scorecardresearch

പാരാലിമ്പിക്സ്;വെള്ളിതിളക്കത്തിൽ മനീഷ് നർവാൾ

234.9 പോയിന്റുകൾ നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയിരുന്നു

234.9 പോയിന്റുകൾ നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയിരുന്നു

author-image
WebDesk
New Update
manish

മനീഷ് നർവാൾ (ഫൊട്ടോ കടപ്പാട്-എക്‌സ്)

പാരിസ്: പാരാലിമ്പക്‌സിൽ ഇന്ത്യക്ക് നാല് മെഡലുകൾ. ഒരു സ്വർണം, ഒരു വെള്ളി, രണ്ട് വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലേക്ക് രണ്ടാം ദിനം എത്തിയത്. പുരുഷൻമാരുടെ ഷൂട്ടിങിൽ മനിഷ് നർവാളാണ് വെള്ളി നേടിയത്.പത്ത് മീറ്റർ എയർ റൈഫിൾ എസ്എച് 1 വിഭാഗത്തിലാണ് താരത്തിന്റെ നേട്ടം. 234.9 പോയിന്റുകൾ നേടിയാണ് താരം വെള്ളി വെടിവച്ചിട്ടത്.നേരത്തെ വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഖാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയിരുന്നു. 100 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് എസ്എച്ച് വണ്ണിലാണ് ഇരുവരും മെഡൽ നേടിയത്.

Advertisment

ടോക്യോ പാരാലിമ്പക്‌സിൽ കൈവരിച്ച നേട്ടം ഇത്തവണയും അവനി നിലനിർത്തി. ടോക്യോയിൽ പാരാ വിഭാഗത്തിലെ ലോക റെക്കോർഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിമ്പക്‌സിൽ റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോർഡും (249.7) അവനി സ്ഥാപിച്ചു.

വനിതകളുടെ നൂറ് മീറ്ററിൽ പ്രീതി പാൽ വെങ്കലം നേടി. 14.21 സെക്കൻഡിൽ ഓടിയെത്തിയാണ് പ്രീതി മൂന്നാമത് എത്തിയത്. പാരാലിംപിക്സിൽ ഇന്ത്യയ്ക്കായി ആദ്യമെഡൽ നേടുന്ന സ്പ്രിന്ററാണ് പ്രീതി.

Read More

Advertisment
Paralympics Paris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: