/indian-express-malayalam/media/media_files/MFKLrsFnKlADNdKtHq62.jpg)
100 വയസായെന്ന് വിശ്വസിക്കാനാകാതെ മുത്തശ്ശി
100-ാം ജന്മദിനം ആഘോഷിക്കുന്ന ഒരു വയോധികയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 100 വയസ് ആയെന്ന് മകൾ പറയുന്നത് കേൾക്കുമ്പോൾ മുത്തശ്ശിയ്ക്ക് ഉണ്ടാകുന്ന ആശ്ചര്യം വീഡിയോയിൽ കാണാം.
100 വയസായെന്ന് കേൾക്കുമ്പോൾ ഞെട്ടലോടെയാണ് ഇത് ഏത് വർഷമാണെന്ന് മുത്തശ്ശി ചോദിക്കുന്നത്. തുടർന്ന് മകൾ 2023 എന്നു പറയുമ്പോൾ വികാരഭരിതമായാണ് മുത്തശ്ശി, ഞാനും 23-ൽ ആണ് ജനിച്ചത് എന്നു പറയുന്നത്.
ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ മുത്തശ്ശിയ്ക്ക് 100-ാം ജന്മദിനം ആഘോഷിച്ചിട്ടുണ്ട്.
1923-ലാണ് താൻ ജനിച്ചതെന്നാണ് മുത്തശ്ശി പറയുന്നത്. "എനിക്ക് 100 വയസായത് വിശ്വസിക്കാൻ കഴിയുന്നില്ല, എനിക്ക് 50 വയസാണ് തോന്നിക്കുന്നത്", മുത്തശ്ശിയുടെ വാക്കുകൾ ഇങ്ങനെ. താൻ ആരോഗ്യവതിയാണെന്നും 100-ാം വയസിലൂടെ കടന്നു പോകുന്നതിന് ദൈവത്തിന് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.
Read More Trending Stories Here
- ആരാധകന്റെ ബൈക്ക് സ്വന്തം വസ്ത്രം കൊണ്ടു തുടച്ച് ധോണി; വൈറൽ വീഡിയോ
 - പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
 - ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
 - അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
 - വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
 - ബൈക്കുകളുടെ ശ്മശാനം
 
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us