scorecardresearch

വളവില്ലാത്ത 'വട്ടപ്പാറ വളവിന്റെ' ആകാശദൃശ്യങ്ങൾ; ഇനി കേരളത്തിലെ ഏറ്റവും വലിയ മേൽപ്പാലം, വീഡിയോ

വട്ടപ്പാറ വളവിൽ പൊലിഞ്ഞ ജീവനുകൾ അനേകമാണ്... എത്രയെത്ര കുടുംബങ്ങളെയാണ് ഈ 'മരണവളവ്' അനാഥരാക്കിയത്. ദിവസേനയെന്നോണം എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളും ഇവിടെ തുടർക്കഥയായിരുന്നു.

വട്ടപ്പാറ വളവിൽ പൊലിഞ്ഞ ജീവനുകൾ അനേകമാണ്... എത്രയെത്ര കുടുംബങ്ങളെയാണ് ഈ 'മരണവളവ്' അനാഥരാക്കിയത്. ദിവസേനയെന്നോണം എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളും ഇവിടെ തുടർക്കഥയായിരുന്നു.

author-image
Sarathlal CM
New Update
NH 66 | Vattappara Valavu

ഫൊട്ടോ: സ്ക്രീൻഗ്രാബ്

വട്ടപ്പാറ വളവിൽ പൊലിഞ്ഞ ജീവനുകൾ അനേകമാണ്... എത്രയെത്ര കുടുംബങ്ങളെയാണ് ഈ 'മരണവളവ്' അനാഥരാക്കിയത്. ദിവസേനയെന്നോണം എണ്ണിയാലൊടുങ്ങാത്ത അപകടങ്ങളും ഇവിടെ തുടർക്കഥയായിരുന്നു. കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരറ്റം വരെ 45 മീറ്റർ വീതിയിൽ NH 66 യാഥാർത്ഥ്യമാകുന്നതോടെ ടൂറിസം  സാധ്യതകൾ വളരുന്നതോടൊപ്പം തന്നെ കേരളത്തിലെ റോഡപകടങ്ങളും നല്ലൊരളവിൽ കുറയുമെന്ന് പ്രതീക്ഷിക്കാം. മലപ്പുറം ജില്ലയിലെ വട്ടപ്പാറ, യൂണിവേഴ്സിറ്റി, പാണമ്പ്ര വളവുകളെല്ലാം നിവരുന്നത് മേൽപ്പറഞ്ഞതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ്. 

Advertisment

രാജ്യത്തെ ഏറ്റവും നീളം കൂടിയ ദേശീയപാതയാണ് NH 66. രാജ്യത്തിന്റെ വികസനക്കുതിപ്പിന് ഉദാഹരണമായി ഈ ദേശീയപാതയെ ചൂണ്ടിക്കാട്ടാം. മലപ്പുറം ജില്ലയിലുള്ള  വട്ടപ്പാറ വളവിലൂടെ കടന്നുപോകുന്ന പുതിയ ആറുവരി ആകാശ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇനി കേരളത്തിലെ ഏറ്റവും വലിയ മേൽപ്പാലത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. 

കേരളത്തിന്റെ മുഖച്ഛായ മാറ്റി NH 66; കോരിത്തരിപ്പിക്കുന്ന ആകാശദൃശ്യങ്ങൾ, വീഡിയോ

ഷംസു ഗ്യാലറി എന്ന യൂട്യൂബ് ചാനലിലാണ് വട്ടപ്പാറ വളവിലെ പുതിയ ആറുവരിപ്പാതയുടെ ആകാശ ദൃശ്യങ്ങളുള്ളത്. ആരുടേയും മനംമയക്കുന്ന മനോഹരമായ പ്രകൃതി ദൃശ്യങ്ങളും കാണാം. ദേശീയപാത നിർമ്മാണത്തിന്റെ ഏറ്റവും പുതിയ വിവരങ്ങളാണ് വീഡിയോയിലൂടെ പ്രേക്ഷകർക്ക് അറിയാനാവുക. ഇരുവശത്തും തെങ്ങിൻതോപ്പുകളും പാടങ്ങളും തിങ്ങിവളരുന്ന മരങ്ങളും ഉൾപ്പെടുന്ന പച്ചപ്പിന്റെ മനോഹര ദൃശ്യങ്ങൾ ഷംസു മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്.

Advertisment

വട്ടപ്പാറ വളവിന്റെ വിവിധ സമയങ്ങളിലെ വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം. പഴയ വീഡിയോകൾ കൂടി കാണുമ്പോഴാണ് ഇവിടെ നടക്കുന്ന ജോലികളുടെ എത്രയാണെന്ന് നമുക്ക് യഥാർത്ഥത്തിൽ തിരിച്ചറിയാനാകുക.

കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു

Read More

National Highway Kerala News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: