scorecardresearch

ഐപിഎൽ 2025; ലക്‌നൗ സൂപ്പർ ജയൻ്റ്‌സ് മെന്ററായി സഹീർ ഖാൻ

ഗൗതം ഗംഭീർ കൊൽക്കത്തയിലേക്ക് പോയതോടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്തേക്കാണ് സഹീർ എത്തുന്നത്

ഗൗതം ഗംഭീർ കൊൽക്കത്തയിലേക്ക് പോയതോടെ ഒഴിഞ്ഞു കിടക്കുന്ന സ്ഥാനത്തേക്കാണ് സഹീർ എത്തുന്നത്

author-image
Sports Desk
New Update
Zaheer Khan, Lucknow Super Giants

ചിത്രം: എക്സ്/ എൽഎസ്‌ജി

ഐപിഎൽ 2025 മെഗാ ലേലത്തിന് മുന്നോടിയായി മുൻ ഇന്ത്യൻ പേസർ സഹീർ ഖാനെ മെൻ്ററായി നിയമിച്ച് ലക്‌നൗ സൂപ്പർ ജയൻ്റ്‌സ്. 2018 മുതൽ 2022 വരെ അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനൊപ്പം അഞ്ച് സീസണുകളിലുണ്ടായിരുന്ന സഹീറിൻ്റെ രണ്ടു വർഷത്തിന് ശേഷമുള്ള ഐപിഎൽ റീ എൻട്രിയാണ് പുതിയ നിയമനം.

Advertisment

ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ കഴിഞ്ഞ സീസണിനു മുൻപായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ മെന്ററായി ചുമതലയേറ്റിരുന്നു.​ ഇതോടെ ലക്‌നൗവിൽ മെന്റർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ സ്ഥാനത്തേക്കാണ് സഹീർ എത്തിയിരിക്കുന്നത്. കൊൽക്കത്ത കഴിഞ്ഞ സീസണിൽ കിരീടം ഉയർത്തിയപ്പോൾ, ലഖ്‌നൗ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

വിവിധ അന്താരാഷ്ട്ര ഫോർമ്മാറ്റുകളിലായി 610 വിക്കറ്റുകൾ നേടിയ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ബൗളർമാരിൽ ഒരാളാണ് സഹീർ ഖാൻ. മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ , ഡൽഹി ഡെയർഡെവിൾസ് എന്നീ ടീമുകൾക്കായി ഐപിഎല്ലിൽ കളിച്ചിട്ടുണ്ട്.

Advertisment

10 സീസണുകളിലായി, 100 മത്സരങ്ങളിൽ നിന്ന് 7.58 എക്കോണമി റേറ്റിൽ 102 വിക്കറ്റുകൾ ഐപിഎല്ലിൽ നേടിയിട്ടുണ്ട്. 2017-ൽ ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റനായാണ് ഐപിഎല്ലിൽ നിന്ന് വിരമിച്ചത്. ഇതിനു പിന്നാലെ എല്ലാ ഫോർമാറ്റുകളിൽ നിന്നും താരം വിരമിച്ചിരുന്നു.

ജസ്റ്റിൻ ലാംഗറാണ് നിലവിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുഖ്യ പരിശീലകൻ. മുൻ ദക്ഷിണാഫ്രിക്കൻ പേസർ മോർണി മോർക്കൽ ഇന്ത്യൻ പുരുഷ ടീം പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷം, ലക്‌നൗവിൽ ബൗളിംഗ് പരിശീലക സ്ഥാനവും ഒഴിഞ്ഞു കിടക്കുകയാണ്.

Read More:

Zaheer Khan Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: