/indian-express-malayalam/media/media_files/Yaa40TCq9GvObjT37nuR.jpg)
24 മണിക്കൂറിനുള്ളിൽ തന്നെ ഒരു കോടി സബ്സ്‌ക്രൈബേഴ്‌സിനെ താരം നേടി
മുംബൈ:ഫുട്‌ബോളിൽ മാത്രമല്ല, സമുഹമാധ്യമങ്ങളിൽ താൻ തന്നെയാണ് താരമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഫുട്‌ബോൾ ഇതിഹാസം കിസ്റ്റ്യാനൊ റൊണാൾഡോ. രാജ്യാന്തര ഫുട്‌ബോളിൽ ഏറ്റവും കൂടുതൽ ഗോളടിച്ചതിൻറെ ലോക റെക്കോർഡും ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളതിൻറെ റെക്കോർഡിനുമൊപ്പം പുതിയൊരു നേട്ടവും താരം തന്റെ പേരിൽ കുറിക്കുകയാണ്. ബുധനാഴ്ച വൈകീട്ട് തുടങ്ങിയ 'UR Cristiano' എന്ന യുട്യൂബ് ചാനലിലൂടെ വീണ്ടും റെക്കോർഡുകൾ തിരുത്തിക്കുറിക്കുകയാണ് താരം.
യുട്യൂബ് ചാനൽ തുടങ്ങി ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാൾഡോ യുട്യൂബിൻറെ ചരിത്രത്തിൽ തന്നെ അതിവേഗം ഈ നേട്ടം സ്വന്തമാക്കുന്ന വ്യക്തിയായി. 24 മണിക്കൂറിനുള്ളിൽ തന്നെ ഒരു കോടി സബ്സ്‌ക്രൈബേഴ്‌സിനെ സ്വന്തമാക്കിയ റൊണാൾഡോ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമാണ്. നിലവിൽ എക്‌സിൽ 11.25 കോടി പേരാണ് റൊണാൾഡോയെ പിന്തുടരുന്നതെങ്കിൽ ഫേസ്ബുക്കിൽ 17 കോടിയും ഇൻസ്റ്റഗ്രാമിൽ 63.6കോടി പേരും റൊണാൾഡോയെ പിന്തുടരുന്നവരാണ്.
A present for my family ❤️ Thank you to all the SIUUUbscribers! ➡️ https://t.co/d6RaDnAgEWpic.twitter.com/keWtHU64d7
— Cristiano Ronaldo (@Cristiano) August 21, 2024
ആദ്യ ദിനം ടീസറുകളും വീഡിയോകളും പങ്കുവെച്ച റൊണാൾഡോ മണിക്കൂറുകൾക്കകം തൻറെ ചാനലിന് യുട്യൂബ് നൽകിയ ഗോൾഡൻ പ്ലേ ബട്ടൻ മക്കൾക്ക് മുമ്പിൽ അവതരിപ്പിക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Read More
- ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
- പിആർ ശ്രീജേഷിന് രണ്ടു കോടി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ
- '16 രാജകീയ വർഷങ്ങൾ;' വിരാട് കോഹ്ലിക്ക് അഭിനന്ദനവുമായി ജയ് ഷാ
- ഉറങ്ങാതെ ബലാലി; ഉയിരായി വിനേഷ് ഫോഗട്ട്
- വിനേഷ് ഫോഗട്ടിന് രാജ്യത്തിന്റെ വൈകാരിക വരവേൽപ്പ്; ചിത്രങ്ങൾ
- വിനേഷിന് വീരോചിത വരവേൽപ്പ് നൽകി ഇന്ത്യ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us