scorecardresearch

'സ്ലിപ്പിൽ ഫീൽഡർ,അതോടെ കാര്യം മനസിലായി';അഞ്ച് ബോൾ നേരിട്ട തന്ത്രം

ചെന്നൈയിൽ വിലയേറിയ അഞ്ച് പന്തുകളാണ് അവസാന ഓവറുകളിൽ രവി ബിഷ്ണോയ് നേരിട്ടത്. അതിൽ നിന്ന് രണ്ട് ഫോറും താരം നേടിയതോടെ തിലകിന് മേലുള്ള സമ്മർദം കുറഞ്ഞു

ചെന്നൈയിൽ വിലയേറിയ അഞ്ച് പന്തുകളാണ് അവസാന ഓവറുകളിൽ രവി ബിഷ്ണോയ് നേരിട്ടത്. അതിൽ നിന്ന് രണ്ട് ഫോറും താരം നേടിയതോടെ തിലകിന് മേലുള്ള സമ്മർദം കുറഞ്ഞു

author-image
Sports Desk
New Update
ravi bishnoi batting in chennai against england

രവി ബിഷ്ണോയ്: (ഫോട്ടോ കടപ്പാട്: ഇൻസ്റ്റഗ്രാം)

ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിൽ 146-8 എന്ന നിലയിൽ നിൽക്കുമ്പോഴാണ് രവി ബിഷ്ണോയ് ക്രീസിലേക്ക് എത്തുന്നത്. അഞ്ച് പന്തുകൾ നേരിട്ട് ബിഷ്ണോയ് വിക്കറ്റ് വലിച്ചെറിയാതെ കാത്തു. അത് മാത്രമല്ല. ആ സമയം ഒറ്റയാൾ പോരാട്ടം നടത്തിയിരുന്ന തിലക് വർമയ്ക്ക് മുകളിലുള്ള സമ്മർദം രണ്ട് ഫോറുകളടിച്ച് കുറയ്ക്കാനും ബിഷ്ണോയിക്ക് കഴിഞ്ഞു. ലിവിങ്സ്റ്റൺ ഉൾപ്പെട്ട ഇംഗ്ലണ്ട് ബോളർമാരെ അവസാന ഓവറുകളിൽ അതിജീവിച്ചത് എങ്ങനെയെന്ന തന്ത്രം വെളിപ്പെടുത്തുകയാണ് ബിഷ്ണോയ് ഇപ്പോൾ. 

Advertisment

അവസാന മൂന്ന് ഓവറിൽ 20 റൺസ് ആണ് ഇന്ത്യക്ക് ചെന്നൈയിൽ ജയിക്കാൻ വേണ്ടിയിരുന്നത്. കയ്യിലുണ്ടായിരുന്നത് രണ്ട് വിക്കറ്റും. ബ്രൈഡനും ലിവിങ്സ്റ്റണിനും എതിരെ ബിഷ്ണോയ് ഫോറടിച്ചതോടെ തിലകിന്റെ ചുമലിലെ ഭാരം കുറഞ്ഞു. ലിവിങ്സ്റ്റൺ ലെഗ് സ്പിന്നിലൂടെ തന്നെ പുറത്താക്കാനാണ് ശ്രമിച്ചത് എന്ന് താൻ മനസിലാക്കിയതായാണ് ബിഷ്ണോയ് പറയുന്നത്. 

'ഇന്ന് ഇൻസ്റ്റഗ്രാമിൽ ഞാനൊരു റീൽ പോസ്റ്റ് ചെയ്തു. 'വൈ ഷുഡ് ബാറ്റേഴ്സ് ഹാവ് ഓൾ ദ് ഫൺ എന്ന് ചോദിച്ചായിരുന്നു ഇത്. സ്ലിപ്പിൽ ഇംഗ്ലണ്ട് ഫീൽഡറെ നിർത്തിയപ്പോൾ എനിക്ക് കാര്യം മനസിലായി. ലെഗ് സ്പിന്നിലൂടെയാണ് ലിവിങ്സ്റ്റൺ എന്റെ വിക്കറ്റ് വീഴ്ത്താൻ ശ്രമിച്ചത്. എന്നാൽ ഞാൻ ലിവിങ്സ്റ്റണിന്റെ സ്പിന്നിനെതിരെ ഫോർ നേടി, ബിഷ്ണോയ് പറയുന്നു. 

തിലക് ഒരു വശത്ത് പിടിച്ച് നിൽക്കുന്ന സമയം മോശം ഷോട്ട് എന്നിൽ നിന്ന് വരരുത് എന്ന് താൻ മനസിൽ ഉറപ്പിച്ചിരുന്നതായും രവി ബിഷ്ണോയ് പറയുന്നു. 'നമുക്ക് ശ്രമിക്കാം, ഞങ്ങൾ പരസ്പരം പറഞ്ഞു. നമുക്കത് നേടിയെടുക്കാനാവും. തിലക് ക്രീസിൽ സെറ്റായിരുന്നു. കയ്യിൽ അധികം വിക്കറ്റ് ഇല്ലാത്തതിനാൽ മോശം ഷോട്ട് കളിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു, മത്സര ശേഷം രവി ബിഷ്ണോയ് പറഞ്ഞു. 

Advertisment

55 പന്തിൽ നിന്ന് 72 റൺസുമായി ഒരറ്റത്ത് പിടിച്ചു നിന്ന തിലക് വർമയുടെ ഇന്നിങ്സ് ആണ് ചെന്നൈയിൽ ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. വാഷിങ്ടൺ സുന്ദറിനൊപ്പം 38 റൺസിന്റെ കൂട്ടുകെട്ടും തിലക് കണ്ടെത്തി. ട്വന്റി20യിലെ തന്റെ മൂന്നാമത്തെ അർധ ശതകത്തിലേക്കാണ് തിലക് എത്തിയത്. മാച്ച് വിന്നിങ് ഇന്നിങ്സോടെ കളിയിലെ താരമായതും തിലക് ആണ്. 

Read More

Indian Cricket Team Indian Cricket Players Ravi Bishnoi india vs england indian cricket Tilak Varma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: