scorecardresearch

മികച്ച ഗോൾ സ്‌കോറർ;റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ

സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിന് ആദ്യ ജയം. ഒരുഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു കളിയിലെ താരം

സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിന് ആദ്യ ജയം. ഒരുഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു കളിയിലെ താരം

author-image
Sports Desk
New Update
Portugal vs Georgia | UEFA EURO 2024 | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ

മൊണാക്കോ: ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ. യുറോപ്പിലെ ക്ലബ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർ പുരസ്‌കാരം നൽകിയാണ് റൊണാൾഡോയെ യുവേഫ ആദരിക്കുന്നത്. വ്യാഴാഴ്ച മൊണാക്കോയിൽ നടക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗ് നറുക്കെടുപ്പ് ചടങ്ങിലാണ് താരത്തെ ആദരിക്കുന്നത്.  

Advertisment

അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവാണ് 39 കാരനായ റൊണാൾഡോ. മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ഫോർവേഡ് എന്നീ ക്ലബ്ബുകളിൽ നിന്നായി ചാമ്പ്യൻസ് ലീഗിൽ 183 മത്സരങ്ങളിൽ നിന്ന് 140 ഗോളുകൾ റൊണാൾഡോ നേടിയിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് പോർച്ചിഗീസുകാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ' റൊണാൾഡോയുടെ പ്രൊഫഷണലിസം, മത്സരശൈലി, അർപ്പണബോധം എന്നിവ എല്ലാ ഫുട്‌ബോൾ താരങ്ങളും അനുകരിക്കാൻ ശ്രമിക്കുന്നതാണ്'.-പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് യുഇഎഫ്എ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ പറഞ്ഞു.

നേരത്തെ,  സൗദി പ്രോ ലീഗ് ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്‌റിന് ആദ്യ ജയം. അൽ നസ്ർ എതിരില്ലാത്ത നാല് ഗോളിന് അൽ ഫെയ്ഹയെ തോൽപിച്ചു. ഒരുഗോളും അസിസ്റ്റുമായി കളംനിറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു കളിയിലെ താരം.  അഞ്ചാം മിനിറ്റിൽ റൊണാൾഡോയുടെ അസിസ്റ്റിൽ നിന്ന് ടാലിസ്‌കയാണ് അൽ നസ്‌റിൻറെ സ്‌കോറിംഗിന് തുടക്കമിട്ടത്.

Read More

Advertisment
Club Football Christiano Ronaldo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: