scorecardresearch

Raper Vedan: തെറ്റ് തിരുത്തും; ലഹരി ഉപയോഗവും മദ്യപാനവും നല്ല ശീലമല്ല: വേടൻ

Raper Vedan about Drugs: തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് .നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ- വേടന്‍ പ്രതികരിച്ചു

Raper Vedan about Drugs: തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് .നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ- വേടന്‍ പ്രതികരിച്ചു

author-image
WebDesk
New Update
Vedan

വേടൻ

Raper Vedan about Drugs: കൊച്ചി:ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ലെന്നും തെറ്റ് തിരുത്തുമെന്നും റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വേടൻ‌. "ലഹരി ഉപയോഗവും മദ്യപാനവും ശരിയായ ശീലമല്ല. തന്നെ കേൾക്കുന്നവർ ഈ വഴി സ്വീകരിക്കരുതെന്ന് വേടൻ അഭ്യർത്ഥിച്ചു. തിരുത്താനുള്ള ശ്രമത്തിലാണ് .നല്ലൊരു മനുഷ്യനായി മാറാന്‍ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ"- വേടന്‍ പ്രതികരിച്ചു.

Advertisment

പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.വേടന്റെ ജാമ്യപേക്ഷ കോടതി പരിഗണിച്ച കോടതി, ജാമ്യത്തിന് കർശന ഉപാധികൾ കോടതി വെച്ചു.അന്വേഷണവുമായി സഹകരിക്കണം. കേരളം വിട്ടു പുറത്തു പോകരുത്. ഏഴുദിവസത്തിനുള്ളിൽ പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗത്തിനു മുന്നിൽ ഹാജരാകണം എന്നും കോടതി നിർദേശിച്ചു.സമ്മാനമായി ലഭിച്ച വസ്തു പുലി പല്ല് എന്ന് അറിയില്ലായിരുന്നു, അറിഞ്ഞിരുന്നെങ്കിൽ ഉപയോഗിക്കിലായിരുന്നു എന്ന് വേടൻ കോടതിയെ അറിയിച്ചു.

അന്വേഷണത്തോട് പൂർണമായും സഹകരിക്കാൻ തയ്യാറാണെന്ന് വേടൻ കോടതിയെ അറിയിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നും വേടൻ കോടതിയിൽ പറഞ്ഞു.

വേടൻ' എന്നറിയപ്പെടുന്ന മലയാളി റാപ് ഗായകനെ തിങ്കളാഴ്‌ച കഞ്ചാവുമായി പിടിയിലായിരുന്നു.തൃപ്പുണിത്തുറയ്ക്കടുത്ത് എരൂർ കണിയാമ്പുഴയിലുള്ള ഫ്ലാറ്റിൽ ഹിൽപാലസ് പൊലീസ് നടത്തിയ റെയ്‌ഡിൽ ആറു ഗ്രാം കഞ്ചാവാണ്‌ പിടിച്ചെടുത്തത്‌. ഇതേത്തുടർന്നുള്ള ചോദ്യംചെയ്യലിനിടെയാണ്‌ വേടന്റെ കഴുത്തിലെ മാലയിലുള്ളത് പുലിപ്പല്ലാണെന്നും കണ്ടെത്തിയത്‌. ഇതേത്തുടർന്ന് വനംവകുപ്പും ഗായകനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Advertisment

അതിനിടെ വിവാദങ്ങൾക്കിടെ, വേടൻറെ പുതിയ ആൽബം റിലീസ് ചെയ്തു. 'മോണോലോവ’ എന്ന ആൽബമാണ് റിലീസ് ചെയ്തത്. കഴിഞ്ഞ ദിവസം പുലിപ്പല്ല് കേസില്‍ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്‍റെ പുതിയ ആല്‍ബം ഉടൻ റിലീസ് ചെയ്യുമെന്ന് വേടന്‍ പറഞ്ഞിരുന്നു. തന്റെ മൂർച്ചയുള്ള വാക്കുകൾ ഉൾപ്പെടുത്തി കൊണ്ടാണ് പാട്ട് വേടൻ പുതിയ ആൽബം പുറത്തിറക്കിയിരിക്കുന്നത്.

Read More

Drugs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: