IPL 2020, Kings XI Punjab Squad and Schedule: പഞ്ചാബ് ഇത്തവണ ടീമിനെ പുന സംഘടിപ്പിച്ച ശേഷമാണ് ഐപിഎല്ലിനെത്തുന്നത്. പുതിയ സീസണിൽ വിജയത്തിലേക്കടക്കം എത്തിച്ചേരാവുന്ന ഘടകങ്ങൾ പുതുക്കിപ്പണിത കിങ്ങ്സ് ഇലവനിലുണ്ട്. ഇതിനായി തുടക്കം പാഴാക്കില്ലെന്നും വിദേശ താരങ്ങളടക്കമുള്ളവരുടെ ഏകോപനം ഫലപ്രദമായിരിക്കണമെന്നും ടീം ഉറപ്പുവരുത്തേണ്ടിയുമിരിക്കുന്നു.

കഴിഞ്ഞ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ തു ചിലവഴിച്ച ടീമുകളിലൊന്നാണ് പഞ്ചാബ്. മധ്യനികയും ബൗളിങ്ങ് നിരയും ശക്തമാക്കാനുതകുന്ന ഒൻപത് താരങ്ങളെ താരലേലത്തിൽ പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു.

മിഡിൽ‌ ഓർ‌ഡറിൽ‌ ഗ്ലെൻ‌ മാക്സ്‌വെൽ‌ മടങ്ങിയെത്തിയതും ഷെൽ‌ഡൻ‌ കോട്രെൽ‌, ക്രിസ് ജോർ‌ഡാൻ‌ എന്നിവർ ബൗളിങ്ങ് നിരയിലുൾപ്പെട്ടതും ടീമിൻറെ ബേസ് ഉറപ്പിച്ചുനിർത്താൻ സഹായകമാവുന്നു.

ശക്തമായ ഓപ്പണിങ്ങ് ഒരുക്കുന്ന ക്രിസ് ഗെയ്ൽ, കെ എൽ രാഹുൽ എന്നിവർക്കൊപ്പം മായങ്ക് അഗർവാൾ കൂടി ചേരുന്നതോടെ ടീമിന്റെ ടോപ്പ് ഓർഡർ ശക്തമാണ്. ഇൻറർനാഷനൽ കരിയറിലെ വിജയം ഐപിഎല്ലിലും ആവർത്തിക്കാനാണ് മായങ്ക് ലക്ഷ്യമിടുന്നത്. നിക്കോളാസ് പുരന് സ്ഥിരമായി ഒരു സ്ഥാനം നൽകാനും ക്ലബ്ബ് വഴി കണ്ടെത്തും. കരീബിയൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിനൊടുവിലാണ് പുരൻ ഐപിഎല്ലിലേക്ക് എത്തുന്നത്.

ഒന്നുകിൽ മന്ദീപ് സിങ്ങോ സർഫറാസ് ഖാനോ മാക്സ്വെല്ലിനെ മധ്യനിരയിൽ പിന്തുണയ്ക്കാൻ സാധ്യതയുണ്ട്.

ഓപ്പണർ എന്ന നിലയിൽ രണ്ട് വമ്പൻ സീസണുകളും പൂർത്തിയാക്കിയ രാഹുലിന് ഈ സീസൺ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി അളക്കുന്ന പരീക്ഷണ ഘട്ടം കൂടിയായിരിക്കും. അദ്ദേഹം തന്നെ പറഞ്ഞതുപോലെ, ഉയർന്ന സമ്മർദ്ദമെന്ന വെല്ലുവിളിയെ നേരിടാൻ ഹെഡ് കോച്ച് അനിൽ കുംബ്ലെയുടെയും ബാക്കിയുള്ള സപ്പോർട്ട് സ്റ്റാഫുകളുടെയും പിന്തുണയെ ആശ്രയിക്കേണ്ടിവരുമെന്നും കരുതുന്നു.

കോട്രെലും ജോർഡാനും കൂടാതെ, ഫാസ്റ്റ് ബൗളിംഗ് നിരയിൽ കുന്തമുനയായി മുഹമ്മദ് ഷമിയും ഒപ്പം ജെയിംസ് നീഷാം, ഹാർഡസ് വിൽജോൻ, ദർശൻ നാൽക്കണ്ടെ, അർഷദീപ് സിംഗ്, ഇഷാൻ പോറൽ എന്നിവരും ഉൾപ്പെടുന്നു.

യുഎഇ പിച്ചുകളിൽ സ്പിൻ വലിയ പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, എന്നാൽ ആർ അശ്വിൻ പോയതിനുശേഷം പഞ്ചാബിന് ആ വിഭാഗത്തിൽ പറയത്തക്ക ആരുമില്ല. മുജീബ് സാദ്രാൻ മാത്രമാണ് എസ്റ്റാബ്ലിഷ്ഡ് ആയ ഒരാൾ, എന്നാൽ കഴിഞ്ഞ വർഷം അഞ്ച് കളികൾ മാത്രം കളിച്ച അദ്ദേഹം 10.05 എകണോമിയിൽ മൂന്ന് വിക്കറ്റുകൾ മാത്രമാണ് നേടിയത്.

രാജസ്ഥാൻ റോയൽ‌സിൽനിന്നും ഡൽഹി ക്യാപിറ്റൽസിൽനിന്നും യഥാക്രമം ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം, ലെഫ്റ്റ് ആം സ്പിന്നർ ജഗ്ദീശ സുചിത്ത് എന്നിവരെ പഞ്ചാബ് ടീമിലെടുത്തിട്ടുണ്ട്, എന്നാൽ അവരുടെ സാന്നിദ്ധ്യം കാര്യമായി ആത്മവിശ്വാസം പകരുന്നില്ല. എന്നാൽ 2020 അണ്ടർ 19 ലോകകപ്പിൽ മതിപ്പുളവാക്കിയ പ്രകടനം കാഴ്ചവച്ച ലെഗ് സ്പിന്നർ രവി ബിഷ്നോയിയിൽ ടീം കാര്യമായി പ്രതീക്ഷ വച്ചുപുലർത്തുന്നു.

ഗെയ്‌ൽ, പൂരൻ, മാക്‌സ്‌വെൽ, നീഷാം, കോട്രെൽ, വിൽജോയ്ൻ, ജോർഡാൻ, സാഡ്രാൻ എന്നിങ്ങനെ എട്ട് മികച്ച വിദേശ താരങ്ങളുടെ സാന്നിദ്ധ്യം പഞ്ചാബിനുണ്ട്. ഇതിൽ ആരെയെല്ലാമാണ് പ്ലേയിങ്ങ് ഇലവനിൽ സ്ഥിരമായി ഉൾപ്പെടുത്തുക എന്നതും പ്രധാനമാണ്.

മാക്സ്വെൽ പ്ലേയിങ്ങ് ഇലവനിൽ സ്ഥിര സാന്നിദ്ധ്യം ആവുമെന്ന കാര്യം ഉറപ്പാണ്. 41 വയസ്സിനോട് അടുക്കുന്ന ക്രിസ് ഗെയിൽ ടോപ്പ് ഓർഡറിൽ കഴിഞ്ഞ രണ്ട് സീസണിലും സ്ഥിര സാന്നിദ്ധ്യമായിരുന്നു. അദ്ദേഹം ഇത്തവണ സ്ഥിരം പ്ലേയിങ്ങ് ഇലവനിലുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല.

അതേസമയം ടീമിൽ ഗെയിലിന് വലിയ സ്ഥാനം വേണമെന്നാണ് തന്റെ നിലപാടെന്ന് അനിൽ കുംബ്ലെ വ്യക്തമാക്കിയിട്ടുണ്ട്. യുവ താരങ്ങൾക്ക് മാർഗദർശിയാവാൻ ഗെയിലിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാക്സ്വെല്ലിന് ടീമിൽ മികച്ച റൺനേട്ടത്തിന്റെ ചരിത്രമുണ്ട്. 2014ൽ മാത്രമാണ് പഞ്ചാബ് ഐപിഎൽ ഫൈനലിലെത്തിയത്. ആ സീസണിൽ 16 കളികളിൽ നിന്ന് 552 റൺസ് നേടിയ ഓസീസ് താരത്തിന്റെ പ്രകടനം നിർണായകമായിരുന്നു. യുഎഇയിലായിരുന്നു 2014ലെ മത്സരങ്ങൾ. വീണ്ടും ഐപിഎൽ യുഎഇയിലെത്തുമ്പോൾ മാക്സ്വെല്ലിന്റെ പ്രകടനം നിർണായകമാവുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

IPL 2020, Kings 11 Punjab: ആദ്യ മത്സരത്തിൽ ഡൽഹി എതിരാളികൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ ആദ്യ മത്സരം ഡൽഹി ക്യാപിറ്റൽസിനെതിരെയാണ്. സെപ്റ്റംബർ 20ന് ദുബായിലാണ് മത്സരം.

IPL 2020 KXIP Squad

K L Rahul, Chris Gayle, Mayank Agarwal, Nicholas Pooran, Glenn Maxwell, James Neesham, Chris Jordan, Mohammad Shami, Mujeeb Zadran, Sheldon Cottrell, Hardus Viljoen, Darshan Nalkande, Harpreet Brar, Arshdeep Singh, Mandeep Singh, Sarfraz Khan, K Gowtham, J Suchith, Ravi Bishnoi, Deepak Hooda, Tajinder Dhillon, Prabhsimran Singh, Murugan Ashwin.

Read More: KXIP Preview: Will another revamp and KL Rahul- Anil Kumble partnership work for Kings XI Punjab?

IPL 2020: അറിയാം ഐപിഎൽ ടീമുകളെ

Also Read:  IPL 2020, Delhi Capitals Squad and Schedule: അരയും തലയും മുറുക്കി അയ്യരും സംഘവും; കന്നി കീരിടത്തിലേക്ക് കണ്ണും നട്ട് ഡൽഹി ക്യാപിറ്റൽസ്

Also Read: IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

Also Read: IPL 2020, Mumbai Indians Squad and Schedule: കിരീടം നിലനിർത്താൻ മുംബൈ; നിർണായക ശക്തിയായി ഇന്ത്യൻ ത്രിമൂർത്തികൾ

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook