/indian-express-malayalam/media/media_files/2024/10/19/YxX7toisy3AJw5JdrQLl.jpg)
ചിത്രം: എക്സ്/ജോൺസ്
ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റിൽ ലീഡിനായി പൊരുതി ഇന്ത്യ. ഒന്നാം ഇന്നിങ്സിൽ 46 റൺസിനു പുറത്തായ ടീം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിനാണ് നാലം ദിനം സാക്ഷിയായത്. സർഫറാസ് ഖാൻ്റെ കന്നി സെഞ്ചുറിയും ഋഷഭ് പന്തിൻ്റെ 99 പ്രകടനവും ഇന്ത്യയെ 83 റൺസിന്റെ ലീഡുമായി 438/5 എന്ന ശക്തമായ നിലയിലേക്ക് എത്തിച്ചു.
195 പന്തിൽ 18 ഫോറും 3 സിക്സറുകളും ഉൾപ്പെടെയാണ് സർഫറാസ് ഖാന്റെ 150 റൺസ് പ്രകടനം. രണ്ടാം ദിനം വിക്കറ്റ് കീപ്പിങിനിടെ വലത് കാൽമുട്ടിന് പരിക്കേറ്റ പന്ത് മൂന്നാം ദിനം ഫീൽഡ് ചെയ്യാതെ മടങ്ങിയിരുന്നു. താരം ബാറ്റിങ്ങിനു തിരിച്ചെത്തിയത് ഇന്ത്യയുടെ ആവേശം ഉയർത്തിയിരുന്നു. 9 ഫോറുകളും, 5 സിക്സറും നേടിയ പന്തിന് ഒരുറൺ അകലെ സെഞ്ചുറി നഷ്ടമായി. 105 പന്തിൽ 99 റൺസാണ് താരം നേടിയത്.
𝗢𝘂𝘁 𝗼𝗳 𝘁𝗵𝗲 𝗣𝗮𝗿𝗸! 😍
— BCCI (@BCCI) October 19, 2024
Rishabh Pant smacks a 1⃣0⃣7⃣m MAXIMUM! 💥
Live - https://t.co/FS97Llv5uq#TeamIndia | #INDvNZ | @IDFCFIRSTBankpic.twitter.com/4UHngQLh47
രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബാറ്റർമാർ കാഴ്ചവച്ചത്. നായകൻ രോഹിത് ശർമ്മ (63 പന്തിൽ 52 റൺസ്), യശ്വസി ജയ്സ്വാൾ (52 പന്തിൽ 35 റൺസ്), വിരാട് കോഹ്ലി (102 പന്തിൽ 70) തുടങ്ങി ബാറ്റിങിനിറങ്ങിയ എല്ലാ തരങ്ങളും ഇന്ത്യൻ നിരയിൽ തിളങ്ങി. കെ.എൽ രാഹുലും രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ. രാഹുൽ 16 പന്തിൽ 12 റൺസും, ജഡേജ 10 പന്തിൽ 4 റൺസും നേടി ശക്തമായ നിലയിലേക്ക് ടീമിനെ എത്തിക്കാനുള്ള ശ്രമത്തിലാണ്.
RISHABH PANT IN TEST CRICKET HAS 91, 92, 93, 96, 97, 99. 🤯 pic.twitter.com/Tceu6OIbaw
— Johns. (@CricCrazyJohns) October 19, 2024
അതേസമയം, മഴ മുടക്കിയ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിനമാണ് കളി ആരംഭിച്ചത്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 46 റണ്‍സിൽ തകർന്നടിഞ്ഞു. റിഷഭ് പന്ത് (20), യശസ്വി ജയ്സ്വാള്‍ (13) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. ഇന്ത്യൻ നിരയിൽ അഞ്ചു താരങ്ങളാണ് സംപൂജ്യരായി മടങ്ങിയത്. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് വീഴ്ത്തി. വില്‍ ഒറൂര്‍ക്ക് നാല് വിക്കറ്റും നേടി.
Read More
- രഞ്ജി ട്രോഫിയിൽ മികച്ച തുടക്കവുമായി കേരളം; നെടുംതൂണായി സഞ്ജു ടീമിൽ; രോഹന് കുന്നുമ്മലിന് അര്‍ദ്ധ സെഞ്ചുറി
- രോഹിതിനു പകരും ഗിൽ ഓപ്പണറാകില്ല; സാധ്യത ഈ താരത്തിന്: അനിൽ കുംബ്ലെ
- വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിനായി തുറന്നത് വലിയ അവസരം; വെളിപ്പെടുത്തി താരം
- സെഞ്ചുറിക്ക് അടുത്തപ്പോഴും എന്തിന് ഇങ്ങനെ ബാറ്റ് ചെയ്തു? സഞ്ജുവിന്റെ മറുപടി
- "നിന്റെ അച്ഛനാടാ പറയുന്നേ... പിച്ച് നോക്കി കളിയടാ:" സഞ്ജുവിനോട് അച്ഛൻ സാംസൺ
- 40 പന്തിൽ 100; ബംഗ്ലാദേശിനെതിരെ സൂപ്പർ സെഞ്ച്വറിയുമായി സഞ്ജു
- ചരിത്രത്തിലെ നാണംകെട്ട് തോൽവി;പാക് ക്രിക്കറ്റിൽ അഴിച്ചുപണി
- അനായാസം ഈ വിജയം;പാക്കിസ്ഥാനെ ആറ് വിക്കറ്റിന് തകർത്ത് ടീം ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us