/indian-express-malayalam/media/media_files/iUoMhMBeWjLF1v9e3Yvu.jpg)
കാമുകിയോട് വിവാഹാഭ്യർത്ഥന നടത്താൻ കാമുകനെ സഹായിക്കുന്ന പൊലീസ്
വിദേശത്തെയും സ്വദേശത്തെയുമായി നിരവധി വിവാഹാഭ്യർഥനകൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇങ്ങനെ ഒരു പ്രപ്പോസൽ ഇത് ആദ്യമായിരിക്കും. സംഭവം യുഎസിലാണ്, രണ്ടു പൊലീസുകാർ അറസ്റ്റുചെയ്യുന്നതിനായി മുട്ടുകുത്തിച്ച് വിലങ്ങണിയിക്കാൻ പോകുന്നതിനിടെയാണ് യുവാവ് കാമുകിയെ പ്രൊപ്പോസ് ചെയ്തത്.
എന്നാൽ ട്വിസ്റ്റ് അതല്ല, വിവാഹാഭ്യർഥന തടസപ്പെടുത്താതെ നിൽക്കുന്ന പൊലിസുകാരെ കണ്ടപ്പോഴാണ് അറസ്റ്റു രംഗങ്ങൾ കാമുകനും പൊലീസുകാരും ചേർന്നു നടത്തിയ പ്രാങ്കാണെന്ന് കാമുകിയ്ക്കു മനസിലായത്.
യുഎസ്, വിസ്‌കോൺസിൻ ഇ- ക്ലെയർ പോലീസ് കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തത്. ദമ്പതികൾ കാറിൽ ഇരിക്കുമ്പോൾ പൊലിസ് ഉദ്യോഗസ്ഥൻ അവരുടെ അടുത്തേക്ക് വരികയും, യുവാവിനെ ചോദ്യംചെയ്യുകയും തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.
തുടർന്ന് ഒരു വനിതാ ഉദ്യോഗസ്ഥ വാഹനത്തിന് സമീപമെത്തി യൂവാവിന്റെ പങ്കാളിയോട് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഉദ്യോഗസ്ഥൻ യുവതിയോട് സംസാരിക്കുകയും അവർ എവിടെയാണ് താമസിക്കുന്നതെന്ന് ചോദിക്കുകയും ചെയ്യുന്നു. പിന്നീടാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ട്രോയ് ഗോൾഡ്‌സ്‌മിഡ് തന്റെ കാമുകിക്ക് മോതിരം നൽകി വിവാഹാഭ്യർത്ഥന നടത്തി, 'എസ്' എന്ന മറുപടി കേട്ട ഉടൻ ഇരുവരും പരസ്പരം ആലിംഗനം ചെയ്യുന്നതും ചുംബിക്കുന്നതും വീഡിയോയിൽ കാണാം.
"ഒരു ട്രാഫിക് സ്റ്റോപ്പിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾക്കറിയില്ല," എന്ന ക്യാപ്ഷനോടെയായിരുന്നു പൊലീസ് വീഡിയോ പങ്കുവച്ചത്.
Read MoreTrending Stories Here
- പാരച്യൂട്ടിൽ പറക്കുന്ന 97കാരിയെ കണ്ടുഞെട്ടി സൈബർലോകം; വീഡിയോ
- ഇങ്ങനെ കത്തെഴുതിയാൽ ആരായാലും വീണു പോകും
- അച്ഛന്റെ നെഞ്ചിൽ പതിഞ്ഞ മുഖം; ടാറ്റൂ കണ്ട് അമ്പരന്ന് മകൾ
- വിളി ഐ ടി വകുപ്പിനെ: 20 ലക്ഷത്തിന്റെ നോട്ട് മാലയണിഞ്ഞെത്തി വരന്, വീഡിയോ
- ബൈക്കുകളുടെ ശ്മശാനം
- പുറത്തുനിന്ന് നോക്കുമ്പോൾ ഭീമൻ​ പുൽച്ചാടി; അകത്തുകയറിയാലോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us
 Follow Us