/indian-express-malayalam/media/media_files/weather-today-02.jpg)
Kerala Weather Updates
Kerala Weather and Rain Updates: തിരുവനതന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുകളുടെ ഭാഗമായി മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.
കേരളത്തിൽ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനും വടക്കൻ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോ മീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
സംസ്ഥാനത്ത് ഇടിമിന്നൽ ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചു. ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും വേണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
അതേസമയം, മെയ് 15 ഓടെ കേരളത്തിൽ എപ്പോൾ കാലവർഷം എത്തുമെന്ന് അറിയാൻ കഴിയമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് അവസാന വാരത്തോടെ കാലാവർഷം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളം ഉൾപ്പെടെ പടിഞ്ഞാറൻ തീരങ്ങളിലും കർണാടക, ആന്ധ്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും മധ്യ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും ഇത്തവണ അധിക മഴ പ്രതീക്ഷിക്കുന്നുണ്ട്.
Read More
- പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് നാളെ
- തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ
- ആ ഒരു കേസിൽ പ്രതിയ്ക്കായി ഹാജരായില്ല; എന്നും വാർത്തകളിൽ ഇടം നേടിയ ആളൂർ
- Kottayam Suicide: കോട്ടയത്ത് അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും പിതാവും കസ്റ്റഡിയിൽ
- ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
- വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us