scorecardresearch

ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു

19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു

19 വർഷം ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു

author-image
WebDesk
New Update
Dronacharya Prof. Sunny Thomas

സണ്ണി തോമസ്

കോട്ടയം: ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു. 85 വയസായിരുന്നു. 1993 മുതൽ 2012 വരെ ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു. ഇദ്ദേഹത്തിന്റെ പരിശീലനത്തിനു കീഴിൽ വിവിധ ഒളിംപിക്സുകളിലായി ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയിട്ടുണ്ട്. 2001ലാണ് സണ്ണി തോമസിനെ ‘ദ്രോണാചാര്യ’ ബഹുമതി നൽകി രാജ്യം ആദരിച്ചത്.

Advertisment

19 വർഷം ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായിരുന്നു. 2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയതും 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണം നേടിയതും 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടിയതും സണ്ണി തോമസിന്റെ പരിശീലനത്തിന് കീഴിലായിരുന്നു.

പ്രഫ.കെ.ജെ.ജോസമ്മയാണ് ഭാര്യ. മനോജ് സണ്ണി, സനിൽ സണ്ണി, സോണിയ സണ്ണി എന്നിവരാണ് മക്കൾ.

Read More

Sports

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: