scorecardresearch

Google Trends: ഞെട്ടലോടെ സിനിമ ലോകം; സെയ്ഫ് അലി ഖാനെ ഗൂഗിളിൽ തിരഞ്ഞ് ആരാധകർ

അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സെയ്ഫ് അലി ഖാനെ ഗൂഗിളിൽ തിരഞ്ഞത്

അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സെയ്ഫ് അലി ഖാനെ ഗൂഗിളിൽ തിരഞ്ഞത്

author-image
Trends Desk
New Update
Saif Ali Khan, Stabbed

ചിത്രം: എക്സ്

ബോളിവുഡ് സൂപ്പർതാരം സെയ്ഫ് അലി ഖാനുനേരെ ആക്രമണമുണ്ടായ വാർത്ത ഞെട്ടലോടെയാണ് സിനിമ ലോകവും ആരാധകരും ഏറ്റെടുത്തത്. വീട്ടിൽ അതിക്രമിച്ചു കയറിയ അജ്ഞാതനുമായുണ്ടായ മൽപ്പിടിത്തതിനിടെ നടന് പിരിക്കേൽക്കുകയായിരുന്നുവെന്നാണ് മുംബൈ പൊലീസിന്റെ സ്ഥിരീകരണം.

Advertisment

സംഭവം വാർത്തകളിൽ നിറഞ്ഞടെ താരത്തിനെ ഗൂഗിളിൽ തിരയുകയാണ് ആരാധകർ. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് അവസാന ആറു മണിക്കൂറിനിടെ അഞ്ചു ലക്ഷത്തിലധികം ആളുകളാണ് സെയ്ഫ് അലി ഖാനെ ഗൂഗിളിൽ തിരഞ്ഞത്.

അതേസമയം, സാരമായി പരിക്കേറ്റ താരം നിലവിൽ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ബാന്ദ്രയിലെ സെയ്ഫിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി നടന്റെ ടീം പ്രസ്താവന ഇറക്കിയിരുന്നു. ''ശസ്ത്രക്രിയക്കു ശേഷം സെയ്ഫ് അപകട നില തരണം ചെയ്തു. ഇപ്പോൾ സുഖം പ്രാപിച്ചുവരികയാണ്, ഡോക്ടർമാർ അദ്ദേഹത്തിന്റെ പുരോഗതി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. 

Advertisment

കുടുംബാംഗങ്ങളെല്ലാം സുരക്ഷിതരാണ്, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ലീലാവതി ആശുപത്രിയിലെ ഡോ. നീരജ് ഉത്തമാനി, ഡോ. നിതിൻ ഡാംഗെ, ഡോ. ലീന ജെയിൻ എന്നിവർ ചേർന്ന സംഘത്തിന് ഞങ്ങൾ നന്ദി പറയുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ എല്ലാ ആരാധകരുടെയും അഭ്യുദയകാംക്ഷികളുടെയും പ്രാർത്ഥനകൾക്കും നന്ദി.'' എന്ന് ഔദ്യോഗിക കുറിപ്പിലൂടെ സെയ്ഫിൻ്റെ ടീം അറിയിച്ചു.

അക്രമിക്ക് വീടിൻ്റെ വാതിൽ തുറന്നു കൊടുത്ത് ജോലിക്കാരിൽ ഒരാളാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുജോലിക്കാരിക്കും ചെറിയ പരുക്കേറ്റതായും, ചിലരെ സംശയത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ എടുത്തതായും പൊലീസ് പറഞ്ഞു. പുലർച്ചെ ഒരു മണിയോടെയാണ് ഒരു കള്ളൻ നടന്റെ വീട്ടിൽ അതിക്രമിച്ചു കയറിയതെന്നാണ് നടനുമായി അടുത്ത വൃത്തങ്ങൾ സ്ക്രീനോട് പറഞ്ഞത്.

ആ സമയത്ത് വീട്ടിലെ ജോലിക്കാരി അയാളെ കണ്ടു. അവർ ഉറക്കെ ബഹളം വച്ചു. ഇതുകേട്ടാണ് സെയ്ഫ് എത്തിയത്. കള്ളന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നു. സെയ്ഫ് കള്ളനെ തടയാൻ ശ്രമിച്ചപ്പോൾ അയാൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരൊക്കെയുണ്ടായിരുന്നുവെന്ന് അറിയില്ലെന്നും വൃത്തങ്ങൾ പറഞ്ഞു.

Read More

Saif Ali Khan Google Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: