scorecardresearch

പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി

നേരത്തെ പരിക്ക് മൂലം വിശ്രമത്തിലായിരുന്ന മെസ്സിയെ സെപ്തംബർ ആദ്യം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ മെസ്സിയെ അർജന്റീന തിരഞ്ഞെടുത്തിരുന്നില്ല

നേരത്തെ പരിക്ക് മൂലം വിശ്രമത്തിലായിരുന്ന മെസ്സിയെ സെപ്തംബർ ആദ്യം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ മെസ്സിയെ അർജന്റീന തിരഞ്ഞെടുത്തിരുന്നില്ല

author-image
Sports Desk
New Update
Messi, മെസി, tax fraud ,നികുതി വെട്ടിപ്പ്, jail sentence, തടവ് ശിക്ഷ, IE Malayalam

ആറ് ആഴ്ചയോളം താരം വിശ്രമത്തിലായിരുന്നു

ചിക്കഗോ: പരിക്കിൽ നിന്ന് മോചിതനായതോടെ പരിശീലനത്തിലേക്ക് മടങ്ങിയെത്തി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി. വലത് കണങ്കാലിന് ഗുരുതരമായി ഉളുക്ക് സംഭവിച്ചാണ് അർജന്റീന ക്യാപ്റ്റൻ വിശ്രമത്തിലായത്. എന്നാൽ ആറ് ആഴ്ചയോളം നീണ്ട വിശ്രമത്തിനൊടുവിലാണ്  മെസ്സി ഇന്റർ മിയാമിക്കൊപ്പം ഗ്രൂപ്പ് പരിശീലനത്തിലേക്ക് മടങ്ങി.

Advertisment

എട്ട് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി, ഈ സീസണിൽ ഇതുവരെ മേജർ ലീഗ് സോക്കറിലെ ഏറ്റവും മികച്ച റെക്കോർഡുള്ള ഇന്റർ മിയാമിക്ക് വേണ്ടി എപ്പോൾ വീണ്ടും കളിക്കും എന്നതിന് ഔദ്യോഗിക വിവരങ്ങളൊന്നും ഇപ്പോഴും ലഭ്യമല്ല. ഈ വാരാന്ത്യത്തിലാണ് മേജർ ലീഗ് സോക്കർ ആരംഭിക്കുന്നത്. നേരത്തെ പരിക്ക് മൂലം വിശ്രമത്തിലായിരുന്ന മെസ്സിയെ സെപ്തംബർ ആദ്യം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കളിക്കാൻ മെസ്സിയെ അർജന്റീന തിരഞ്ഞെടുത്തിരുന്നില്ല.

Read More

Lionel Messi Football Messi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: