scorecardresearch

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് അടുത്ത വർഷം നടക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് മത്സരങ്ങൾ. ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു

അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് അടുത്ത വർഷം നടക്കുന്നത്. ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് മത്സരങ്ങൾ. ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു

author-image
Sports Desk
New Update
BCCI | indian cricket team

നവംബറിൽ ഇന്ത്യ ഓസ്‌ട്രേലിയയിലും അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്

മുംബൈ: ഇംഗ്ലണ്ടിനെതിരെ അടുത്ത വർഷം നടക്കാനിരിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു.അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് അടുത്ത വർഷം നടക്കുന്നത്.  ജൂൺ മുതൽ ഓഗസ്റ്റ് വരെയാണ് മത്സരങ്ങൾ. ടെസ്റ്റ് പരമ്പരയുടെ മത്സരക്രമം ബിസിസിഐ പുറത്തുവിട്ടു.ജൂൺ 20 മുതൽ 24 വരെ ഹെഡിങ്ലിയാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ് നടക്കുക. രണ്ടാം ടെസ്റ്റ് ജൂലൈ രണ്ട് മുതൽ ആറ് വരെ എഡ്ജ്ബാസ്റ്റണിൽ നടക്കും. മൂന്നാം ടെസ്റ്റിന് ജൂലൈ 10 മുതൽ 14വരെ ലോർഡ്‌സ് വേദിയാവും. ജൂലൈ 23 മുതൽ 27 വരെ മാഞ്ചസ്റ്ററിൽ നാലാം ടെസ്റ്റും ജൂലൈ 31 മുതൽ ഓഗസ്റ്റ് നാലു വരെ ഓവലിൽ അഞ്ചാം ടെസ്റ്റും നടക്കും.

Advertisment

കഴിഞ്ഞ വർഷം ഇന്ത്യയിൽ നടന്ന അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചെങ്കിലും പിന്നീടുള്ള നാലു ടെസ്റ്റും ജയിച്ച് ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കിയിരുന്നു. ഈ വർഷം നവംബറിൽ ഇന്ത്യ ഓസ്‌ട്രേലിയയിലും അഞ്ച് മത്സര ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ഇന്ത്യ യോഗ്യത നേടിയാൽ ഇതിന് പിന്നാലെയാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയും നടക്കുക.

അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിലും അതിനുശേഷം ന്യൂസിലൻഡിനെതിരെ നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിലും ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഏതാണ്ട് ഉറപ്പിക്കാനാവും. ഓസ്‌ട്രേലിയക്കെതിരെ സമ്പൂർണ തോൽവി വഴങ്ങാതിരിക്കുകയും വേണം.

Read More

Advertisment

Indian Cricket Team Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: