/indian-express-malayalam/media/media_files/KNRdvA2TnB8iAXtzI1YJ.jpg)
ഫയൽ ഫൊട്ടോ
ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയെ തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം പെട്ടെന്നു കുറഞ്ഞതിനെ തുടർന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്. ആരോഗ്യനിലയെ കുറിച്ചുള്ള വാർത്തകൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഗൂഗിളിൽ ട്രന്റിങ്ങിൽ രത്തൻ ടാറ്റ മുന്നിലെത്തി.
ഗൂഗിളിന്റെ കഴിഞ്ഞ നാലു മണിക്കൂറിലെ ഔഗ്യോഗിക കണക്കുകൾ പ്രകാരം, രത്തൻ ടാറ്റയാണ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത്. 20,000-ലധികം ഉപയോക്താക്കളാണ് രത്തൻ ടാറ്റയെ ഗൂഗിളിൽ തിരഞ്ഞത്. 1000 ശതമാനം കുതിച്ചുചാട്ടമാണ് തിരയലിൽ ഉണ്ടായത്.
ആരോഗ്യ നിലയെ കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ രത്തൻ ടാറ്റ തന്നെ രംഗത്തെത്തി. ആശങ്കപ്പെടേണ്ടതില്ലെന്നും, പ്രായത്തിന്റേതായ ആരോഗ്യ പരിശോധനകൾക്കാണ് വിധേയനായതെന്നും എക്സിൽ പങ്കുവച്ച പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.
"എന്റെ ആരോഗ്യവസ്ഥയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണ്. വിഷമിക്കേണ്ട കാര്യമില്ല. ഞാൻ സുഖമായിരിക്കുന്നു. പ്രായാധിക്യ ബുദ്ധിമുട്ടുകളുമായി ബന്ധപ്പെട്ട് സാധാരണയായി നടക്കുന്ന മെഡിക്കൽ പറിശോധനകളാണ് ഇപ്പോൾ നടന്നുവരുന്നത്. എന്നെക്കുറിച്ച് ചിന്തിച്ചതിന് നന്ദി. മാധ്യമങ്ങളും പൊതുജനങ്ങളും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്," രത്തൻ ടാറ്റ കുറിച്ചു.
Read More
- Google Trends: ആദ്യദിനം റെക്കോർഡ് കളക്ഷനുമായി 'ദേവര;' ഗൂഗിളിൽ ട്രെന്റിങ്
- 15 വർഷമായി അടയ്ക്കുന്നത് അയൽവാസിയുടെ വൈദ്യുതി ബിൽ; ഒടുവിൽ കാരണം കണ്ടെത്തി വീട്ടുടമ
- BGMI: ഗൂഗിൾ ട്രെന്റിങ്ങിൽ ഒന്നാമതായി ബിജിഎംഐ; കാരണം ഇത്
- സിദ്ധാർത്ഥുമായുള്ള വിവാഹം, ഗൂഗിൾ ട്രെൻഡിങ്ങിൽ ഇടംപിടിച്ച് അദിതി റാവു ഹൈദരലി
- 152 മനുഷ്യ വയസ്സിനു സമം; പൂച്ച മുത്തശി റോസി ഇനി ഓർമ്മ
- സത്യമാണോ എന്നറിയാൻ നുള്ളി നോക്കിയ നിമിഷം; നയൻതാരയെ ആദ്യം കണ്ട സന്തോഷം പങ്കിട്ട് പേളി മാണി
- ഞങ്ങൾ വിവാഹിതരായി; ചിത്രങ്ങളുമായി അദിതി റാവുവും സിദ്ധാർത്ഥും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.