scorecardresearch

ഒരോവറിൽ ആറു സിക്സർ, ടി20യിൽ ഏറ്റവും കൂടുതൽ സിക്സർ; റെക്കോർഡ് പെരുമഴയുമായി യുവതാരങ്ങൾ

രണ്ടാം വിക്കറ്റിൽ 286 റൺസ് കൂട്ടിച്ചേർത്ത താരങ്ങൾ ടി20യിലെ എക്കാലത്തെയും മികച്ച പാർട്ണർഷിപ്പും സ്വന്തമാക്കി

രണ്ടാം വിക്കറ്റിൽ 286 റൺസ് കൂട്ടിച്ചേർത്ത താരങ്ങൾ ടി20യിലെ എക്കാലത്തെയും മികച്ച പാർട്ണർഷിപ്പും സ്വന്തമാക്കി

author-image
WebDesk
New Update
Ayush Badoni, Priyansh Arya

ആയുഷ് ബദോനി, പ്രിയാൻഷ് ആര്യ

ടി20 ക്രിക്കറ്റിലെ റെക്കോർഡുകൾ തിരുത്തി കുറിച്ച് യുവതാരങ്ങളായ പ്രിയാൻഷ് ആര്യയും, ആയുഷ് ബദോനിയും. ഒരോവറിൽ ആറു സിക്സറുകൾ പറത്തിയ യുവരാജ് സിങിന്റെ റെക്കോർഡ് ഇന്നിങ്സ് അനുസ്മരിപ്പിച്ചായിരുന്നു പ്രിയാൻഷിന്റെ പ്രകടനം. പ്രിയാൻഷിന് പിന്നാലെ ക്രീസിലെത്തിയ ആയുഷ് ബദോനിയും വെടിക്കെട്ട് തുടർന്നു. ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ എന്ന റെക്കോർഡാണ് ആയുഷ് സ്വന്തം പേരിലാക്കിയത്.

Advertisment

ശനിയാഴ്ച നടന്ന ഡൽഹി പ്രീമിയർ ലീഗ് മത്സരത്തിലായിരുന്നു ഇരുവരുടെയും അവിസ്മരണിയ പ്രകടനം. നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരെ നടന്ന മത്സരത്തിലാണ്, സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് താരങ്ങളായ ഇരുവരും നിറഞ്ഞാടിയത്. അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 308 റൺസുമായി എക്കാലത്തെയും ഉയർന്ന രണ്ടാമത്തെ ടി20 സ്‌കോർ നേടിയാണ് സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് മത്സരം വിജയിച്ചത്.

ഇടംകൈയ്യൻ ബാറ്റസ്മാനായ പ്രിയാൻഷ് 50 പന്തിൽ 10 സിക്‌സറുകളും 10 ബൗണ്ടറികളും ഉൾപ്പെടെ 120 റൺസ് നേടി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനായി കളിച്ച താരമാണ് ആയുഷ്. 55 പന്തിൽ 19 സിക്സറുകളും എട്ട് ബൗണ്ടറികളും ഉൾപ്പെടെ 165 റൺസാണ് താരം അടിച്ചുകൂട്ടിയത്.
  

Advertisment


18 സിക്സറുകൾ പറത്തിയ ഇതിഹാസ താരം ക്രിസ് ഗെയിലിന്റെയും, സഹിൽ ചൗഹാൻ്റെയും സംയുക്ത റെക്കോർഡാണ് ഇതോടെ തകർക്കപ്പെട്ടത്. 2017 ബംഗ്ലാദേശ് പ്രീമിയർ ലീഗിൽ രംഗ്‌പൂർ റൈഡേഴ്‌സിനായി 69 പന്തിൽ 18 സിക്സറുകളും അഞ്ചു ഫോറുകളും സഹിതം 146 റൺസാണ് ഗെയ്ൽ നേടിയത്. 

രണ്ടാം വിക്കറ്റിൽ 286 റൺസ് കൂട്ടിച്ചേർത്ത ആയുഷും പ്രിയാൻഷും ടി20യിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടും സ്വന്തമാക്കി. ട്വന്‍റി20 മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് സൗത്ത് ഡൽഹി സൂപ്പർസ്റ്റാർസ് ഈ മത്സരത്തിൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ 2023ൽ മംഗോളിയക്കെതിരെ നേപ്പാള്‍ നേടിയ 314 റൺസാണ് ട്വന്‍റി20യിലെ ഏറ്റവും ഉയർന്ന സ്കോർ.

Read More

T20 World Record

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: