/indian-express-malayalam/media/media_files/2025/04/16/zyUFWE9zKseeDKeLe3bN.jpg)
ജിസ്‌മോൾ
Kottayam Suicide Case: കോട്ടയം: ഏറ്റുമാനൂർ നീർക്കാട് അഭിഭാഷകയും മുത്തോലി ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ജിസ്‌മോളും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃ പിതാവും കസ്റ്റഡിയിൽ. ഇരുവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിന് ലഭിച്ചു.
ഗാർഹിക പീഡനം നടന്നതിന് നിർണായക തെളിവ് കണ്ടെത്തി. ഭർതൃ വീട്ടിലെ മറ്റുള്ളവർക്കും ആത്മഹത്യയിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ചോദ്യം ചെയ്യലിനിടെയാണ് നിർണായകമായ തെളിവുകൾ ലഭിച്ചത്.
മൊബൈൽ ഫോൺ പരിശോധനയിലാണ് ഓഡിയോ സന്ദേശങ്ങൾ അടക്കം പൊലീസ് കണ്ടെത്തിയത്. ഭർത്താവിൻറെ വീട്ടിൽ കടുത്ത മാനസിക സമ്മർദം ജിസ്‌മോൾ അനുഭവിച്ചിരുന്നു. നിറത്തിന്റെ പേരിലും പണത്തിന്റെ പേരിലും നിരന്തരമായി ജിമ്മിയുടെ വീട്ടുകാർ ജിസ്മോളെ ആക്ഷേപിച്ചിരുന്നുവെന്നും കുടുംബാംഗങ്ങൾ മൊഴി നൽകിയിരുന്നു. മീനച്ചിലാറ്റിൽ ചാടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ജിസ്‌മോൾ കൈ നരമ്പ് മുറിക്കുകയും മക്കൾക്ക് വിഷം നൽകുകയും ചെയ്തിരുന്നു. മാർച്ച് 15 നായിരുന്നു ജിസ്‌മോളും മക്കളും പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്.
യുവതിയ്ക്ക് മർദ്ദനമേറ്റെന്ന്കുടുംബം
മകളെ ഭർത്താവ് മർദ്ദിക്കാറുണ്ടെന്ന് ജിസ്‌മോളുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു. മകളുടെ തലയിൽ ഒരു പാടുണ്ട്. അതെങ്ങനെ സംഭവിച്ചുവെന്നു ചോദിച്ചപ്പോൾ, കതകിൽ മുട്ടി മുറിഞ്ഞതാണെന്നു ആദ്യം പറഞ്ഞു. ഭർത്താവ് തല പിടിച്ചു ഭിത്തിയിൽ ഇടിച്ചപ്പോൾ മുറിഞ്ഞതാണെന്നു പിന്നീട് രണ്ട്, മൂന്ന് ദിവസങ്ങൾക്കു ശേഷം മകൾ തുറന്നു പറഞ്ഞെന്നും പിതാവ് ആരോപിച്ചു.
മരണ ദിവസം ഭർത്താവിന്റെ വീട്ടിൽ എന്താണ് സംഭവിച്ചതെന്നു പൊലീസ് അന്വേഷിക്കണമെന്നു യുവതിയുടെ സഹോദരൻ ജിത്തു ആവശ്യപ്പെട്ടിരുന്നു. തന്റെ സഹോദരിയെ ഭർത്താവിന്റെ മാതാവും മൂത്ത സഹോദരിയും മാനസികമായി പീഡിപ്പിച്ചു. സഹോദരിയെ ഭർതൃ വീട്ടുകാർ പുറത്തേക്ക് വിടാറില്ല. ഒരിക്കൽ താൻ അവിടെ പോയി കള്ളം പറഞ്ഞാണ് സഹോദരിയെ ഒരു കല്യാണത്തിനു കൂട്ടിക്കൊണ്ടു പോയതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Read More
- ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
- വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
- ഡ്രഗ്സ് ചെകുത്താനാണ്, ഉപയോഗിക്കരുതെന്നു പറഞ്ഞ വേടന് ഇതെന്തുപറ്റിയെന്നു ആരാധകർ
- Vedan Arrested: റാപ്പർ വേടൻ കഞ്ചാവുമായി അറസ്റ്റിൽ; ഉപയോഗം സമ്മതിച്ചതായി പൊലീസ്
- 'ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവൃത്തി, അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകും:' അഭിലാഷ് പിള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.