/indian-express-malayalam/media/media_files/2025/05/02/vUuEDX2pv7OUqU1VADLe.jpg)
ചിത്രം: ഇൻസ്റ്റഗ്രാം (എഐ)
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിനു സമർപ്പിച്ചു. മുഖ്യമന്ത്രിയെയും ജനപ്രതിനിധികളെയും സാക്ഷിയാക്കിയാണ് പ്രധാനമന്ത്രി കേരളത്തിൻറെ അഭിമാനതുറമുഖം രാഷ്ട്രത്തിന് സമർപ്പിച്ചത്.
തുറമുഖം ഉദ്ഘാടനത്തിന് മുമ്പായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. വിഴിഞ്ഞം പദ്ധതി നടപ്പാക്കുമെന്ന് ഉമ്മൻ ചാണ്ടി 2015ൽ നിയമസഭയിൽ പ്രസംഗിക്കുന്നതിന്റെ വിഡിയോ ആയിരുന്നു വി.ഡി സതീശൻ പങ്കുവച്ചത്.
ഇപ്പോഴിതാ വിഴഞ്ഞം തുറമുഖം നടന്നു കാണുന്ന ഉമ്മൻ ചാണ്ടിയുടെ എഐ നിർമ്മിത വീഡിയോ പങ്കുവച്ചിരിക്കുകയാണ് ഷാഫി പറമ്പിൽ എംപി. "കേരളത്തിനറിയാം..." എന്നുതുടങ്ങുന്ന കുറിപ്പോടെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
നേരത്തെ തുറമുഖ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ രംഗത്തെത്തിയിരുന്നു. സിപിഎം പി.ആർ നടത്തി പിണറായിയുടെ സ്വർണരൂപം എത്ര കാണിക്കാൻ ശ്രമിച്ചാലും ജനങ്ങൾ കാണുക ഉമ്മൻ ചാണ്ടിയുടെ രൂപമാണെന്നായിരുന്നു ഷാഫി പറഞ്ഞത്.
അതേസമയം, വിഴിഞ്ഞം പദ്ധതിയെ പറ്റി ആദ്യം ചർച്ച നടത്തിയതും ചിന്തിച്ചതും കെ. കരുണാകരനാണെന്നും പദ്ധതി യാഥാർത്ഥ്യമായതിന് ഉത്തരവാദിയായത് ഉമ്മൻ ചാണ്ടിയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
Read More
- സ്വപ്ന സാക്ഷാത്കാരം; വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു
- മൂഹൂർത്തം ഇനി രണ്ടു വർഷത്തിനു ശേഷം; വിവാഹ വേദിയായി ആശുപത്രി; വധുവിനെ കൈയ്യിലേന്തി വരൻ; വീഡിയോ
- 'എന്തൊരു ചേലാണ്...' വീണ്ടും വൈറലായി മലയാളികളുടെ ഉണ്ണിയേട്ടൻ
- തൃശ്ശൂർ പൂരത്തിന് തിടമ്പേന്തി ഡ്രാഗണും ഗോഡ്സില്ലയും; വൈറലായി ഒരു പൂരകാഴ്ച, വീഡിയോ
- "ജൂനിയർ വേടൻ പൊളിച്ചു," റാപ്പ് പാടി ഫെജോയെ ഞെട്ടിച്ച് കൊച്ചുമിടുക്കൻ; വീഡിയോ
- ചാൻസിലറായാൽ മിണ്ടാതിരിക്കണോ? ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
- സ്വർണവില താഴേക്ക്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1640 രൂപ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.