Latest News

IPL 2020, Delhi Capitals Squad and Schedule: അരയും തലയും മുറുക്കി അയ്യരും സംഘവും; കന്നി കീരിടത്തിലേക്ക് കണ്ണും നട്ട് ഡൽഹി ക്യാപിറ്റൽസ്

IPL 2020, Delhi Capitals Squad and Schedule: ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ എന്നറിയപ്പെടുന്ന യുവനിരയാണ് ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന കരുത്ത്. യുവകരുത്തിനൊപ്പം പരിചയസമ്പന്നരായ ഒരുപിടി താരങ്ങളെകൂടി ടീമിലെത്തിച്ചുകൊണ്ട് കിരീടം തന്നെയാണ് ലക്ഷ്യമെന്ന് ഡൽഹി ക്യാപിറ്റൽസ് അടിവരയിടുന്നു

Delhi Capitals, ഡൽഹി ക്യാപിറ്റൽസ്, DElhi capitals squad, Delhi Capitals Schedule, DC, ഡൽഹി ക്യാപിറ്റൽസ് ടീം, IPL News, Cricket News, IE Malayalam, ഐഇ മലയാളം

IPL 2020, Delhi Capitals Squad and Schedule: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിലേക്ക് എത്തുമ്പോൾ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് ഡൽഹി ക്യാപിറ്റൽസ്. കഴിഞ്ഞ സീസണിൽ പ്ലേ ഓഫ് വരെയെത്തിയെങ്കിലും കന്നി കിരീടമെന്ന അവരുടെ ലക്ഷ്യത്തിലെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ കിരീടത്തിൽ കുറഞ്ഞതൊന്നും തലസ്ഥാനക്കാർ പ്രതീക്ഷിക്കുന്നില്ല.

ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങൾ എന്നറിയപ്പെടുന്ന യുവനിരയാണ് ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന കരുത്ത്. യുവകരുത്തിനൊപ്പം പരിചയസമ്പന്നരായ ഒരുപിടി താരങ്ങളെകൂടി ടീമിലെത്തിച്ചുകൊണ്ട് കിരീടം തന്നെയാണ് ലക്ഷ്യമെന്ന് ഡൽഹി ക്യാപിറ്റൽസ് അടിവരയിടുന്നു. എല്ലാ അർത്ഥത്തിലും തന്തുലിതമാണ് ഡൽഹി ക്യാപിറ്റൽസ്. അതു തന്നെയാണ് അവരുടെ പ്രധാന പ്രതീക്ഷയും.

IPL 2020, Delhi Capitals: ഡൽഹി ക്യാപിറ്റൽസ് സ്ക്വാഡ്

റിഷഭ് പന്ത്, ഷിമ്രോൺ ഹെറ്റ്മയർ, രവിചന്ദ്രൻ അശ്വിൻ, ശ്രേയസ് അയ്യർ, അജിങ്ക്യ രഹാനെ, ശിഖർ ധവാൻ, അക്സർ പട്ടേൽ, മാർക്കസ് സ്റ്റൊയിനിസ്, കഗിസോ റബാഡ, അമിത് മിശ്ര, അലക്സ് ക്യാരി, ജേസൺ റോയ്, ക്രിസ് വോക്സ്, പൃഥ്വി ഷാ, ഇഷാന്ത് ശർമ, ആവേശ് ഖാൻ, കീമോ പോൾ, മോഹിത് ശർമ, ഹർഷൽ പട്ടേൽ, സന്ദീപ് ലാമുചെയ്ൻ, തുഷാർ ദേശ്പാണ്ഡെ, ലളിത് യാദവ്.

Also Read: IPL 2020: ആശങ്ക: ഡൽഹി ക്യാപിറ്റൽസ് സംഘത്തിലൊരാൾക്കും കോവിഡ്

ഡൽഹി നിരയിൽ ശ്രദ്ധാകേന്ദ്രങ്ങളാകാൻ പോകുന്നത് റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായുമാണ്. ഇന്ത്യൻ സീനിയർ ടീമിൽ ഇതിനോടകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മൂവരുടെയും പ്രകടനം ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ് ബാറ്റിങ്ങിൽ ഡൽഹിയുടെ പ്രധാന കരുത്ത്. ഓപ്പണിങ് ധവാനൊപ്പം പൃഥ്വി ഷാ എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ ഇത്തവണ ടീമിലെത്തിയ ഇന്ത്യൻ ടെസ്റ്റ് ടീം ഉഫനായകൻ കൂടിയായ അജിങ്ക്യ രഹാനെ മൂന്നാമനാകും. മധ്യനിരയിൽ നായകൻ ശ്രേയസ് അയ്യരിനൊപ്പം വിൻഡീസ് വെടിക്കെട്ട് താരം ഷിമ്രോൺ ഹെറ്റ്മയറും റിഷഭ് പന്തും തിളങ്ങിയാൽ ഡൽഹിക്ക് എതിരാളികൾക്ക് മേൽ അനായാസം ആധിപത്യം സ്ഥാപിക്കാനാകും.

Also Read: പേശികൾ ഉറങ്ങുകയായിരുന്നു, പഴയ താളത്തിലേക്ക് എത്താൻ കഠിന പ്രയത്‌നം; ആർത്തിയോടെ ബാറ്റുവീശി കോഹ്‌ലി, വീഡിയോ

ഇന്ത്യയുടെ മുതിർന്ന പേസർ ഇഷാന്ത് ശർമ നയിക്കുന്ന ബോളിങ് ഡിപ്പാർട്മെന്റിൽ നിർണായകമാകുക ദക്ഷിണാഫ്രിക്കൻ താരം കഗിസോ റബാഡയുടെ പ്രകടനമാണ്. വിൻഡീസ് താരം കീമോ പോളും ഇന്ത്യയുടെ ലോകകപ്പ് താരം ആവേശ് ഖാനും പേസിന്റെ കുന്തമുനകളാകും. ആർ അശ്വിനൊപ്പം അമിത് മിശ്രസ, അക്സർ പട്ടേൽ എന്നിവർക്കായിരിക്കും സ്‌പിന്നിന്റെ ചുമതല.

IPL 2020, Delhi Capitals: ലോകോത്തര കോച്ചിങ് നിര

ലോകോത്തര കോച്ചിങ് നിരയാണ് ഡൽഹി ക്യാപിറ്റൽസിന്റേത്. 90കളിലെ ഇന്ത്യൻ ആരാധകരുടെ നായകനും വില്ലനുമാണ് ടീമിന് വേണ്ടി തന്ത്രങ്ങൾ മെനയുന്നത്. മുഖ്യ പരിശീലകനായി റിക്കി പോണ്ടിങ് എത്തുമ്പോൾ എന്നാൽ ഇത്തവണ മുഖ്യ ഉപദേശകനായി മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി ടീമിനൊപ്പമുണ്ടാകില്ല. സഹപരിശീലകരുടെ വേഷത്തിൽ ഫീൾഡിങ് ഇതിഹാസം മുഹമ്മദ് കെയ്ഫും ജെയിംസ് ഹോപ്സും ഡൽഹി ക്യാപിറ്റൽസിന് പിന്തുണ നൽകും.

Also Read: IPL 2020: ഇവരെ കരുതിയിരിക്കുക; ഐപിഎല്ലിൽ അത്ഭുതം സൃഷ്ടിക്കാൻ പോകുന്ന യുവനിര, കൂട്ടത്തിൽ ഒരു മലയാളിയും

2012ൽ പ്ലേ ഓഫിലെത്തിയ ഡൽഹി പിന്നെ കഴിഞ്ഞ സീസണിലാണ് ആദ്യ നാലിലെത്തിയത്. 2013, 2014, 2018 സീസണുകളിൽ ഏറ്റവും ഒടുവിലായിരുന്നു ഡൽഹിയുടെ സ്ഥാനം. കഴിഞ്ഞ തവണ പ്ലേ ഓഫ് വരെയെത്തിയ ഡൽഹി ഇത്തവണ കിരീടവുമായെ നാട്ടിലേക്ക് മടങ്ങുവെന്ന ഉറച്ച തീരുമാനത്തിലാണ്.

IPL 2020, Delhi Capitals: ആദ്യ മത്സരത്തിൽ പഞ്ചാബ് എതിരാളികൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 13-ാം പതിപ്പിൽ ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ മത്സരം കിങ്സ് ഇലവൻ പഞ്ചാബിനെതിരെയാണ്. സെപ്റ്റംബർ 20ന് ദുബായിലാണ് മത്സരം.

IPL 2020: അറിയാം ഐപിഎൽ ടീമുകളെ

Also Read: IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

Also Read: IPL 2020, Mumbai Indians Squad and Schedule: കിരീടം നിലനിർത്താൻ മുംബൈ; നിർണായക ശക്തിയായി ഇന്ത്യൻ ത്രിമൂർത്തികൾ

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ipl 2020 delhi capitals squad and schedule all you need to know about dc

Next Story
പേശികൾ ഉറങ്ങുകയായിരുന്നു, പഴയ താളത്തിലേക്ക് എത്താൻ കഠിന പ്രയത്‌നം; ആർത്തിയോടെ ബാറ്റുവീശി കോഹ്‌ലി, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com