scorecardresearch

ചൂളമടിയിൽ വേൾഡ് ചാമ്പ്യനായി 9 വയസ്സുകാരി

ജപ്പാനിൽ സംഘടിപ്പിച്ച 46 മത് വേൾഡ് വിസ്സിലിങ് കൺവൻഷനിലാണ് ഈ 9 വയസ്സുകാരി വിജയിയായത്

ജപ്പാനിൽ സംഘടിപ്പിച്ച 46 മത് വേൾഡ് വിസ്സിലിങ് കൺവൻഷനിലാണ് ഈ 9 വയസ്സുകാരി വിജയിയായത്

author-image
WebDesk
New Update
World Whistling Champion

സ്വര മേനോൻ

പെൺകുട്ടികൾ ചൂളമടിയ്ക്കാൻ പാടില്ലെന്നു പറഞ്ഞ് പുരികം ചുളിച്ചവരൊക്കെ ഇവിടെ നോക്കൂ. ഇതാ, ഒരു കൊച്ചു പെൺകുട്ടി ചൂളമടിച്ച്  ഇന്ത്യയുടെ പേരിൽ വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. 

Advertisment

ബാംഗ്ലൂർ നിവാസികളായ ഷാജേഷ് മേനോൻ്റെയും, ബിനിതാ ഷാജേഷിൻ്റെയും 9 വയസ്സുകാരി സ്വരയാണ് ജപ്പാനിൽ സംഘടിപ്പിച്ച 46 മത് വേൾഡ് വിസ്സിലിങ് കൺവൻഷൻ 2024ൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. 13 വയസ്സിനു താഴെയുള്ളവരുടെ കാറ്റഗറിയിൽ നിന്നും നേരിട്ട് അവസാന റൗണ്ടിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു സ്വര. 

വെറുതെ ചൂളമടിച്ചല്ല, നിരന്തരമായ പരിശീലനത്തിലൂടെയാണ് ഈ നേട്ടം സ്വര കരസ്ഥമാക്കിയത്. 2016,2018 വർഷങ്ങളിൽ വിസിലിങ് ചാമ്പ്യനായ നിഖിൽ റാണെയാണ് സ്വരയുടെ മാസ്റ്റർ. എട്ടു മാസമായി നിഖിലിൻ്റെ ഓൺലൈൻ​ കോച്ചിങിലായിരുന്നു സ്വര. തന്റെ ശിഷ്യയുടെ നേട്ടത്തെ കുറിച്ച് നിഖിലും ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കിട്ടിട്ടുണ്ട്.

Advertisment

മെയ് 31 മുതൽ ജൂൺ രണ്ടു വരെ നടന്ന കൺവൻഷനിൽ വ്യത്യസ്ത വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കപ്പെട്ടത്. അതിൽ കുട്ടികളുടെ വിഭാഗത്തിൽ പങ്കെടുക്കുവാൻ ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥിയായിരുന്നു സ്വര മേനോൻ.

World Whistling Championship 2024

പെൺകുട്ടികൾക്ക് ചൂളമടിച്ചാൽ ആകാശം ഇടിഞ്ഞുവീഴില്ലെന്നു മാത്രമല്ല, ചിലപ്പോൾ ലോക ചാമ്പ്യൻ പട്ടം ഇങ്ങു കൂടെ പോരുകയും ചെയ്യുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 

Read More Stories Here

Social Trends

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: