കണ്ണൂര്‍: പരസ്പരം പ്രശംസിച്ച് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും. ഗെയില്‍, ദേശീയ പാത പദ്ധതികള്‍ കേരളം വേഗത്തില്‍ നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രിയെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രതിസന്ധിയുണ്ടെന്നും എന്നാല്‍ സര്‍ക്കാര്‍ അതു മറികടക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലേത് മികച്ച സര്‍ക്കാരാണെന്നും ഗഡ്കരി പറഞ്ഞു.

കണ്ണൂരില്‍ ദേശീയ പദ്ധതികളുടെ ശിലാസ്ഥാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പ്രളയാനന്തര അവസ്ഥ കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന നല്‍കി റോഡ് വികസനത്തിന് 450 കോടി രൂപ അനുവദിച്ചുവെന്നും വികസനത്തിന് രാഷ്ട്രീയ വ്യത്യാസം തടസമാവില്ലെന്നും ഗഡ്കരി ഉറപ്പ് നല്‍കി. നേരത്തെ 250 കോടി രൂപ അനുവദിച്ചിരുന്നു.

അതേസമയം ഗഡ്കരിയെ മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗഡ്കകരിയെ പ്രശംസിച്ചത്.

തലശ്ശേരി-മാഹി നാലുവരി ബൈപ്പാസ് നിര്‍മ്മാണത്തിന് 1181 കോടി, നീലേശ്വരം ടൗണിന് സമീപം നാലുവരി ആര്‍ഒബിയുടെ നിര്‍മ്മാണത്തിന് 82 കോടി, നാട്ടുകാല്‍ മുതല്‍ താണാവ് വരെ രണ്ടു വരി പാതയുടെ വിപുലീകരണത്തിന് 294 കോടി രൂപയും കേന്ദ്രം അനുവദിച്ചു. മൂന്ന് മാസത്തിനകം പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്നും ഗഡ്കരി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook