scorecardresearch

വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്

വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു

വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു

author-image
WebDesk
New Update
Vedan

റാപ്പർ വേടൻ

കൊച്ചി: റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്കെതിരായ പോലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. കഞ്ചാവ് വലിക്കുന്നതിനിടെയാണ് റാപ്പർ വേടനെ പിടികൂടിയതെന്ന് എഫ്ഐആറിൽ പറയുന്നു. പോലീസ് സംഘം എത്തുമ്പോൾ തീൻ മേശക്ക് ചുറ്റും ഇരുന്ന് വേടനും സംഘവും കഞ്ചാവ് വലിക്കുകയായിരുന്നു. ഫ്ലാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു. ബീഡിയിൽ നിറച്ചും കഞ്ചാവ് വലിച്ചു. ചാലക്കുടിയിലെ ആഷിഖിൽ നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയതെന്ന് എഫ്ഐആറില്‍ പറയുന്നു. ടനെതിരെ ലഹരി ഉപയോഗവും ഗൂഢാലോചനയും പോലീസ് ചുമത്തി. 

Advertisment

വേടന്റെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷം രൂപയും പോലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ വേടന് ജാമ്യം നൽകി വിട്ടയച്ചിരുന്നു. എന്നാൽ, വേടന്റെ മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും.

ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡാൻസഫ് സംഘം നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒൻപത് പേർ ഫ്ലാറ്റിലുണ്ടായിരുന്നു. ലഹരി ഉപയോഗിച്ചെന്ന് വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പറഞ്ഞു. കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ, ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയിരുന്നു. 

Read More

Drugs Singer Police Case

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: