/indian-express-malayalam/media/media_files/WPRfLQs3ETphuiGp0EKC.jpg)
Top 10 largest companies in India 2024 (ചിത്രം: കാൻവ)
List of largest companies in india 2024: ലോകത്തെ അഞ്ചാമത് വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. അതിവേഗത്തിലുള്ള വളർച്ചയാണ് രാജ്യം കൈവരിക്കുന്നത്. ഇന്ത്യയുടെ ജിഡിപി, 2023-24 സാമ്പത്തിക വർഷത്തിലെ 3.6 ട്രില്യൺ യുഎസ് ഡോളറിൽ നിന്ന് 2030-31 സാമ്പത്തിക വർഷത്തോടെ ഏകദേശം ഇരട്ടിയായി വർധിച്ച് 7 ട്രില്യൺ യുഎസ് ഡോളറാകുമെന്നാണ്, എസ് ആൻ്റ് പി ഗ്ലോബൽ മാർക്കറ്റ് ഇൻ്റലിജൻസ് പ്രവചിക്കുന്നത്.
ഇതു ലോകത്തെ മൂന്നാമത് വലിയ സമ്പദ്‌വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ സാധ്യതയുണ്ട്. ഇന്ത്യയിലെ മുൻനിര കമ്പനികൾ കൈവരിക്കുന്ന വിജയം, രാജ്യത്തിൻ്റെ സമ്പദ്‌വ്യവസ്ഥയെയും വ്യവസായങ്ങളെയും മുന്നോട്ട് നയിക്കുന്നു. ഇതു വിപണി മൂല്യവും ആഗോള സ്വാധീനവും ഗണ്യമായി വർദ്ധിപ്പിക്കുന്നു.
നിലവിൽ ഇന്ത്യയിൽ നിന്നുള്ള 71 മുൻനിര കമ്പനികൾ ഫോബ്‌സ് ഗ്ലോബൽ 2000ൽ ഇടംപിടിച്ചിട്ടുണ്ട്. മുൻവർഷം 55 കമ്പനികളായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ മറികടന്ന്, ഏറ്റവും കൂടുതൽ പ്രാതിനിധ്യമുള്ള അഞ്ചു രാജ്യങ്ങളിൽ ഒന്നായും ഇന്ത്യ മാറിയിട്ടുണ്ട്.
മുകേഷ് അമ്പാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസാണ് 2024-ലെ ഏറ്റവും വലിയ ഇന്ത്യൻ കമ്പനി. കഴിഞ്ഞ 12 മാസത്തെ വിൽപ്പനയിൽ, 109 ബില്യൺ ഡോളറും 2024ൽ 233 ബില്യൺ ഡോളർ വിപണി മൂലധനവുമായി ആഗോളതലത്തിൽ 49-ാം സ്ഥാനത്താണ് റിലയൻസ് ഇൻഡസ്ട്രീസ്.
എൽഐസിയാണ് ഈ വർഷം ശ്രദ്ധേയമായ നേട്ടം കൈവരിച്ച കമ്പനി. പട്ടികയിൽ 362-ാം സ്ഥാനത്തോടെ അരങ്ങേറ്റം കുറിച്ച എൽഐസി, 70-ാം സ്ഥാനത്തേക്ക് ഈ വർഷം ഉയർന്നു. കമ്പനിയുടെ ലാഭം ഒമ്പത് മടങ്ങ് ഉയർന്ന് 4.9 ബില്യൺ ഡോളറിലെത്തി. 70% വർധനവാണ് ഓഹരി വിലയിൽ ഉണ്ടായത്.
ഇന്ത്യയിലെ ഏറ്റവും വലിയ 10 കമ്പനികൾ, 2024: Top 10 largest companies in India for 2024
ഇന്ത്യൻ റാങ്ക് | ആഗോള റാങ്ക് | കമ്പനി | വിൽപ്പന (ബില്യൺ ഡോളറിൽ) | ലാഭം (ബില്യൺ ഡോളറിൽ) | ആസ്തികൾ (ബില്യൺ ഡോളറിൽ) | വിപണി മൂല്യം (ബില്യൺ ഡോളറിൽ) |
1 | 49 | റിലയൻസ് ഇൻഡസ്ട്രീസ് | $108.8 ബി | $8.4 ബി | $210.5 ബി | $233.1 ബി |
2 | 55 | സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ | $71.8 ബി | $8.1 ബി | $807.4 ബി | $87.6 ബി |
3 | 65 | HDFC ബാങ്ക് | $49.3 ബി | $7.7 ബി | $483.2 ബി | $133.6 ബി |
4 | 70 | ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) | $98 ബി | $4.9 ബി | $561.4 ബി | $73.6 ബി |
5 | 142 | ഐസിഐസിഐ ബാങ്ക് | $28.5 ബി | $5.3 ബി | $283.5 ബി | $95.3 ബി |
6 | 207 | എണ്ണയും പ്രകൃതി വാതകവും | $77.5 ബി | $5.1 ബി | $80.6 ബി | $41.9 ബി |
7 | 259 | ഇന്ത്യൻ ഓയിൽ | $93.8 ബി | $5 ബി | $57.8 ബി | $27.8 ബി |
8 | 284 | ടാറ്റ മോട്ടോഴ്സ് | $52.9 ബി | $3.8 ബി | $44.4 ബി | $43.8 ബി |
9 | 293 | ആക്സിസ് ബാങ്ക് | $16.7 ബി | $3.2 ബി | $182 ബി | $42.3 ബി |
10 | 372 | എൻ.ടി.പി.സി | $21.2 ബി | $2.4 ബി | $54.7 ബി | $42.5 ബി |
ഉറവിടം: ഫോബ്‌സ് ഗ്ലോബൽ 2000
Read More
- "നിങ്ങൾ പ്രായത്തെ പറഞ്ഞു മനസിലാക്ക്, ഞാൻ ജനന സർട്ടിഫിക്കറ്റുമായി വരാം;" മമ്മൂട്ടിയുടെ ചിത്രം ഏറ്റെടുത്ത് ആരാധകർ
- Google Trends: ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ ഗൂഗിളിൽ ട്രെന്റിങ്ങായി രത്തൻ ടാറ്റ
- Google Trends: ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.