/indian-express-malayalam/media/media_files/tVonYWlsjkVYJs0AcY6R.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/ അശ്വിൻ
ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇലവനെ തിരഞ്ഞെടുത്ത് ഇന്ത്യൻ താരം ആർ ആശ്വിൻ. രാജസ്ഥാൻ റോയൽസ് താരമായ അശ്വിൻ, ചെന്നൈ സൂപ്പർ കിങ്സ് താരം എംഎസ് ധോണിയെയാണ് തന്റെ ഓൾ ടൈം ഇലവന്റെ നായകനായി തിരഞ്ഞെടുത്തത്. മുംബൈ ഇന്ത്യൻസിൽ നിന്നുള്ള നാലു താരങ്ങളും ചെന്നൈയുടെ രണ്ടും താരങ്ങളും ടീമിലുണ്ട്.
ഐപിഎൽ ചരിത്രത്തിലെ എക്കാലത്തെയും മികച്ച കളിക്കാരായ രോഹിത് ശർമയും വിരാട് കോഹ്‌ലിയുമാണ് അശ്വിന്റെ ഇലവണിലെ ഓപ്പണർമാർ. ചെന്നൈയുടെ കരീട നേട്ടങ്ങളിൽ നിർണായകപങ്ക് വഹിച്ചിട്ടുള്ള ഇടംകൈയ്യൻ ബാറ്റർ സുരേഷ് റെയ്‌നയാണ് മൂന്നാം നമ്പരിൽ.
മുംബൈ ഇന്ത്യൻസിൻ്റെ മധ്യനിരയുടെ നെടുംതൂണായ ബാറ്റർ സൂര്യ കുമാർ യാദവിനെയാണ് നാലം നമ്പരിലേക്ക് അശ്വിൻ പരിഗണിച്ചത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനായി വിവിധ സീസിണുകളിൽ അവിശ്വസനീയ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം എബി ഡിവില്ലിയേഴ്‌സാണ് അഞ്ചാം സ്ഥാനത്ത്. ചെന്നൈയെ അഞ്ചു തവണ കിരീടത്തിലെത്തിച്ച ധോണിയാണ് ആറാം സ്ഥാനത്ത്.
രണ്ട് സ്പിന്നർമാരെയും മൂന്ന് സീമർമാരെയുമാണ് ബൗളിങ് ആക്രമണത്തിലേക്ക് അശ്വിൻ പരിഗണിക്കുന്നത്. സുനിൽ നരെയ്ൻ, റാഷിദ് ഖാൻ എന്നിവരാണ് സ്പിൻ നിരയിൽ. ബൗളിങിന് പുറമെ ആക്രമണ സ്വഭാവത്തോടെ ബാറ്റു വീശാനും കഴിവുള്ള താരങ്ങളാണ് ഇരുവരും. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ നിലവിലെ ഓപ്പണറാണ് സുനിൽ നരെയ്ൻ. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ എന്നീ താരങ്ങളെയാണ് പേസ് നിരയിലേക്ക് അശ്വിൻ തിരഞ്ഞെടുത്തത്.
അതേസമയം, ക്രിസ് ഗെയിൽ അടക്കമുള്ള നിരവധി ഐപിഎല്ലിലെ ഇതിഹാസ താരങ്ങളെ ഒഴിവാക്കിയാണ് അശ്വിൻ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാസണെയും അശ്വിൻ ഇലവണിൽ പരിഗണിച്ചിട്ടില്ല.
അശ്വിൻ ഇലവൻ:
രോഹിത് ശർമ, വിരാട് കോഹ്‌ലി, സുരേഷ് റെയ്‌ന, സൂര്യകുമാർ യാദവ്, എബി ഡിവില്ലിയേഴ്‌സ്, എം.എസ് ധോണി (സി), സുനിൽ നരെയ്ൻ, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ.
Read More
- ജേക്കബ് ഓറം ന്യൂഡിലൻഡ് ബൗളിങ് പരിശീലകൻ
- പരിശീലനത്തിലേക്ക് മടങ്ങി ലയണൽ മെസ്സി
- പാരാലിമ്പക്സിന് പാരിസിൽ വർണാഭമായ തുടക്കം
- മികച്ച ഗോൾ സ്കോറർ;റൊണാൾഡോയ്ക്ക് ആദരവുമായി യുവേഫ
- ഐപിഎൽ 2025; ലക്നൗ സൂപ്പർ ജയൻ്റ്സ് മെന്ററായി സഹീർ ഖാൻ
- കൊലപാതകം തെളിയട്ടേ; ഷാക്കിബ് അൽ ഹസൻ ടീമിൽ തുടരുമെന്ന് ബിസിബി
- ലോക ക്രിക്കറ്റിന്റെ തലപ്പത്തേക്ക് ജയ് ഷാ; ഏറ്റവും പ്രായം കുറഞ്ഞ ഐസിസി ചെയർമാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us