IPL 2020, Rajasthan Royals Full squad, players list: പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് പതിപ്പിൽ ധോണിയുടെ ചെന്നൈയെയും സച്ചിന്റെ മുംബൈയെയും എല്ലാം ഞെട്ടിച്ചുകൊണ്ടായിരുന്നു ഷെയ്ൻ വോണിന്റെ രാജസ്ഥാൻ റോയൽസ് രാജാക്കന്മാരായത്. എന്നാൽ അതിന് ശേഷം 11 ടൂർണമെന്റുകൾ പിന്നിടുമ്പോൾ ഒരിക്കൽ പോലും രാജസ്ഥാന് കിരീടം ജയ്പൂരിലെത്തിക്കാൻ സാധിച്ചട്ടില്ല. ഇന്ത്യൻ യുവതാരങ്ങൾക്ക് കൂടുതൽ അവസരം നൽകാൻ അതീവ ശ്രദ്ധാലുക്കളായ രാജസ്ഥാൻ മികച്ച വിദേശ താരങ്ങളെയും ടീമിലെത്തിക്കാറുണ്ട്. എന്നാൽ കിരീടമെന്ന ലക്ഷ്യത്തിലെത്താൻ പലപ്പോഴും പരാജയപ്പെട്ടു പോകുന്നു.
മലയാളി താരം സഞ്ജു സാംസൺ ഉൾപ്പടെ ഒരുപിടി മികച്ച താരങ്ങളെ വളർത്തിക്കൊണ്ടുവരാനും അവരുടെ കഴിവുകൾ പുറത്തെടുക്കാൻ വേദിയൊരുക്കാനും രാജസ്ഥാൻ റോയൽസിന് സാധിച്ചിട്ടുണ്ട്. ഒപ്പം രാഹുൽ ദ്രാവിഡ്, സ്റ്റീവ് സ്മിത്ത് മുതലായ ലോകോത്തര താരങ്ങളുടെ സാനിധ്യവും ടീമിന് മുതൽകൂട്ടാണ്. അപ്പോഴെല്ലാം ചാംപ്യന്മാരാകാൻ രാജസ്ഥാന് സാധിക്കാതെ പോകുന്നു. ആ ചീത്തപ്പേര് ഇത്തവണ തിരുത്തി കുറിക്കുമെന്ന പ്രതീക്ഷയിലാണ് രാജസ്ഥാൻ.
സ്റ്റോക്സിന്റെ അഭാവം തിരിച്ചടി
ഇംഗ്ലണ്ടിന്റെ ലോകകപ്പ് താരം, ഓൾറൗണ്ടർ കൂടിയായ ബെൻ സ്റ്റോക്സും ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ ടീമിനൊപ്പം ചേരില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗിയായ പിതാവിനൊപ്പം ന്യൂസിലൻഡിലാണ് താരമിപ്പോൾ. ഇക്കാരണത്താലാണ് സ്റ്റോക്സ് ഇതുവരെ രാജസ്ഥാൻ ക്യാമ്പിലെത്തത്തത്.
“ന്യൂസിലൻഡിലെത്തിയ ബെൻ സ്റ്റോക്സ് അവിടെ നിയമപ്രകാരം 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി. ഇപ്പോൾ അദ്ദേഹം പിതാവിനൊപ്പമാണ്. ഈ പ്രതിസന്ധി ഘട്ടത്തിൽ കുടുംബത്തോടൊപ്പം കുറച്ചുസമയം ചെലവഴിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു,” രാജസ്ഥാൻ റോയൽസുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
Also Read: രണ്ടും കൽപ്പിച്ച് തലയും വാട്സണും; തീ പാറും, ചെന്നൈ സൂപ്പർ കിങ്സ് ആരാധകർ ആവേശത്തിൽ
പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പാതിയിൽ ഉപേക്ഷിച്ചാണ് സ്റ്റോക്സ് ന്യൂസിലൻഡിലേക്ക് തിരിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയിലും ഇംഗ്ലീഷ് നിരയിൽ താരമുണ്ടായിരുന്നില്ല. നിലവിലെ സാഹചര്യത്തിൽ സ്റ്റോക്സ് എത്തിയാലും ക്വാറന്റൈനും കോവിഡ് പരിശോധനകളും പൂർത്തിയാക്കി ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ മാത്രമേ താരത്തിന് ടീമിനൊപ്പം ചേരാൻ സാധിക്കുകയുള്ളു.
രാജസ്ഥാൻ റോയൽസ് സ്ക്വാഡ്
മനാൻ വോറ, റോബിൻ ഉത്തപ്പ, സ്റ്റീവ് സ്മിത്ത്, ശശാങ്ക് സിങ്, റിയാൻ പരാഗ്, ഡേവിഡ് മില്ലർ, യശസ്വി ജയ്സ്വാൾ, ആകാശ് സിങ്, ജോസ് ബട്ലർ, സഞ്ജു സാംസൺ, അനൂജ് റാവത്ത്, ബെൻ സ്റ്റോക്സ്, ടോം കുറാൻ, ശ്രേയസ് ഗോപാൽ, മഹിപാൽ ലോംറോർ, ജയദേവ് ഉനദ്ഘട്ട്, ഓഷെയ്ൻ തോമസ്, ആൻഡ്രൂ ടൈ, രാഹുൽ തിവാട്ടിയ, മായങ്ക് മാർഖണ്ഡെ, അനിരുദ്ധാ ജോഷി, കാർത്തിക് ത്യാഗി, ജോഫ്രാ ആർച്ചർ, വരുൺ ആരോൺ.
ബാറ്റിങ്ങിലും ബോളിങ്ങിലും വിദേശികളാലും സ്വദേശികളാലും സന്തുലിതമാണ് രാജസ്ഥാൻ റോയൽസ്. കില്ലർ മില്ലർ മുതൽ പന്തുകളെ അസ്ത്രങ്ങൾ പോലെ പായിക്കാൻ സാധിക്കുന്ന ജോഫ്രാ ആർച്ചർ വരെ നീളുന്ന നിര.
Also Read: IPL 2020: പന്ത് എവിടെ? പടുകൂറ്റൻ സിക്സർ പായിച്ച് ധോണി, ഞെട്ടൽ മാറാതെ മുരളി വിജയ്
മുതിർന്ന ഇന്ത്യൻ താരം റോബിൻ ഉത്തപ്പയാണ് രാജസ്ഥാൻ ഇത്തവണ ടീമിലെത്തിച്ച ശ്രദ്ധേയ താരങ്ങളിലൊരാൾ. നാല് കോടി രൂപയ്ക്ക് രാജസ്ഥാനിലെത്തിയ ഉത്തപ്പ ഓപ്പണറുടെ റോളിലും മാധ്യനിരയിലും തിളങ്ങാൻ സാധിക്കുന്ന താരമാണ്. ഒപ്പം നായകൻ കൂടിയായ സ്റ്റീവ് സ്മിത്തും മലയാളി താരം സഞ്ജു സാംസണും സൈലന്റ് കില്ലേഴ്സ് ആകുന്നതോടെ അറ്റാക്കിങ്ങിന്റെ ചുമതല രണ്ട് വിദേശ താരങ്ങൾക്കായിരിക്കും, ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറും.
രാജസ്ഥാൻ കഴിഞ്ഞ തവണ ടീമിനായി തിളങ്ങിയ റിയാൻ പരാഗിനെ നിലനിർത്തിയപ്പോൾ യശസ്വി ജയ്സ്വാൾ എന്ന ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പ് ഹീറോയെയും ടീമിലെത്തിച്ചിട്ടുണ്ട്. പ്ലെയിങ് ഇലവനിലെ സ്ഥിര സാനിധ്യമായ ജയ്സ്വാൾ ഓപ്പണറായി എത്താനുള്ള സാധ്യതെയും തള്ളികളയാനാകില്ല.
ബെൻ സ്റ്റോക്സിന്റെ അഭാവത്തി ശ്രേയസ് അയ്യർ ടീമിലെ കംപ്ലീറ്റ് ഓൾറൗണ്ടറാകും. കഴിഞ്ഞ സീസണിൽ ടീമിനുവേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത ശ്രേയസ് ഇത്തവണ ടൂർണമെന്റിന്റെ തന്നെ ശ്രദ്ധാകേന്ദ്രങ്ങളിലൊരാളാണ്.
ജോഫ്രാ ആർച്ചർ നയിക്കുന്ന ബോളിങ് നിരയിൽ സ്പിന്നർമാരുടെ അഭാവം തിരിച്ചടിയാണ്. ടീമിലെ മൂന്ന് വിദേശ ബോളർമാരും പേസർമാർ. ജോഫ്രാ ആർച്ചറും ഓഷെയ്ൻ തോമസും പ്ലെയിങ് ഇലവനിൽ ഒരുമിച്ച് ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ജയദേവ് ഉനദ്ഘട്ടായിരിക്കും ബോളർമാരിൽ രാജസ്ഥാൻ കൂടുതൽ ആശ്രയിക്കുന്ന മറ്റൊരു താരം. മുംബൈ ഇന്ത്യൻസിൽ നിന്നും രാജസ്ഥാനിലെത്തിയ മായങ്ക് മാർഖണ്ഡെയിലും ടീം പ്രതീക്ഷയർപ്പിക്കുന്നുണ്ട്.
കൂടുതൽ ഐപിഎൽ ടീമുകളെ പരിചയപ്പെടാം
IPL 2020, KXIP Squad and Schedule: മാറിയ പഞ്ചാബ്; കെഎൽ രാഹുൽ-അനിൽ കുംബ്ലെ കൂട്ടുകെട്ട് വിജയിക്കുമോ?
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook