scorecardresearch

റെയിൽവേ സ്റ്റേഷന്റെ പേര് 'സച്ചിൻ'; എന്നാൽ ഒരു ഫോട്ടോ എടുത്തേക്കാമെന്ന് ഗവാസ്കർ

സൂറത്തിനടുത്തുള്ള ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് സച്ചിൻ

സൂറത്തിനടുത്തുള്ള ഒരു ചെറിയ റെയിൽവേ സ്റ്റേഷനാണ് സച്ചിൻ

author-image
Trends Desk
New Update
Sunil Gavaskar

സച്ചിൽ റെയിൽവേ സ്റ്റേഷനിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഗവാസ്കർ

ഇന്ത്യ കണ്ട മികച്ച ഓപ്പണിംഗ് ബാറ്റ്‌സ്മാൻമാരിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്‌കർ. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പേഴാണ് കൗതുകമുള്ളൊരു കാര്യം സുനിൽ ഗവാസ്കറുടെ ശ്രദ്ധയിൽ പെട്ടത്.  സ്റ്റേഷന്റെ പേര് 'സച്ചിൻ'! ഉടൻ തന്നെ സ്റ്റേഷനു മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. 

Advertisment

"സൂറത്തിനടുത്തുള്ള ഒരു റെയിൽവേ സ്‌റ്റേഷൻ, നമ്മുടെ കളിയിലെ എക്കാലത്തെയും മഹാരഥന്മാരിൽ ഒരാളുടെയും എന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് കളിക്കാരന്റെയും എന്നാൽ അതിലും പ്രധാനമായി എന്റെ പ്രിയപ്പെട്ട വ്യക്തിയുടെയും പേരുനൽകാൻ, കഴിഞ്ഞ നൂറ്റാണ്ടിൽ ഉള്ളവരുടെ ദീർഘവീക്ഷണമെന്താണ്?" ചിത്രത്തോടൊപ്പം ഗവാസ്കർ കുറിച്ചു.

എന്നാൽ പോസ്റ്റിലെ സച്ചിന്റെ മറുപടിയാണ് ആരാധകർക്ക് കൗതുകമായത്. "ഗവാസ്‌കർ സർ, താങ്കളുടെ വാക്കുകൾക്ക് ഒരുപാട് അർത്ഥമുണ്ട്. സച്ചിന്റെ കാലാവസ്ഥ സണ്ണിയാണെന്ന് കണ്ടതിൽ സന്തോഷം!" എന്നായിരുന്നു സച്ചിന്റെ മറുപടി.

Advertisment

നിരവധി രസകരമായ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്. "നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്? ലോക്കൽ ട്രെയിനുകൾക്ക് മാത്രമേ അവിടെ സ്റ്റോപ്പുള്ളൂ. എക്സ്‌പ്രസ് ട്രെയിനുകൾക്കില്ല. ഇതൊരു ചെറിയ സ്റ്റേഷനാണ്," ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.

"എന്തൊരു സങ്കടം. മഹാനായ സുനിൽ ഗവാസ്‌കർ ഇന്ത്യയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ നിൽക്കുന്നു, ചുറ്റുമുള്ള ആളുകൾക്ക് അവർ ആരുടെ കൂടെയാണെന്ന് പോലും അറിയുന്നില്ലല്ലോ.". "സച്ചിൻ സൂറത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്, ഇപ്പോൾ ഒരു വ്യവസായ കേന്ദ്രമാണ്. നേരത്തെ ഇത് ഒരു നാട്ടുരാജ്യമായിരുന്നു," തുടങ്ങിയ നിരവധി കമന്റുകളാണ് പോസ്റ്റിനു ലഭിക്കുന്നത്.

ഇന്ത്യക്കായി 125 ടെസ്റ്റുകളും 108 ഏകദിനങ്ങളും കളിച്ച ഗവാസ്‌കർ 1983 ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികയ്ക്കുന്ന ആദ്യ താരമാണ് ഗവാസ്കർ. 2005-ൽ സച്ചിൻ മറികടക്കുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറി (34) എന്ന റെക്കോർഡ് അദ്ദേഹം സ്വന്തമാക്കിയിരുന്നു.

Read More Trending Stories Here

Gavaskar Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: