IPL 2020, Mumbai Indians Squad and Schedule: ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും അധികം തവണ കിരീടം നേടിയ ടീമാണ് മുംബൈ ഇന്ത്യൻസ്. ഐപിഎല്ലിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോഴും കിരീട സാധ്യതകളിൽ മുന്നിലുള്ള പ്രധാന ശക്തിയും മുംബൈ തന്നെ. മികച്ചതും സന്തുലിതവുമായ ടീമാണ് മുംബൈ ഇന്ത്യൻസിനെ കരുത്തരാക്കുന്നത്. ലസിത് മലിംഗ ഇത്തവണ ടീമിന് വലിയ നഷ്ടമായിരിക്കുമെങ്കിലും രോഹിത്തും സംഘവും ഏത് പ്രതിസന്ധിയെയും മറികടക്കാൻ പ്രാപ്തരാണെന്ന് മുമ്പ് പലതവണ തെളിയിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച കഴിഞ്ഞ ഫൈനൽ പോരാട്ടം മാത്രം പരിശോധിച്ചാൽ അത് മനസിലാക്കാം.
കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികൾക്കിടയിലും അഞ്ചാം കിരീടമെന്ന ലക്ഷ്യത്തിലേക്ക് തന്നെയാണ് മുംബൈ ഇന്ത്യൻസ് കുതിക്കുന്നത്. നാല് തവണയും ടീമിനെ വിജയത്തിലേക്ക് നയിച്ച ഇന്ത്യൻ വെടിക്കെട്ട് വീരൻ രോഹിത് ശർമ തന്നെയാണ് ഇത്തവണയും ക്യാപ്റ്റന്റെ റോളിൽ. ബാറ്റിങ്ങിലും നിർണായകമാകുക രോഹിത്തിന്റെ സാനിധ്യമായിരിക്കും. ഒപ്പം സമകാലിന ഇന്ത്യൻ ക്രിക്കറ്റിലെ മികച്ച പേസർ ജസ്പ്രീത് ബുംറയും ഏറ്റവും മികച്ച ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും. ഈ ത്രിമൂർത്തി സംഘമായിരിക്കും നീലപ്പടയ്ക്കായി തന്ത്രങ്ങൾ ആവിശ്കരിക്കുക.
IPL 2020 – Mumbai Indians (MI) Full Squad: മുംബൈ ഇന്ത്യൻസ് സ്ക്വാഡ്
ആദിത്യ താരെ, അൻമോൾപ്രീത് സിങ്, അൻകുൽ റോയ്, ധവാൽ കുൽക്കർണി, ഹാർദിക് പാണ്ഡ്യ, ഇഷൻ കിഷൻ, ജസ്പ്രീത് ബുംറ, ജയന്ത് യാദവ്, ജെയിംസ് പാറ്റിൻസൺ, കിറോൺ പൊള്ളാർഡ്, ക്രുണാൽ പാണ്ഡ്യ, മിച്ചൽ മഗ്ലനാൻ, ക്വിന്റൻ ഡീ കോക്ക്, രാഹുൽ ചാഹർ, രോഹിത് ശർമ, ഷെർഫെയ്ൻ റുഥർഫോർഡ്, സൂര്യകുമാർ യാദവ്, ട്രെന്റ് ബോൾട്ട്, നഥാൻ കോൾട്ടർനിൽ, ക്രിസ് ലിൺ, സൗരഭ് തിവാരി, ദിഗ്വിജയ് ദേശ്മുഖ്, പ്രിൻസ് ബൽവന്ത് റായി സിങ്, മോഹ്സിൻ ഖാൻ.
Also Read: ഹിറ്റ്മാന്റെ സിക്സ്; ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകർത്തു, വീഡിയോ
ബാറ്റിങ്ങിലും ബോളിങ്ങിലും സന്തുലിത നിലനിർത്താൻ സാധിക്കുന്നതോടൊപ്പം ഫീൽഡിങ്ങിലും തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുന്ന ടീമാണ് മുംബൈ. ബാറ്റിങ്ങിലേക്ക് വരുമ്പോൾ നിർണായ സാനിധ്യമാകാൻ പോകുന്നത് നായകൻ രോഹിത് തന്നെ. ഒപ്പം കഴിഞ്ഞ ഐപിഎൽ സീസണിൽ കൊൽക്കത്തയിൽ വെടിക്കെട്ട് തീർത്ത ക്രിസ് ലിന്നും എത്തുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരം അത്ര ഫോമിലല്ലെന്നത് ടീമിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ലിന്നിന് താളം കണ്ടെത്താനായാൽ ഇത്തവണത്തെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാകാൻ ലിൺ-രോഹിത് സഖ്യത്തിന് സാധിക്കും.
മധ്യനിരയിൽ വിൻഡീസ് താരം കിറോൺ പൊള്ളാർഡായിരിക്കും ടീമിന്റെ നെടുതൂണാവുക. കരീബിയൻ പ്രീമിയർ ലീഗിൽ നിന്നും നേരെ ഐപിഎല്ലിലേക്ക് എത്തുന്ന പൊള്ളാർഡിന്റെ പ്രകടനം നിർണായകമാകും. ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ക്വിന്റ ഡീ കോക്കിന്റെ ബാറ്റുകൾ ഒരിക്കൽ കൂടി താളം കണ്ടെത്തിയൽ വലിയ വിജയലക്ഷ്യങ്ങൾ സ്ഥാപിക്കാനും പിന്തുടരാനും മുംബൈ ഇന്ത്യൻസിന് അനായാസം സാധിക്കും.
പൊള്ളാർഡിനൊപ്പം പാണ്ഡ്യ സഹോദരന്മാർകൂടി ചേരുന്നതോടെ ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങാൻ സാധിക്കുന്ന താരങ്ങളുടെ എണ്ണം വർധിക്കും. ഹാർദിക് പാണ്ഡ്യ പേസിലും ക്രുണാൽ പാണ്ഡ്യ സ്പിന്നിലും എതിരാളികൾക്ക് വെല്ലുവിളിയാകും.
മലിംഗയുടെ അഭാവത്തിൽ പേസ് നിരയുടെ പൂർണ ഉത്തരവാദിത്വം ജസ്പ്രീത് ബുംറയിലായിരിക്കും. മലിംഗയ്ക്ക് പകരക്കാരനായി ഓസിസ് താരം ജെയിംസ് പാറ്റിൻസൺ ടീമിനൊപ്പം ചേർന്നിട്ടുണ്ടെങ്കിലും പേസ് ഡിപ്പാർട്മെന്റിൽ ന്യൂസിലൻഡിന്റെ ലോകകപ്പ് താരം ട്രെന്റ് ബോൾട്ടായിരിക്കും ബുംറയുടെ സഹായി. ബുംറ റൺസ് നിയന്ത്രിക്കുമ്പോൾ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് സ്വന്തമാക്കുകയെന്ന ദൗത്യമായിരിക്കും ബോൾട്ടിനുണ്ടാവുക.
കഴിഞ്ഞ സീസണിലടക്കം മുംബൈയെ കിരീടത്തിലെത്തിക്കാൻ പ്രധാന പങ്കുവഹിച്ച ശ്രീലങ്കൻ ഇതിഹാസ പേസർ ഇത്തവണ ഐപിഎൽ കളിക്കില്ല. പകരം ഓസ്ട്രേലിയൻ പേസർ ജെയിംസ് പാറ്റിൻസൺ ടീമിനൊപ്പം ചേരും. വ്യക്തിപരമായ കാരണങ്ങളാൽ ശ്രീലങ്കയിൽ തന്നെ തുടരേണ്ടതുള്ളതിനാൽ തനിക്ക് എത്താൻ സാധിക്കില്ലെന്ന് മലിംഗ തന്നെ മാനേജ്മെന്റിനെ അറിയിക്കുകയായിരുന്നു. താരത്തിന്റെ ആവശ്യം അംഗീകരിച്ച മുംബൈ ഇന്ത്യൻസ് പകരക്കാരനായി ജെയിംസ് പാറ്റിൻസുമായി കരാറിലെത്തുകയായിരുന്നു.
IPL 2020 – Mumbai Indians (MI) IPL Records : റെക്കോർഡുകളുടെയും വിഡയങ്ങളുടെയും മുംബൈ ഇന്ത്യൻസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ തങ്ങളുടെ ആദ്യ കിരീട നേട്ടത്തിനായി ആറു വർഷത്തോളമാണ് മുംബൈ ഇന്ത്യൻസ് കാത്തിരുന്നത്. എന്നാൽ അടുത്ത ഏഴ് സീസണുകളിൽ നാലിലും കിരീടം മുംബൈയിലെത്തി. 2011ലെ ചാംപ്യൻസ് ലീഗ് ടി20 കിരീടമായിരുന്നു മുംബൈയുടെ അക്കൗണ്ടിലെ ആദ്യ ചാപ്യൻ നേട്ടം. രണ്ട് വർഷങ്ങൾക്കിപ്പുറം ചെന്നൈ സൂപ്പർ കിങ്സിനെ കലാശപോരാട്ടത്തിൽ കീഴ്പ്പെടുത്തി ആദ്യ ഐപിഎൽ കിരീടം. 2015ലും ചെന്നൈയെ കീഴ്പ്പെടുത്തി കിരീടം ചൂട മുംബൈ 2017ൽ സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് പരാജയപ്പെടുത്തിയത്. ഒന്നിടവിട്ട വർഷങ്ങളിലെ കിരീട നേട്ടം 2019ലും മുംബൈ ആവർത്തിച്ചു. അതും ചെന്നൈയ്ക്കെതിരെ.
ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കിയ ടീമെന്ന റെക്കോർഡിനൊപ്പം ഏറ്റവും കൂടുതൽ തവണ ചെന്നൈയുടെ കിരീട മോഹങ്ങൾ തല്ലികെടുത്തിയ ടീമും മുംബൈയാണ്. കഴിഞ്ഞ വർഷം ഒരു റൺസിനായിരുന്നു ചെന്നൈയ്ക്കെതിരെ കലാശപോരാട്ടത്തിൽ മുംബൈയുടെ വിജയം.
IPL 2020-Mumbai vs Chennai (MIvsCSK) : ചെന്നൈ – മുംബൈ ഉദ്ഘാടന മത്സരം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലും ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത് മുംബൈയും ചെന്നൈയുമാണ്. സെപ്റ്റംബർ 19 ശനിയാഴ്ച വൈകിട്ട് ഇന്ത്യൻ സമയം 7.30ന് അബുദാബിയിലാണ് ആദ്യ മത്സരം. സെപ്റ്റംബർ 23നാണ് മുംബൈയുടെ രണ്ടാം മത്സരം. കൊൽക്കത്തയാണ് രോഹിത്തിന്റെയും സംഘത്തിന്റെയും എതിരാളികൾ.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook