/indian-express-malayalam/media/media_files/2025/04/30/06Q2KNNGn4SN3ImrmzYG.jpg)
ബി.എ. ആളൂർ
BA Aloor Dies: കൊച്ചി: എക്കാലത്തും വാർത്തകളിൽ ഇടം നേടിയ അഭിഭാഷകനായിരുന്നു ബിജു ആന്റെണി എന്ന ബി.എ ആളൂർ. കേരളം ഏറെ ചർച്ചചെയ്ത കോളിളക്കം സ്രഷ്ടിച്ച ക്രിമിനൽ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായാണ് ആളൂർ വക്കീൽ വാർത്തകൾ ഇടം നേടിയത്. എന്നാൽ ഒരൊറ്റക്കേസിൽ പ്രതിയ്ക്ക് വേണ്ടി ഹാജരാകില്ലെന്ന് പറഞ്ഞും ആളൂർ വ്യത്യസ്തനായിരുന്നു. ആലുവയിൽ അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലാണ് ആളൂർ പതിവിൽ നിന്ന് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചത്.
സാധാരണ പ്രമാദമായ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരാകുന്ന രീതിയാണ് ആളൂരിനുള്ളത്. എന്നാൽ,ആലൂവയിൽ അഞ്ചുവയസ്സുകാരി അതിക്രൂരമായി കൊല്ലപ്പെട്ട കേസിൽ ആളൂർ ആ പതിവ് തെറ്റിച്ചു. കേസിൽ അസാം സ്വദേശിയായ പ്രതിയ്ക്ക് വേണ്ടി ഹാജരാകില്ലെന്ന് വ്യക്തമാക്കിയ ആളൂർ കുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുമെന്നാണ് പ്രസ്താവിച്ചത്.
സൗമ്യക്കേസ് മുതൽ കൂടത്തായി വരെ
പുനെയിൽ നിന്നാണ് ആളൂർ നിയമബിരുദം നേടുന്നത്. 1999 ലാണ് അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. അധികം വൈകാതെ ആളൂർ കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ആരംഭിച്ചു. കേരളം ഏറെ ചർച്ചചെയ്യുന്ന ക്രിമിനിൽ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജാരായതോടെയാണ് ആളൂർ വാർത്തകളിൽ ഇടം നേടുന്നത്.
2011 ൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ വെച്ച് പീഡനത്തിനിരയായി ഷൊർണൂർ സ്വദേശിനി സൗമ്യ കൊല്ലപ്പെട്ട കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായാണ് ആളൂർ ആദ്യമായി മാധ്യമശ്രദ്ധ നേടുന്നത്. ഈ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു. തുടർന്ന് നിരവധി ക്രിമിനൽ കേസുകളിൽ ആളൂർ പ്രതിഭാഗത്തിനായി ഹാജരായി.
പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയുടെ കൊലപാതകത്തിൽ പ്രതി അമിറുൾ ഇസ്ലാമിന് വേണ്ടി ആളൂർ ഹാജരായിരുന്നു. അമീറുൾ ഇസ്ലാം നിരപരാധിയാണെന്നും, കുറ്റം ചെയ്തത് മറ്റാരോ ആണെന്നുമായിരുന്നു ആളൂരിന്റെ വാദം. വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ അമീറുൾ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കേരളത്തിൽ നിന്നും അസമിലെ ജയിലിലേക്ക് മാറ്റണമെന്ന അമീറുളിന്റെ ഹർജിയിലും ആളൂരാണ് ഹാജരായത്.
കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ജോളിക്കായും ആളൂർ ഹാജരായിരുന്നു. ഈ കേസിൽ ഹാജരായതിന് ഏറെ വിമർശനം കേട്ടിരുന്നു. ഇലന്തൂർ നരബലിക്കേസിൽ പ്രതിഭാഗത്തിന്റെ അഭിഭാഷകനാണ് ആളൂർ. ബണ്ടിചോർ എന്ന കുപ്രസിദ്ധ കുറ്റവാളിക്കു വേണ്ടി വാദിക്കാനും ആളൂർ കോടതിയിലെത്തി. ഡോ. വന്ദന കൊലക്കേസിലും പ്രതിഭാഗത്തിനായി ആളൂർ ഹാജരായി.
കേരളത്തിൽ ചാവേറാക്രമണം നടത്താൻ പദ്ധതിയിട്ട ഭീകരൻ റിയാസ് അബൂബക്കറിനായും ബിഎ ആളൂർ ഹാജരായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പൾസർ സുനിയുടെ കേസ് ഏറ്റെടുക്കുമെന്ന് ആളൂർ പറഞ്ഞിരുന്നു. എന്നാൽ, ഈ കേസിൽ നിന്ന് പിന്നീട് ആളൂർ ഒഴിയുകയായിരുന്നു.
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ചൊവ്വാഴ്ച ആളൂരിൻറെ അന്ത്യം. രണ്ട് വര്‍ഷത്തിലേറെയായി വൃക്കരോഗത്തിന് ചികിത്സയില്‍ കഴിയുകയായിരുന്നു.
Read More
- Kottayam Suicide: കോട്ടയത്ത് അമ്മയുടെയും മക്കളുടെയും ആത്മഹത്യ; ഭർത്താവും പിതാവും കസ്റ്റഡിയിൽ
- ദ്രോണാചാര്യ സണ്ണി തോമസ് അന്തരിച്ചു
- വേടനെ പിടികൂടിയത് കഞ്ചാവ് വലിക്കുന്നതിനിടെ; എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്
- ഡ്രഗ്സ് ചെകുത്താനാണ്, ഉപയോഗിക്കരുതെന്നു പറഞ്ഞ വേടന് ഇതെന്തുപറ്റിയെന്നു ആരാധകർ
- Vedan Arrested: റാപ്പർ വേടൻ കഞ്ചാവുമായി അറസ്റ്റിൽ; ഉപയോഗം സമ്മതിച്ചതായി പൊലീസ്
- 'ഇൻഡസ്ട്രിയെ മുഴുവൻ സംശയത്തിന്റെ മുനയിൽ നിർത്തുന്ന പ്രവൃത്തി, അഗ്നി ശുദ്ധി വരുത്തി മുന്നോട്ട് പോകും:' അഭിലാഷ് പിള്ള
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us