scorecardresearch

സുബ്ബലക്ഷ്മിയമ്മയ്ക്ക് ആദരവുമായി വിദ്യാ ബാലൻ; ഒർജിനലിനെ വെല്ലും ചിത്രങ്ങൾ

എംഎസ് സുബ്ബലക്ഷ്മിയുടെ 108-ാം ജന്മദിനത്തിൽ പ്രത്യേക ഫോട്ടോഷൂട്ടുമായി വിദ്യ ബാലൻ. ഒറ്റ നോട്ടത്തിൽ എംഎസ് സുബ്ബലക്ഷ്മിയമ്മയെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു

എംഎസ് സുബ്ബലക്ഷ്മിയുടെ 108-ാം ജന്മദിനത്തിൽ പ്രത്യേക ഫോട്ടോഷൂട്ടുമായി വിദ്യ ബാലൻ. ഒറ്റ നോട്ടത്തിൽ എംഎസ് സുബ്ബലക്ഷ്മിയമ്മയെ ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു

author-image
Entertainment Desk
New Update
Vidya Balan MS Subbulakshmi

എംഎസ് സുബ്ബലക്ഷ്മിയുടെ 108-ാം ജന്മദിനത്തിൽ, ആദരം അർപ്പിച്ച് മനോഹരമായൊരു ഫോട്ടോഷൂട്ട് പങ്കുവയ്ക്കുകയാണ് വിദ്യാ ബാലൻ. വിദ്യാ ബാലനൊപ്പം പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ അനു പാർത്ഥസാരഥിയും ചേർന്നാണ് മനോഹരമായ ഈ മേക്കോവർ ഷൂട്ട് ഒരുക്കിയത്. 

Advertisment

"എം.എസ് അമ്മയുടെ 108-ാം ജന്മവാർഷികത്തിൽ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു 'സംഗീതത്തിൻ്റെ രാജ്ഞി' എന്നും 'എന്നും സരോജിനി നായിഡുവിൻ്റെ 'ഇന്ത്യയുടെ നൈറ്റിംഗേൽ' എന്നും വിശേഷിപ്പിച്ചിരുന്ന ഭാരത് രത്ന ജേതാവ് കൂടിയായ എം.എസ്.സുബ്ബുലക്ഷ്മിക്ക് ഒരു ഫോട്ടോഗ്രാഫിക് ആദരാഞ്ജലി അർപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനവും അതിയായ സന്തോഷവും തോന്നുന്നു.

60-കളിലും 80-കളിലും എം.എസ്.അമ്മ ധരിച്ചിരുന്നതും ജനപ്രിയമാക്കിയതുമായ നാല് സാരികളാണ് ഈ ഫീച്ചറിൽ ഉൾപ്പെടുത്തിയത്.  സമ്പന്നവും ചടുലവും അതുല്യവുമായ സാരികൾ എം.എസ്.അമ്മയുടെ അപ്പിയറൻസിനെ മനോഹരമാക്കിയപ്പോൾ, നെറ്റിയിലെ കുങ്കുമവും വിഭൂതിയും,  മൂക്കുത്തികളും, മുല്ലപ്പൂ കൊണ്ടുള്ള അലങ്കാരങ്ങളും ആ ലുക്കിനെ നിർവ്വചിച്ചു.  

എം.എസ്.അമ്മയെ അവതരിപ്പിക്കുക എന്ന എൻ്റെ ദീർഘനാളത്തെ ആഗ്രഹം ഞാൻ പ്രകടിപ്പിച്ചപ്പോൾ അതിനു നിമിത്തമായ അനു പാർത്ഥസാരഥിയോട് എങ്ങനെ നന്ദി പറയും," വിദ്യ കുറിച്ചു. 

Read More

Advertisment
Vidya Balan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: