IPL 2020 RCB Players List: ഐ‌പി‌എൽ 2020ൽ എടുത്തു ഏതാനും ചില മാറ്റങ്ങളോടെയാണ് ആർസിബി കളത്തിലിറങ്ങുക. ഇത്തവണത്തെ പുതിയ സൈനിങ്ങുകളോടെ ടീമിനെ സന്തുലിതമാക്കിയിട്ടുണ്ടെന്നാണ് റോയൽ ചലഞ്ചേഴ്‌സ് അഭിപ്രായപ്പെടുന്നത്. ആർ‌സി‌ബി ടീം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ സന്തുലിതമായി കാണപ്പെടുന്നുവെന്ന് വിരാട് കോഹ്‌ലിയും യൂസ്വേന്ദ്ര ചഹാലും അടുത്തിടെയുള്ള അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

ഈ വർഷത്തെ പുതിയ സൈനിങ്ങുകളിൽ, ഓസ്‌ട്രേലിയയുടെ ടി 20 നായകൻ ആരോൺ ഫിഞ്ച്, ദക്ഷിണാഫ്രിക്കൻ ഓൾ‌റൗണ്ടർ ക്രിസ് മോറിസ് എന്നിവരെ ടീമിലെടുത്തത് പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ടീമിൽ ഇവർ പ്രധാന പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കാം.

21ന് സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ആർസിബിയുടെ ആദ്യ മത്സരം.

RCB Squad- സ്ക്വാഡ്

RCB Indian Players- ഇന്ത്യൻ കളിക്കാർ

വിരാട് കോഹ്‌ലി (നായകൻ), ദേവ്ദത്ത് പടിക്കൽ, പാർത്ഥിവ് പട്ടേൽ, ഗുർകീരത് സിങ്മാൻ, വാഷിംഗ്ടൺ സുന്ദർ, പവൻ നേഗി, പവൻ ദേശ്പാണ്ഡെ, ശിവം ദുബെ, ഷഹബാസ് അഹമ്മദ്, മുഹമ്മദ് സിറാജ്, നവ്ദീപ് സൈനി, ഉമേഷ് യാദവ്, യുസ്വേന്ദ്ര ചാഹൽ

RCB Foreign Players- വിദേശ കളിക്കാർ

ആരോൺ ഫിഞ്ച്, എ ബി ഡിവില്ലിയേഴ്സ്, ക്രിസ് മോറിസ്, മൊയിൻ അലി, ജോഷ് ഫിലിപ്പ്, ആദം സാംപ, ഡേൽ സ്റ്റെയ്ൻ, ഇസുരു ഉഡാന

RCB Support Staff- സപ്പോർട്ട് സ്റ്റാഫ്

മൈക്ക് ഹെസ്സൻ (ക്രിക്കറ്റ് ഓപ്പറേഷൻസ് ഡയറക്ടർ), സൈമൺ കാറ്റിച് (ഹെഡ് കോച്ച്), ആദം ഗ്രിഫിത്ത് (ബൗളിംഗ് കോച്ച്), ശ്രീധരൻ ശ്രീറാം (ബാറ്റിംഗ് ആൻഡ് സ്പിൻ ബൗളിംഗ് കോച്ച്), മേജർ സൗമദീപ് പൈൻ (ടീം മാനേജർ), മലോലൻ രംഗരാജൻ (സ്കൗട്ടിംഗ് ഹെഡ്), ശങ്കർ ബസു (സ്ട്രെംഗ്റ്റ് ആൻഡ് കണ്ടീഷനിംഗ് കോച്ച്), ഇവാൻ സ്പീച്ച്ലി (ഫിസിയോതെറാപ്പിസ്റ്റ്), നവ്നിത ഗൗതം (സ്പോർട്സ് മസാജ് തെറാപ്പിസ്റ്റ്)

RCB Recent Changes ടീമിൽ അടുത്തിടെ വന്ന മാറ്റങ്ങൾ

RCB New Acquisitions- പുതിയ സൈനിങ്ങുകൾ

ആരോൺ ഫിഞ്ച്, ക്രിസ് മോറിസ്, ജോഷ് ഫിലിപ്പ്, ആദം സാംപ, ഡേൽ സ്റ്റെയ്ൻ, ഇസിരു ഉദാന, ഷഹബാസ് അഹമ്മദ്, പവൻ ദേശ്പാണ്ഡെ

RCB Released Players റിലീസ് ചെയ്ത കളിക്കാർ

മാർക്കസ് സ്റ്റോയിനിസ്, ഷിമ്രോൺ ഹെറ്റ്മിയർ, അക്ഷ്‌ദീപ് നാഥ്, നഥാൻ കോൾട്ടർനൈൽ, കോളിൻ ഡി ഗ്രാൻഡോം, പ്രയാസ് റേ ബാർമാൻ, ടിം സൂത്തി, ഷഹീർഷാ പിഎച്ച്, കുൽവന്ത് ഖെജ്രോളിയ, ഹിമ്മത്ത് സിംഗ്, ഹെൻ‌റിക് ക്ലാസെൻ, മിലിന്ദ് കുമാർ

RCB Retained Players- നിലനിർത്തിയവർ

വിരാട് കോഹ്‌ലി, മൊയിൻ അലി, യൂസ്വേന്ദ്ര ചഹാൽ, പാർത്ഥീവ് പട്ടേൽ, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, പവൻ നേഗി, ദേവ്ദത്ത് പടിക്കൽ, ഗുർകീരത് സിംഗ് മാൻ, വാഷിംഗ്ടൺ സുന്ദർ, ശിവം ദുബെ, നവ്ദീപ് സൈനി, എ ബി ഡിവില്ലിയേഴ്സ്

RCB Predicted XI- സാധ്യതാ ഇലവൻ

ആരോൺ ഫിഞ്ച്, ദേവ്ദത്ത് പടിക്കൽ, വിരാട് കോഹ്‌ലി, എ ബി ഡി വില്ലിയേഴ്‌സ്, മൊയിൻ അലി, ശിവം ദുബെ, ക്രിസ് മോറിസ്, വാഷിംഗ്ടൺ സുന്ദർ, ഉമേഷ് യാദവ്, നവ്ദീപ് സൈനി, യൂസ്വേന്ദ്ര ചഹാൽ.

IPL 2020: അറിയാം ഐപിഎൽ ടീമുകളെ

Also Read: IPL 2020, KXIP Squad and Schedule: മാറിയ പഞ്ചാബ്; കെഎൽ രാഹുൽ-അനിൽ കുംബ്ലെ പങ്കാളിത്തം ഫലപ്രദമാവുമോ?

Also Read:  IPL 2020, Delhi Capitals Squad and Schedule: അരയും തലയും മുറുക്കി അയ്യരും സംഘവും; കന്നി കീരിടത്തിലേക്ക് കണ്ണും നട്ട് ഡൽഹി ക്യാപിറ്റൽസ്

Also Read: IPL 2020, Chennai Super Kings Squad and Schedule: ചിന്നത്തലയില്ലെങ്കിലും തലയെടുപ്പോടെ ചെന്നൈ; ലക്ഷ്യം നാലാം കിരീടം

Also Read: IPL 2020, Mumbai Indians Squad and Schedule: കിരീടം നിലനിർത്താൻ മുംബൈ; നിർണായക ശക്തിയായി ഇന്ത്യൻ ത്രിമൂർത്തികൾ

Read More: RCB IPL Team 2020 Players List: Royal Challengers Bangalore full squad, players list

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook