/indian-express-malayalam/media/media_files/uploads/2020/09/sunrisers-hyderabad-srh-ipl-2020.jpg)
IPL 2020- Sunrisers Hyderabad-SRH Team- Players List, Squad: 2013 ൽ അരങ്ങേറ്റം കുറിച്ച സൺറൈസേഴ്‌സ് ഹൈദരാബാദ് ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഭേദപ്പെട്ട മുന്നേറ്റമാണ് നടത്തിയത്. 2016 ൽ ഒരിക്കൽ കിരീടം നേടിയിട്ടുണ്ടെങ്കിലും രണ്ടുതവണ പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെടുകയും ചെയ്തിത്തുണ്ട്. മൂന്ന് തവണ നാലാം സ്ഥാനത്തെത്തി. ഒരു അവസരത്തിൽ റണ്ണേഴ്സ് അപ്പ് ആയി.
2018 ലും 2019 ലും രണ്ട് വ്യത്യസ്ത ക്യാപ്റ്റൻമാരുടെ കീഴിലായിരുന്ന ടീമിൽ ഇത്തവണ നായകൻ 2016 ൽ കിരീടം നേടാൻ സഹായിച്ച താരമാണ്. ഡേവിഡ് വാർണറാണ് ഐപിഎൽ 2020ൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനായി എത്തുന്നത്. കെയിൻ വില്യംസൺ ഒരു മികച്ച ക്യാപ്റ്റനാണെങ്കിലും, വാർണറുടെ ആക്രമണോത്സുകമായ ക്യാപ്റ്റൻസിയാണ് വർഷങ്ങളായി ടീമിനെ നിർവചിച്ചിരിക്കുന്നത്.
- ഡേവിഡ് വാർണർ, ഓസ്‌ട്രേലിയ, ബാറ്റ്സ്മാൻ
- കെയ്ൻ വില്യംസൺ ന്യൂസിലാന്റ് ബാറ്റ്സ്മാൻ
- മനീഷ് പാണ്ഡെ, ഇന്ത്യ, ബാറ്റ്സ്മാൻ
- വിരാട് സിംഗ്, ഇന്ത്യ, ബാറ്റ്സ്മാൻ
- പ്രിയം ഗാർഗ്, ഇന്ത്യ, ബാറ്റ്സ്മാൻ
- അബ്ദുൾ സമദ്, ഇന്ത്യ, ബാറ്റ്സ്മാൻ
- അഭിഷേക് ശർമ, ഇന്ത്യ, ബാറ്റ്സ്മാൻ
- മിച്ചൽ മാർഷ്, ഓസ്‌ട്രേലിയ, ഓൾറൗണ്ടർ
- ഫാബിയൻ അലൻ, വെസ്റ്റ് ഇൻഡീസ്, ഓൾറൗണ്ടർ
- വിജയ് ശങ്കർ, ഇന്ത്യ, ഓൾറൗണ്ടർ
- മുഹമ്മദ് നബി, അഫ്ഗാനിസ്ഥാൻ, ഓൾറൗണ്ടർ
- റാഷിദ് ഖാൻ, അഫ്ഗാനിസ്ഥാൻ, ഓൾറൗണ്ടർ
- സഞ്ജയ് യാദവ്, ഇന്ത്യ, ഓൾറൗണ്ടർ
- ഭുവനേശ്വർ കുമാർ, ഇന്ത്യ, ബൗളർ
- ഖലീൽ അഹമ്മദ്, ഇന്ത്യ, ബൗളർ
- സന്ദീപ് ശർമ, ഇന്ത്യ, ബൗളർ
- സിദ്ധാർത്ഥ് കൗൾ, ഇന്ത്യ, ബൗളർ
- ബില്ലി സ്റ്റാൻലേക്ക്, ഓസ്‌ട്രേലിയ, ബൗളർ
- ടി നടരാജൻ, ഇന്ത്യ, ബൗളർ
- ഷഹബാസ് നദീം, ഇന്ത്യ, ബൗളർ
- ജോണി ബെയർസ്റ്റോ, ഇംഗ്ലണ്ട്, വിക്കറ്റ് കീപ്പർ / ബാറ്റ്സ്മാൻ
- വൃദ്ധിമാൻ സാഹ, ഇന്ത്യ, വിക്കറ്റ് കീപ്പർ / ബാറ്റ്സ്മാൻ
- ശ്രീവത്സ് ഗോസ്വാമി, ഇന്ത്യ, വിക്കറ്റ് കീപ്പർ / ബാറ്റ്സ്മാൻ
Support Staff
- മുഖ്യ പരിശീലകൻ: ട്രെവർ ബെയ്‌ലിസ്
- സഹ കോച്ച്: ബ്രാഡ് ഹാഡിൻ
- ബൗളിംഗ് കോച്ച്: മുത്തയ്യ മുരളീധരൻ
- മെന്റർ: വിവിഎസ് ലക്ഷ്മൺ
- ഫീൽഡിംഗ് കോച്ച്: ബിജു ജോർജ്
- ഫിസിയോ: തിയോ കപകൗലാക്കിസ്
- ഫിസിക്കൽ ട്രെയിനർ: മരിയോ വില്ലവരായൻ
- പെർഫോമൻസ് അനലിസ്റ്റ്: ശ്രീനിവാസ് ചന്ദ്രശേഖരൻ
How are SRH different this season?- ഈ സീസണിൽ SRH എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു
VeryVerySpecialPicture.jpg#KeepRising#OrangeArmy#SRH#IPL2020pic.twitter.com/fUN4nIQXeU
— SunRisers Hyderabad (@SunRisers) September 8, 2020
ഷക്കീബ് അൽ ഹസനെ റിലീസ് ചെയ്യുകയും യുവാക്കളായം പ്രിയം ഗാർഗ്, വിരാട് സിംഗ് എന്നിവരെയും ഒപ്പം ഫാബിയൻ അല്ലെൻ, മിച്ചൽ മാർഷ് എന്നിവരടക്കമുള്ള വരെയും ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഫസ്റ്റ് ക്ലാസ് സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച 19 കാരനായ ഗാർഗ് ശ്രദ്ധിക്കേണ്ട താരങ്ങളിൽ ഒരാളാണ്.
Also Read: വായിൽ ടേപ്പ് ഒട്ടിച്ചും ഇറങ്ങി പോയും; ഐപിഎല്ലിലെ പൊള്ളാർഡിന്റെ പ്രതിഷേധങ്ങൾ
ഐപിഎല്ലിന്റെ അവസാന സീസണിൽ ഡേവിഡ് വാർണറുടെയും ജോണി ബെയർസ്റ്റോവിന്റെയും ഓപ്പണിംഗ് പങ്കാളിത്തത്തോടെ ഹൈദരാബാദ് ധാരാളം വിജയങ്ങൾ നേടി. എന്നാൽ, ഐസിസി ഏകദിന ലോകകപ്പ് കാരണം ഇരുവർക്കും നേരത്തെ ടൂർണമെന്റിൽ നിന്ന് മടങ്ങേണ്ടിവന്നു. എന്നാൽ ഇത്തവണ അവർ മുഴുവൻ ടൂർണമെന്റും കളിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച ഫോമിലുള്ള വാർണറും അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയുടെ ആക്രമണാത്മക രീതിയും ഉള്ളതിനാൽ, ഈ വർഷം യുഎഇയിൽ കിരീടം നേടാൻ സാധ്യതയുള്ള ടീമാണ് ഹൈദരാബാദ്.
Read More: SRH IPL Team 2020 Players List: Sunrisers Hyderabad full squad, players list
കൂടുതൽ ഐപിഎൽ ടീമുകളെ പരിചയപ്പെടാം
- IPL 2020, Rajasthan Royals Full squad, players list: റോയലാകാൻ രാജസ്ഥാൻ; രണ്ടാം കിരീടത്തിനായുള്ള കാത്തിരിപ്പ് സ്മിത്തും സംഘവും അവസാനിപ്പിക്കുമോ?
- IPL 2020, Mumbai Indians Squad and Schedule: കിരീടം നിലനിർത്താൻ മുംബൈ; നിർണായക ശക്തിയായി ഇന്ത്യൻ ത്രിമൂർത്തികൾ
- IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം
- IPL 2020, Delhi Capitals Squad and Schedule: അരയും തലയും മുറുക്കി അയ്യരും സംഘവും; കന്നി കീരിടത്തിലേക്ക് കണ്ണും നട്ട് ഡൽഹി ക്യാപിറ്റൽസ്
- IPL 2020, KXIP Squad and Schedule: മാറിയ പഞ്ചാബ്; കെഎൽ രാഹുൽ-അനിൽ കുംബ്ലെ കൂട്ടുകെട്ട് വിജയിക്കുമോ?
- IPL 2020 RCB Players List: Royal Challengers Bangalore full squad- മാറ്റങ്ങളോടെ, സന്തുലിതമായി റോയൽ ചലഞ്ചേഴ്സ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us