scorecardresearch

പാരാലിമ്പിക്‌സ് 2024: റെക്കോർഡ് നേട്ടവുമായി അവനി ലെഖാര; ഇന്ത്യയുടെ സ്വർണ വേട്ടക്കാർ ഇവർ

10 സ്വർണ മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയത്

10 സ്വർണ മെഡലുകളാണ് പാരാലിമ്പിക്സിൽ ഇന്ത്യ ഇതുവരെ നേടിയത്

author-image
Sports Desk
New Update
Avani Lekhara

ചിത്രം: എക്സ്/അവനി ലെഖാര

പാരീസിൽ നടന്നുകൊണ്ടിരിക്കുന്ന പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ നേടി റെക്കോഡ് നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ അവാനി ലെഖാര. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ വിഭാഗത്തിലാണ് അവനി ലെഖാരയുടെ സ്വര്‍ണം നേട്ടം. ഇന്ത്യൻ താരം മോന അഗര്‍വാളും ഇതേ മത്സരത്തിൽ മെഡൽ നേടി. വെങ്കലമാണ് മോന സ്വന്തമാക്കയത്.

Advertisment

മെഡൽ നേട്ടത്തോടെ, പാരാലിമ്പിക്സ് ചരിത്രത്തിൽ രണ്ടു സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി അവനി ലെഖാര. 249.7 പോയിന്റോടെയാണ് അവനി ഒന്നാം സ്ഥാനത്തെത്തിയത്. ടോകിയോയിൽ നേടിയ സ്വര്‍ണം പാരിസിലും അവാനി നിലനിർത്തുകയായിരുന്നു. 50 മീറ്റർ 3 പി ഇനത്തിൽ വെങ്കല മെഡലും താരം ടോകിയോയിൽ നേടിയിരുന്നു.

സമ്മർ പാരാലിമ്പിക്‌സിൻ്റെ 17 എഡിഷനുകളിലായി ഇന്ത്യ ഇതുവരെ 35 മെഡലുകൾ നേടിയിട്ടുണ്ട്. ഇതിൽ നാലു മെഡലുകൾ ഇത്തവണയാണ് സ്വന്തമാക്കിയത്. വനിതകളുടെ 100 മീറ്റർ ടി35 ഇനത്തിൽ ഇന്ത്യയുടെ പ്രീതി പാൽ വെങ്കലവും, പുരുഷന്മാരുടെ പത്തു മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ മനീഷ് നർവാൾ വെള്ളിയും ഈ വർഷം നേടി. 10 സ്വർണ മെഡലുകളാണ് പാരാലിമ്പിക്സിലെ ഇന്ത്യയുടെ ഇതുവരെയുള്ള നേട്ടം. 

പാരാലിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ

കായികതാരംഇനംവർഷം
മുരളികാന്ത് പേട്കർനീന്തൽ (പുരുഷന്മാരുടെ 50 മീറ്റർ ഫ്രീസ്റ്റൈൽ)1972
ദേവേന്ദ്ര ജജാരിയപുരുഷന്മാരുടെ ജാവലിൻ ത്രോ2004
മാരിയപ്പൻ തങ്കവേലുപുരുഷന്മാരുടെ ഹൈജമ്പ്2016
ദേവേന്ദ്ര ജജാരിയപുരുഷന്മാരുടെ ജാവലിൻ ത്രോ2016
അവനി ലെഖാരഷൂട്ടിംഗ് (സ്ത്രീകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ്)2020
സുമിത് ആൻ്റിൽപുരുഷന്മാരുടെ ജാവലിൻ ത്രോ2020
മനീഷ് നർവാൾഷൂട്ടിംഗ് (പുരുഷന്മാരുടെ 50 മീറ്റർ പിസ്റ്റൾ)2020
പ്രമോദ് ഭഗത്ബാഡ്മിൻ്റൺ (പുരുഷ സിംഗിൾസ് SL3)2020
കൃഷ്ണ നഗർബാഡ്മിൻ്റൺ (പുരുഷ സിംഗിൾസ് SH6)2020
അവനി ലെഖാരഷൂട്ടിംഗ് (സ്ത്രീകളുടെ 10 മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിംഗ്)2024

 

Advertisment
Paralympics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: