scorecardresearch

Vedan: ലഹരി കേസിൽ റാപ്പർ വേടന് ജാമ്യം

Rapper Vedan Arrested: വേടനും ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന എട്ടു പേർക്കുമാണ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്

Rapper Vedan Arrested: വേടനും ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന എട്ടു പേർക്കുമാണ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്

author-image
Entertainment Desk
New Update
Vedan

വേടൻ

കൊച്ചി: എറണാകുളത്തെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ പ്രശസ്ത റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയ്ക്ക് ജാമ്യം. വേടനും ഫ്ലാറ്റിൽ ഒപ്പമുണ്ടായിരുന്ന എട്ടു പേർക്കുമാണ് സ്റ്റേഷൻ ജാമ്യം അനുവദിച്ചത്. ഇന്നു രാവിലെ തൃപ്പൂണിത്തുറയിലെ വേടന്റെ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിൽ അഞ്ചു ​ഗ്രാം കഞ്ചാവ് കണ്ടെത്തിയതായാണ് റിപ്പോർട്ട്.

Advertisment

ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ഡാൻസഫ് സംഘം നടത്തിയ പരിശോധനയിലായിരുന്നു കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒൻപത് പേർ ഫ്ലാറ്റിലുണ്ടായിരുന്നു. ലഹരി ഉപയോഗിച്ചെന്ന് വേടൻ സമ്മതിച്ചതായി തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് പറഞ്ഞു.

വേടന്‍റെ ഫ്ലാറ്റിലെ മേശപ്പുറത്ത് നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തതെന്നും ആരുടെയും കയ്യിൽ നിന്നല്ല പിടികൂടിയതെന്നും ഹിൽപാലസ് സിഐ മാധ്യമങ്ങളോട് പറഞ്ഞു. 9 ലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പരിപാടിക്ക് ലഭിച്ച തുകയാണിതെന്നാണ് ഇവർ പറയുന്നത്.

വേടനെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. നിയമ നടപടിക്ക് ശേഷമാണ് വേടനെ ഇപ്പോൾ വിട്ടയക്കുന്നത്. അതേസമയം, കഞ്ചാവ് പിടികൂടിയ സാഹചര്യത്തിൽ, ബുധനാഴ്ച ഇടുക്കിയിൽ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളിൽ നിന്ന് വേടന്റെ റാപ്പ് ഷോ ഒഴിവാക്കിയിട്ടുണ്ട്.

Advertisment

Read More

Singer Drugs Police

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: