scorecardresearch

വിമാനത്തിനകത്ത് പാട്ടും ഡാൻസും മേളവും; മകളുടെ വിവാഹം ആകാശത്തു ആഘോഷിച്ച് ഒരച്ഛൻ

വിവാഹത്തിനെത്തിയ 350 അതിഥികളുമായാണ് ദുബായിൽ നിന്ന് ഒമാനിലേക്ക് ബോയിംഗ് 747 വിമാനം പറന്നുയർന്നത്

വിവാഹത്തിനെത്തിയ 350 അതിഥികളുമായാണ് ദുബായിൽ നിന്ന് ഒമാനിലേക്ക് ബോയിംഗ് 747 വിമാനം പറന്നുയർന്നത്

author-image
Trends Desk
New Update
Indian businessman Dilip Popley hosted daughter wedding aboard a private jet | Viral Video

വ്യവസായിയായ ദിലീപ് പോപ്ലിയുടെ മകൾ വിധി പോപ്ലിയുടെയും ഹൃദേഷ് സൈനാനിയുടെയും വിവാഹമാണ് വിമാനത്തിനകത്തു നടന്നത്

യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ വ്യവസായിയാണ് തന്റെ മകളുടെ വിവാഹം ആകാശത്തുവച്ച് ആഘോഷിച്ചത്. ജെറ്റക്‌സ് ബോയിംഗ് 747 എന്ന പ്രൈവറ്റ് ജെറ്റിലാണ് 350 അതിഥികൾ പങ്കെടുത്ത വെറൈറ്റി വിവാഹം നടന്നത്. നവംബർ 24ന് നടന്ന വിവാഹ വീഡിയോ വാർത്താ ഏജൻസിയായ പിടിഐയാണ് ഓൺലൈനിൽ പോസ്റ്റു ചെയ്തത്.

Advertisment

വിവാഹത്തിനെത്തിയ അതിഥികൾ ബോളിവുഡ് ഗാനത്തിന് അനുസരിച്ച് വിമാനത്തിൽ നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. വ്യവസായിയായ ദിലീപ് പോപ്ലിയാണ് മകൾ വിധി പോപ്ലിയുടെ വിവാഹം ആകാശത്ത് ആഘോഷിച്ചത്.  ഹൃദേഷ് സൈനാനിയാണ് വരൻ. ദുബായിൽ നിന്ന് ഒമാനിലേക്ക് മൂന്ന് മണിക്കൂറായിരുന്നു 'വിവാഹ പറക്കൽ'.

തന്റെ "ഹൈസ്‌കൂൾ പ്രണയിനിയെ" വിവാഹം കഴിച്ചതിൽ സന്തോഷമുണ്ടെന്നും ചടങ്ങിന് തന്റെ പിതാവിനും ഭാര്യാ പിതാവിനും നന്ദി പറയുന്നതായും വരൻ പറയുന്നു. "എന്റെ ബാല്യകാല പ്രണയിനിയെ, ഹൈസ്‌കൂൾ പ്രണയിനിയെ വിമാനത്തിൽ വച്ച് വിവാഹം കഴിച്ചതിൽ വളരെ സന്തോഷമുണ്ട്," ഹൃദേഷ് സൈനാനി പറഞ്ഞു.

വിവാഹത്തിന്റെ അനുഭവം അവിസ്മരണീയമാക്കിയതിന് സ്വകാര്യ ചാർട്ടർ ഫ്ലൈറ്റ് ഓപ്പറേറ്ററായ ജെടെക്‌സിനും അദ്ദേഹം നന്ദി പറഞ്ഞു.

Advertisment

"ഞാൻ വളരെ ആവേശത്തിലാണ്. എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയുമായിരുന്നില്ല," എന്നാണ് വധുവായ വിധി പോപ്ലി പറഞ്ഞത്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിലും ഇന്ത്യയിലും ബ്രാഞ്ചുകളുള്ള പ്രശസ്തമായ ജ്വല്ലറി ഗ്രൂപ്പിന്റ ഉടമസ്ഥരാണ് പോപ്ലി കുടുംബം. പോപ്ലി ജ്വല്ലേഴ്‌സിന്റെ ഉടമയായ ലക്ഷ്മൺ പോപ്ലി, 1994-ൽ തന്റെ മകൻ ദിലീപിന്റെ വിവാഹം എയർ ഇന്ത്യ വിമാനത്തിൽ ആഘോഷിച്ചിട്ടുണ്ടെന്ന് ദി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Read More Viral Stories Here

Viral Video Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: