കോറിന് സിന്നർ ആധികാരിക ജയം നേടി. നാലാം റൌണ്ടിൽ ഹോൾഗറും ക്വാർട്ടർ ഫൈനലിൽ അലെക്സും സിന്നറിന് മുൻപിൽ വീണു. ആദ്യ മൂന്ന് റൌണ്ടിലും സിന്നറിന് വലിയ വെല്ലുവിളികൾ നേരിട്ടില്ല.
മത്സരം എവിടെ കാണാം?
ഓസ്ട്രേലിയൻ ഓപ്പൺ പുരുഷ സിംഗിൾസ് ഫൈനൽ മത്സരം ഇന്ത്യയിൽ സോണി ലിവിൽ കാണാം.
Read More
- ത്രില്ലിങ് തിലക്! കോഹ്ലിയുടെ റെക്കോർഡും കടപുഴക്കിയ ഇന്നിങ്സ്
- 'ചെന്നൈയിൽ പുകമഞ്ഞ് ഉണ്ടായിരുന്നോ'? ഹാരി ബ്രൂക്കിന് പരിഹാസം
- തിലകിന്റെ തോളിലേറി ഇന്ത്യ; ചെപ്പോക്കിൽ ത്രില്ലിങ് ജയം
- വെങ്കടേഷ് അയ്യരുടെ വെടിക്കെട്ട്; കേരളത്തിന് 363 റൺസ് വിജയ ലക്ഷ്യം
- ശിവം ദുബെ ഇന്ത്യന്‍ ടീമില്‍; നിതീഷ് റെഡ്ഡിക്ക് പരിക്കെന്ന് സൂചന
- ഓസ്ട്രേലിയൻ ഓപ്പണിൽ പുതിയ ചാംപ്യൻ;സബലേങ്കയെ വീഴ്ത്തി മാഡിസൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.