scorecardresearch

വിവാഹം 102-ാം വയസ്സിൽ; ലോകത്തെ പ്രായം കൂടിയ നവദമ്പതികളായി ഫിലാഡൽഫിയൻ കപ്പിൾസ്

ഒൻപതു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്

ഒൻപതു വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്

author-image
Trends Desk
New Update
Philadelphia couple sets Guinness World Record

ചിത്രം: ഇൻസ്റ്റഗ്രാം

പ്രായത്തെ തോൽപ്പിച്ച ഒരു വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 100 വയസ്സുള്ള ബെർണി ലിറ്റ്മാനും 102 വയസ്സുള്ള മാർജോറി ഫിറ്റർമാനുമാണ് വിവാഹിതരായത്. ഇരുവരുടെയും വിവാഹം ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിച്ചിട്ടുണ്ട്.

Advertisment

ഒൻപതു വർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നവദമ്പതികൾ എന്ന ഗിന്നസ് ലോക റെക്കോർഡാണ് ഇരുവരും സ്വന്തമാക്കിയത്. ഡിസംബർ 3ന് ഗിന്നസ് റെക്കോർഡ് ഔദ്യോഗികമായി അംഗീകരിച്ചു. 

ഫിലാഡൽഫിയയിലെ ഒരു സീനിയർ ലിവിംഗ് കമ്മ്യൂണിറ്റിയിൽ നിന്നാണ് ഇരുവരുടെയും പ്രണയകഥ ആരംഭിക്കുന്നത്. ചെറുപ്പത്തിൽ ഒരേ സമയം പെൻസിൽവാനിയ സർവകലാശാലയിൽ പഠിച്ചിരുന്നവരായിരുന്നെങ്കിലും, വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ഒന്നിക്കാൻ വിധിയുണ്ടായത്. ബെർണി എഞ്ചിനീയറായും മർജോറി അധ്യാപകനായും ജോലി ചെയ്തിരുന്നു.

Advertisment

Read More

Viral Post

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: