/indian-express-malayalam/media/media_files/2025/05/01/8FvaeK7vwKXeyvdYIa7R.jpg)
ആശസമരത്തിന് പിന്തുണയുമായി മല്ലിക സാരാഭായ്
ASHA Workers Protest: തിരുവനന്തപുരം: ആശമാരുടെ സമരത്തിന് പിന്തുണയുമായി നർത്തകിയും കേരള കലാമണ്ഡലം ചാൻസിലറുമായ മല്ലിക സാരാഭായ് രംഗത്ത്. ആശമാരുടെ സമരത്തിന് പിന്തുണ നൽകിയതിന്റെ പേരിൽ തനിക്ക് വിലക്ക് നേരിട്ടുവെന്നും മല്ലിക സാരാഭായ് സാമൂഹിക മാധ്യമത്തിലൂടെ പറഞ്ഞു. ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് മല്ലിക സാരാഭായ് ഇക്കാര്യം പങ്കുവെച്ചത്.
'ഒരു സർവകലാശാലയുടെ ചാൻസലർ പദവിയിൽ ഇരിക്കുന്നതിന്റെ രുചി ആദ്യമായി തിരിച്ചറിഞ്ഞു. ആശ വർക്കർമാർ എല്ലായിടത്തും പ്രധാനപ്പെട്ട ജോലിയാണ് ചെയ്യുന്നത്. എന്നാൽ നാളുകളായി അവർക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. ആശമാരെ പിന്തുണക്കാൻ ഇനി അനുവദിക്കില്ല. ഞാനായിരിക്കാൻ ഇനി എന്ത് ചെയ്യണം?'- മല്ലിക സാരാഭായ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
/indian-express-malayalam/media/media_files/2025/05/01/uNos6EAATBCDTPwpGbG0.jpg)
നേരത്തെ, ആശമാർക്ക് പ്രതിഷേധ ഓണറേറിയം നൽകുന്ന സമരപരിപാടി ഓൺലൈൻ വഴി മല്ലിക സാരാഭായ് ഉദ്ഘാടനം ചെയ്യുമെന്നാണ് സമരസമിതി അറിയിച്ചത്. സാറാ ജോസഫ്, റഫീക്ക് അഹമ്മദ്, കൽപ്പറ്റ നാരായണൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയെന്നും മല്ലിക സാരാഭായ് ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
അതേസമയം, ആശമാരുടെ സമരത്തിന് മല്ലിക സാരാഭായ് പിന്തുണയ്ക്കുന്ന നടപടിയിൽ സർക്കാരിന് അമർഷമുണ്ട്. ഇതിന്റെ തുടർച്ചയെന്നോളമാണ് കലാമണ്ഡലം ചാൻസിലർ കൂടിയായ മല്ലിക സാരാഭായുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ്. സമരത്തിൽ ഓൺലൈൻ വഴി മല്ലിക സാരാഭായ് പങ്കെടുക്കുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്ന് സമരം നടത്തുന്ന ആശമാർ പ്രതികരിച്ചു.
രാപ്പകൽ സമരയാത്രയുമായി ആശമാർ
ആശാവർക്കേഴ്‌സ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 43-ാം ദിവസമാണ് നിരാഹാരം അവസാനിപ്പിക്കുന്നത്. രാപ്പകൽ സമര യാത്ര ആരംഭിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകൽ സമരം തുടരും. മെയ് അഞ്ച് മുതൽ ജൂൺ 17വരെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ രാപ്പകൽ സമരയാത്ര നടത്തും.
എല്ലാ ജില്ലകളിലും രണ്ട് സമരപന്തൽ ഒരുക്കിക്കൊണ്ടുള്ള സമരയാത്രയാണ് നടത്തുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ആശാവർക്കേഴ്‌സ് നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നതിന് പിന്നാലെയാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ നൽകുക,വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ പരിഗണിക്കണം എന്നതാണ് ആശ വർക്കർമാരുടെ ആവശ്യം.
Read More
- സ്വർണവില താഴേക്ക്; ഒറ്റയടിയ്ക്ക് കുറഞ്ഞത് 1640 രൂപ
- ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
- പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നാളെ
- തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ
- ആ ഒരു കേസിൽ പ്രതിയ്ക്കായി ഹാജരായില്ല; എന്നും വാർത്തകളിൽ ഇടം നേടിയ ആളൂർ
- Kottayam Suicide: കോട്ടയത്ത് അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും പിതാവും കസ്റ്റഡിയിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.