scorecardresearch

അതിവേഗ മൊബൈൽ ഇൻ്റർനെറ്റ് ലഭിക്കുന്ന 10 രാജ്യങ്ങൾ; ഇന്ത്യയുടെ സ്ഥാനം?

Global Mobile Internet Speed Ranking in 2024: അതിവേഗ മൊബൈൽ ഇന്റർനെറ്റ് ലഭ്യമാകുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങൾ ഇതാ

Global Mobile Internet Speed Ranking in 2024: അതിവേഗ മൊബൈൽ ഇന്റർനെറ്റ് ലഭ്യമാകുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങൾ ഇതാ

author-image
Trends Desk
New Update
Internet, Mobile Internet Speed

Photograph: (Freepik)

ലോകത്ത് 5.52 ബില്യൺ ആളുകളാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. ഒടുവിലെ കണക്ക് അനുസരിച്ച് കഴിഞ്ഞ 12 മാസത്തിനിടെ ഇൻ്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 151 ദശലക്ഷത്തിന്റെ വർധനവാണ് ഉണ്ടായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോടിക്കണക്കിന് ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇൻ്റർനെറ്റ്, സമൂഹത്തിൽ നിർണായക ഘടകമായി മാറിക്കഴിഞ്ഞു. 

Advertisment

ഇന്റർനെറ്റ് ജീവവായുവായ ഈ ഡിജിറ്റൽ യുഗത്തിൽ ഡാറ്റാ സ്പീഡിനും ഏറെ പ്രാധാന്യമുണ്ട്. കഴിഞ്ഞ വർഷം പുറത്തുവന്ന കണക്ക് അനുസരിച്ച് ലോക ജനസംഖ്യയുടെ 58% ആളുകളും സ്മാർട് ഫോണിലൂടെയാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. സാധാരണ ഒരു സ്മാർട്ട്ഫോൺ ഉപയോക്താവ് 55.8 Mbps ഡൗൺലോഡ് സ്പീഡിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് 'DataReportal'പറയുന്നു.

17 രാജ്യങ്ങളിൽ 100 Mbps-ൽ കൂടുതൽ ശരാശരി മൊബൈൽ ഡൗൺലോഡ് സ്പീഡ് ലഭ്യമാകുമ്പോൾ, ചില രാജ്യങ്ങളിൽ ഇപ്പോഴും വേഗതകുറഞ്ഞ ഇന്റർനെറ്റ് സേവനമാണ് ലഭ്യമാകുന്നത്. അതിവേഗ മൊബൈൽ ഇന്റർനെറ്റ് ലഭ്യമാകുന്ന ലോകത്തെ മികച്ച 10 രാജ്യങ്ങൾ ഇതാ.

രാജ്യംMbps
1യുണൈറ്റഡ് അറബ് എമിറേറ്റ്സ്442
2ഖത്തർ358
3കുവൈറ്റ്264
4ബൾഗേറിയ172
5ഡെൻമാർക്ക്162
6ദക്ഷിണ കൊറിയ148
7നെതർലാൻഡ്സ്147
8നോർവേ145.74
9ചൈന139.58
10ലക്സംബർഗ്134.14
Advertisment

900 ദശലക്ഷത്തിലധികം ഇൻ്റർനെറ്റ് ഉപയോക്താക്കളുള്ള ഇന്ത്യ പട്ടികയിൽ 25-ാം സ്ഥാനത്താണ്. ഇന്ത്യയിലെ ശരാശരി  ഡൗൺലോഡ് സ്പീഡ് 100.78 Mbps ആണ്. അപ്‌ലോഡ് വേഗത 9.08 Mbps , 30 ms ലേറ്റൻസിയുമാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്.

Read More

Internet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: