scorecardresearch

സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച

കാട്ടുപറമ്പനും ദശമൂലം ദാമുവും രമണനും മുതൽ ഷാജി പാപ്പാൻ വരെ അണിനിരന്ന റോഡ് ഷോയുടെ വീഡിയോ ആണ് വൈറലാവുന്നത്

കാട്ടുപറമ്പനും ദശമൂലം ദാമുവും രമണനും മുതൽ ഷാജി പാപ്പാൻ വരെ അണിനിരന്ന റോഡ് ഷോയുടെ വീഡിയോ ആണ് വൈറലാവുന്നത്

author-image
Trends Desk
New Update
malayalam movie character road show

മലയാളികൾ എന്നും നെഞ്ചോട് ചേർത്തുവച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ മുൻനിരയിലാണ് കുതിരവട്ടം പപ്പുവിന്റെ കാട്ടുപറമ്പനും സുരാജ് വെഞ്ഞാറമൂടിന്റെ ദശമൂലം ദാമുവും ഹരിശ്രീ അശോകൻ്റെ രമണനുമൊക്കെ. രൂപം കൊണ്ടും ഗെറ്റപ്പ് കൊണ്ടുമൊക്കെ മലയാളികളുടെ മനസ്സിൽ പതിഞ്ഞവയാണ് ഈ കഥാപാത്രങ്ങളെല്ലാം തന്നെ.

Advertisment

മൂന്നു സിനിമകളിൽ നിന്നുള്ള കഥാപാത്രങ്ങളാണെങ്കിലും ഇവരു മൂവരും ഒന്നിച്ച് റോഡിലൂടെ നടന്നു വരുന്ന ഒരു കാഴ്ച കണ്ടാൽ എങ്ങനെയിരിക്കും? കൗതുകം തോന്നില്ലേ? അത്തരമൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ഒപ്പം ജയസൂര്യയുടെ ഷാജി പാപ്പാൻ, മാമുക്കോയയുടെ  കീലേരി അച്ചു എന്നീ കഥാപാത്രങ്ങളെയും വീഡിയോയിൽ കാണാം. 

malayalam movie character road show

സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഈ വീഡിയോ നടൻ ഹരിശ്രീ അശോകനും പങ്കുവച്ചിട്ടുണ്ട്.

Advertisment

ഗുരുവായൂർ സൗപർണ്ണിക കലാലയമാണ് ഈ  ഹാസ്യകഥാപാത്രങ്ങളെ ആവിഷ്കരിച്ചിരിക്കുന്നത്. 

Read More Trending Stories Here

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: